തിരു:
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന
അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത്. പരാജിതന്റെ പരിവേദനമാണ്
മുഖ്യമന്ത്രിയുടെ വാക്കില്‍ കൂടി കേരളം കേട്ടതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം
കൂട്ടിച്ചേത്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ
വാര്‍ത്താസമ്മേളനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു
അദ്ദേഹം. ബി.ജെ.പിക്കെതിരെയോ തനിക്കെതിരെയോ രാഷ്ട്രീയമായി പറയുന്നത്
മനസിലാക്കാം. ശബരിമലയുടെ അടിസ്ഥാനപരമായ പിതൃസ്ഥാനം തന്ത്രിക്കാണ്. എന്നാല്‍
ഇപ്പോള്‍ മുഖ്യമന്ത്രി പുതിയ തന്ത്രിയായി അവതരിക്കാനാണ് ശ്രമിക്കുന്നത്. അത്
സാധിക്കില്ലെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നെന്നും ശ്രീധരന് പിള്ള
പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല