Image

ഫാ. കുര്യാക്കോസിനെ അനുസ്മരിച്ച് ജലന്ധര്‍ രൂപത; മൃതദേഹം നാളെ നാട്ടിലെത്തിക്കും

Published on 23 October, 2018
ഫാ. കുര്യാക്കോസിനെ അനുസ്മരിച്ച് ജലന്ധര്‍ രൂപത; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ജലന്ധര്‍: പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയെ അനുസ്മരിച്ച് ജലന്ധര്‍ രൂപത. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പ്രത്യേക കുര്‍ബാനയും ഒപ്പീസും നടന്നു. ജലന്ധര്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന കര്‍മ്മങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ അഗ്‌നീലോ ഗ്രേഷ്യസ് മുഖ്യ കാര്‍മികനായിരുന്നു. വൈദികരും കന്യാസ്ത്രീകളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മുഖ്യസാക്ഷിയായിരുന്ന ഫാ. കുര്യാക്കോസിനെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ മുറിയിലേക്ക് പോയ അദ്ദേഹത്തെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാബിലെ ദസ്‌വയിലെ പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 

ദസ്‌വയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സഹോദരന്‍ അടക്കം അടുത്ത ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സഹോദരന്‍ ആരോപിച്ചിരുന്നു. രാത്രിയോടെ ലുധിയാന മെഡിക്കല്‍ കോളജില്‍ എത്തിക്കുന്ന മൃതദേഹം ഇന്ന് അവിടെ സൂക്ഷിക്കും. നാളെ നാട്ടിലേക്ക് കൊണ്ടുപോരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക