Image

അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...

Published on 23 October, 2018
 അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...
ദമ്മാം: അകാലത്തില്‍ മരണമടഞ്ഞ പ്രശസ്ത വയലിനിസ്റ്റും, സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ ഓര്‍മ്മകളില്‍ നവയുഗം കലാവേദി സംഘടിപ്പിച്ച അനുസ്മരണ സംഗീതസദസ്സ്, ആ സംഗീതപ്രതിഭയ്ക്ക് കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസലോകം നല്‍കിയ വികാരനിര്‍ഭരമായ ആദരാഞ്ജലിയായി മാറി.

ദമ്മാം ഹോളിഡേയ്‌സ് ഹാളില്‍ നടന്ന അനുസ്മരണ സംഗീതസദസ്സില്‍ നവയുഗം പ്രവര്‍ത്തകരും, കലാകാരന്മാരും, സംഗീതസ്‌നേഹികളും ഒത്തുചേര്‍ന്നു. നവയുഗം ബാലവേദി കുട്ടികള്‍ തെളിയിച്ച ദീപങ്ങളുടെയും, കാണികള്‍ തെളിയിച്ച മൊബൈല്‍ ടോര്‍ച്ചുകളുടെയും വെളിച്ചത്തില്‍,  പിന്നണിയില്‍ ബാലഭാസ്‌കറിന്റെ വയലിന്‍ വായനയുടെ സംഗീതം ഒഴുകിവന്ന അന്തരീക്ഷത്തില്‍, പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്.

നവയുഗം കലാവേദി സെക്രട്ടറി സഹീര്‍ഷാ, ബാലഭാസ്‌ക്കറിന്റെ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

തുടര്‍ന്ന് ബാലഭാസ്‌കറിന്റെ ജീവിതത്തെ ആസ്പദമാക്കി നവയുഗം കലാവേദി എക്‌സിക്യൂട്ടീവ്അംഗം  ഷാഫി നിര്‍മ്മിച്ച  ഡോക്കുമെന്ററിയുടെ പ്രദര്‍ശനം നടന്നു.

നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റും, ബാലഭാസ്‌കറിന്റെ കലാലയസുഹൃത്തുമായ ബെന്‍സി മോഹന്‍. ജി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കലാലയജീവിതകാലത്ത്, ബാലുവുമായുള്ള സൗഹൃദാനുഭവങ്ങള്‍ പങ്കു വെച്ചു. ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിയ്ക്കാനുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന, സംഗീതവും, സ്‌നേഹവും മാത്രം മനസ്സില്‍ നിറച്ച ജീവിതമായിരുന്നു ബാലുവിന്റേതെന്ന് അദ്ദേഹം പറഞ്ഞു. നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി നേതാവ് ഉണ്ണി പൂച്ചെടിയല്‍ എന്നിവരും അനുസ്മരണപ്രസംഗം നടത്തി.

 ബാലഭാസ്‌കറിനുള്ള സംഗീതാര്‍ച്ചനയായി, ദമ്മാം ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി  നീന മാര്‍ട്ടിന്‍ മനോഹരമായി വയലിന്‍ വായിച്ചു. നവയുഗം കലാവേദി പ്രസിഡന്റും ഗായകനുമായ  നിസാര്‍ ആലപ്പുഴ, ജിന്‍ഷാ ഹരിദാസ്, ലിജിം എന്നിവര്‍ ബാലഭാസ്‌കറിന്റെ ഗാനങ്ങള്‍ ആലപിച്ചു.

ചടങ്ങിന് നവയുഗം കലാവേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീഷ സ്വാഗതവും, ജെല്‍സന്‍ മാള നന്ദിയും പറഞ്ഞു..

ബാലഭാസ്‌കര്‍ അനുസ്മരണ ചടങ്ങിന് നവയുഗം കലാവേദി നേതാക്കളായ ഹരിദാസ്, കൃഷ്ണന്‍,  ശ്രീകുമാര്‍, ഗോപകുമാര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...
 അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...
 അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...
 അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...
 അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...
 അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...
 അകാലത്തില്‍ പൊഴിഞ്ഞ ബാലഭാസകറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക