Image

പാഠങ്ങള്‍ (കവിത: ജയശ്രീ രാജേഷ്)

Published on 23 October, 2018
പാഠങ്ങള്‍ (കവിത: ജയശ്രീ രാജേഷ്)
അറിഞ്ഞിടാത്തതെന്തെന്ന്
പരീക്ഷിക്കാനായി.......
മനഃപാഠമാക്കി പഠിച്ചീടതെല്ലാം
മറവി തന്‍ വായ്ക്കരിക്കിട്ടു.....

തുടങ്ങേണം പഠിക്കാന്‍ ഇനി ജീവിത പച്ചയാം പാഠങ്ങള്‍...
അറിയേണം പൊയ്മുഖങ്ങള്‍
കാണേണമാ ചൊല്‍ക്കാഴ്ചകള്‍......

മാറ്റണം വല്ലായ്മ തന്‍ നൊമ്പരം.....
നീറ്റണം ഇല്ലായ്മ തന്‍ വറുതി..
തിന്മകളാടുമ്പോള്‍ തിക്തതയറിയേണം....
നന്മ തന്‍ പര്യായമാകാന്‍ കഴിയേണം........

രൗദ്രയായ് ശാന്തത ആഞ്ഞടിക്കുമ്പോള്‍
സ്‌നേഹത്തിന്‍ ഊര്‍വ്വരത ഉച്ചിയിലെത്തണം..........
ജാതി തന്‍ കോമരം തുള്ളിയുറയുമ്പോള്‍
മാനവീയത ചിറകു വിടര്‍ത്തണം..........

മതമല്ല മനുഷ്യന് അനിവാര്യമെന്നത്
നീട്ടും കരമാണ് താങ്ങായ് തളരുന്ന വേളയില്‍.......

വെട്ടിപ്പിടിച്ചടക്കി വാഴ്ന്നതെല്ലാം
തിരിച്ചെടുക്കപ്പെടുമെന്ന പ്രകൃതിനിയമം....
അറിഞ്ഞിടേണമാ സത്യമതെ ന്നെന്നും
മറഞ്ഞിരിക്കും ഗൂഢ ചിന്തകള്‍ക്കൊപ്പം......
പാഠങ്ങള്‍ (കവിത: ജയശ്രീ രാജേഷ്)
Join WhatsApp News
വിദ്യാധരൻ 2018-10-23 11:27:14
പഠിച്ചിട്ടും പഠിച്ചിട്ടും 
പഠിക്കാത്ത പാടവുമായി
നിരത്തിലാണ് സ്ത്രീകൾ 
സ്വാതന്ത്ര്യത്തിൻ വാതായനം 
അവർക്കായി തുറന്നിട്ടാപ്പോൾ 
വേണ്ട! വേണ്ട ! അടയ്ക്കതെന്നവർ 
കരഞ്ഞു കൂവുന്നു കഷ്ടം! 
പുരുഷന്റെ ബ്രഹ്മചര്യം കാക്കണം 
എന്ത് വില കൊടുത്താണെങ്കിലും! 
പാവങ്ങൾ അറിയിന്നില്ലവരുടെ ദേവന്  
പോവുന്ന ദിക്കിലൊക്കെയുണ്ട് അച്ചിമാരെന്ന് 
വിട്ടിടാം നമ്മൾക്കിവരെ പാഠശാലയിൽ 
പക്ഷെ പഠിക്കേണ്ടത് സ്വയം പഠിക്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക