Image

സി.ബി.ഐ ഡയറക്ടര്‍ രാകേഷ്‌ അസ്‌താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

Published on 23 October, 2018
സി.ബി.ഐ  ഡയറക്ടര്‍ രാകേഷ്‌ അസ്‌താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു


കൈക്കൂലി കേസില്‍ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചതിനെതിരെ സി.ബി.ഐ ഡയറക്ടര്‍ രാകേഷ്‌ അസ്‌താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു അദേഹം കോടതിയെ സമീപിച്ചത്‌.

ചീഫ്‌ ജസ്റ്റിസ്‌ രാജേന്ദ്ര മേനോന്‍ മുമ്പാകെയാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.ഹര്‍ജി പരിഗണിക്കാന്‍ ഉചിതമായ ഒരു ബെഞ്ച്‌ അദ്ദേഹം നിര്‍ദേശിക്കും. സി.ബി.ഐയുടെ രണ്ടാമത്തെ കമാന്‍ഡര്‍ ആയ അസ്‌താനയുമായി ബന്ധപ്പെട്ടുയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ഡി.എസ്‌.പി ദേവേന്ദര്‍ കുമാറിനെ ഇന്റലിജന്‍സ്‌ ഏജന്‍സി ഇന്നലെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അത്യപൂര്‍വ നടപടിയാണ്‌ സി.ബി.ഐയില്‍ നടക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്‌തനാണ്‌ ഗുജറാത്ത്‌ കേഡര്‍ ഓഫീസറായ രാകേഷ്‌ അസ്‌താന. ഇതേ കേസില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച്‌ അനാലിസിസ്‌ വിങ്‌ (റോ) സ്‌പെഷല്‍ ഡയറക്ടര്‍ സാമന്ത്‌ കുമാര്‍ ഗോയലിനെതിരെയും സി.ബി.ഐ അന്വേഷണമുണ്ട്‌.

അതേസമയം, രാജ്യത്ത ഉന്നത കുറ്റാന്വേഷണ ഏജന്‍സിയായ സിബി ഐ തലപ്പത്ത്‌ വമ്പന്‍മാര്‍ തമ്മിലുള്ള അടിയില്‍ പ്രധാനമന്ത്രി ഇടപെട്ടിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ഏജന്‍സിയുടെ തലപ്പത്തെ രണ്ട്‌ പ്രമുഖരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിപ്പിച്ചു. സിബി ഐ യിലെ രണ്ടാമനായ ഓഫീസറും സ്‌പെഷ്യല്‍ ഡയറക്ടറുമായ രാകേഷ്‌ അസ്‌താനയ്‌ക്കെതിരെ ഡയറക്ടര്‍ അലോക്‌ വര്‍മ്മ രണ്ട്‌ കോടിയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ്‌ ഏറെ നാളായി പുകയുകയായിരുന്ന വിഷയം പുറത്തേക്ക്‌ വന്നതും വിവാദമായതും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക