Image

പെട്രോളിന്റെ വില വര്‍ധന ഒഴിവാക്കാന്‍ നികുതി കുറയ്‌ക്കാന്‍ ആലോചന

Published on 05 April, 2012
പെട്രോളിന്റെ വില വര്‍ധന ഒഴിവാക്കാന്‍ നികുതി കുറയ്‌ക്കാന്‍ ആലോചന
ന്യൂദല്‍ഹി: അടിക്കടിയുണ്ടാകുന്ന പെട്രോളിന്റെ വില വര്‍ധന ഒഴിവാക്കാന്‍ എണ്ണ കമ്പനികള്‍ സര്‍ക്കാറിന്‌ നല്‍കേണ്ട നികുതി കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നികുതി കുറക്കുന്നതിനുള്ള എണ്ണ മന്ത്രാലയത്തിന്റെ നിര്‍ദേശം ധനകാര്യ മന്ത്രാലയം സജീവമായി പരിഗണിച്ച്‌ വരികയാണെന്ന്‌ ധനകാര്യ മന്ത്രാലയത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഉപഭോക്താക്കളില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കേണ്ടതില്ലെന്ന തീരുമാനമാണ്‌ നികുതി കുറക്കാന്‍ ധന മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതെന്ന്‌ ധനകാര്യമന്ത്രാലയത്തോട്‌ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. ഇപ്പോള്‍ ലിറ്ററിന്‌ 14.45 രൂപയാണ്‌ എണ്ണ കമ്പനികള്‍ സര്‍ക്കാറിന്‌ നികുതിയായി നല്‍കേണ്ടത്‌. അന്താരാഷ്ട്ര വിലയേക്കാള്‍ കുറഞ്ഞ വിലക്ക്‌ എണ്ണ വില്‍ക്കുമ്പോള്‍ കമ്പനികള്‍ക്ക്‌ ലിറ്ററിന്‍മേല്‍ ഒന്‍പത്‌ രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്നാണ്‌ എണ്ണകമ്പനികള്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക