Image

രാജു നാരായണ സ്വാമിക്ക് ഐഐടി കാണ്‍പൂരിന്റെ പുരസ്‌കാരം

Published on 23 October, 2018
രാജു നാരായണ സ്വാമിക്ക് ഐഐടി കാണ്‍പൂരിന്റെ  പുരസ്‌കാരം
തിരുവനന്തപുരം:  അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ.രാജു നാരായണ സ്വമിക്ക് ഐഐടി കാണ്‍പൂരിന്റെ സത്‌നേന്ദ്ര കെ.ദുബെ മെമ്മോറിയല്‍ പുരസ്‌കാരം. 1991 ബാച്ചില്‍പ്പെട്ട കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. 

മാനവീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഉയര്‍ന്ന നിലവാരം കാഴ്ച വച്ചതിനും സത്യസന്ധതയ്ക്കും പൂര്‍വ ഐഐടി വിദ്യാര്‍ത്ഥിക്ക്  നല്‍കുന്ന പുരസ്‌കാരമാണ്. എന്‍എച്ച് അഴിമതി തുറന്നു കാട്ടിയതിന്റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട സത്‌നേന്ദ്ര കുമാര്‍ ദുബെയുടെ പേരില്‍  വര്‍ഷാവര്‍ഷം നല്‍കുന്ന പുരസ്‌കാരമാണിത്. 

ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നിരീക്ഷകന്‍ എന്ന ദൗത്യം ഏറ്റെടുക്കാന്‍ ഇരിക്കവേയാണ് രാജു നാരായണ സ്വാമിക്ക് അംഗീകാരം ലഭിക്കുന്നത്. തൃശൂര്‍, കോട്ടയം, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ കളക്ടര്‍, ഫിഷറീസ് ഡയറക്ടര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, മാര്‍ക്കറ്റ് ഫെഡ് എം.ഡി, സിവില്‍ സപ്ലൈസ് കമ്മിഷണര്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 
കഴിഞ്ഞ ജൂലായില്‍ സിംബാബ്വെ പൊതുതെരഞ്ഞെടുപ്പിനുള്ള അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു 

രാജു നാരായണ സ്വാമിക്ക് ഐഐടി കാണ്‍പൂരിന്റെ  പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക