Image

ശബരിമല ദര്‍ശനത്തിന്‌ പോയ ബിന്ദുവിന്‌ വധഭീഷണി

Published on 23 October, 2018
ശബരിമല ദര്‍ശനത്തിന്‌ പോയ  ബിന്ദുവിന്‌ വധഭീഷണി


കോഴിക്കോട്‌: ശബരിമല ദര്‍ശനത്തിന്‌ പോയ കോഴിക്കോട്‌ സ്വദേശി ബിന്ദുവിന്‌ വധഭീഷണി. ശബരിമലയില്‍ നിന്നും ഇന്ന്‌ പുലര്‍ച്ചെയാണ്‌ ബിന്ദു കോഴിക്കോട്ടെ വീട്ടില്‍ എത്തിയത്‌.

വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഇനി താമസിക്കേണ്ടെന്നും വീട്‌ ഒഴിയണമെന്നും ആവശ്യപ്പെട്ട്‌ വീട്ടുടമ രംഗത്തെത്തുകയായിരുന്നു ഇന്നലെ വീടിന്‌ നേരെ പ്രതിഷേധമുണ്ടായിരുന്നു. വീടിന്‌ നേരെ ചിലര്‍ കല്ലേറും മറ്റും നടത്തുകയായിരുന്നു.

തുടര്‍ന്ന്‌ കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റില്‍ താമസിക്കാനായി ചെന്നപ്പോള്‍ ഫ്‌ളാറ്റിന്‌ നേരെയും ആക്രമണം നടത്തി. ഇവരെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചാല്‍ അവരുടെ കയ്യും കാലും വെട്ടും എ്‌ന്നായിരുന്നു ചിലര്‍ ഭീഷണിപ്പെടുത്തിയതെന്ന്‌ ബിന്ദു പറയുന്നു.

പിന്നീട്‌ കസബ പൊലീസില്‍ അഭയം തേടിയ ബിന്ദുവിനെ പൊലീസ്‌ സഹായത്തോടെ സുഹൃത്തിന്റെ വീട്ടിലാക്കുകയായിരുന്നു. തനിക്ക്‌ നേരെ
കടുത്ത ഭീഷണിയുണ്ടെന്നും ജോലി ചെയ്യാനും താമസിക്കാനും പറ്റുന്നില്ലെന്നും ബിന്ദു പറയുന്നു.

സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയായ ബിന്ദുവിനോട്‌ ഇനി മുതല്‍ സ്‌കൂളില്‍ വരേണ്ടെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക