Image

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബര്‍ രണ്ടിന്

ജോഷി വള്ളിക്കളം Published on 24 October, 2018
 ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബര്‍ രണ്ടിന്
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പുരാതനവും, അംഗബലം കൊണ്ടും പ്രവര്‍ത്തനപാരമ്പര്യം കൊണ്ടും ഏറ്റവും വലിയ സാമൂഹികസംഘടനയുമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-2020 ലെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിദിനാഘോഷവും സംയുക്തമായി നവംബര്‍ രണ്ട് വെള്ളിയാഴ്ച നടത്തുന്നു.
പൊതുസമ്മേളനത്തില്‍ ഇല്ലിനോയിലെ 8-മത് ഡിസ്ട്രിറ്റില്‍ നിന്നുള്ള സെനറ്റര്‍ റാം വില്ലിവളം മുഖ്യാതിഥിയായി പങ്കെടുക്കുന്നു. പ്രസ്തുത സമ്മേളനത്തില്‍ ഷിക്കാഗോയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കള്‍ ആശംസകളര്‍പ്പിക്കുന്നതാണ്. പൊതുസമ്മേളനത്തോടൊപ്പം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും.

ഡസ്പ്ലയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ വച്ച്(1800 E, Oakton St, Desplains) നവംബര്‍ 2, വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് പരിപാടികള്‍ ആരംഭിക്കും. ഇതിന്റെ കോര്‍ഡിനേറ്ററായി ലീല ജോസഫ് നേതൃത്വം നല്‍കുന്നു. ഷിക്കാഗോയിലെ എല്ലാ മലയാളികളെയും കുടുംബസമേതം ഈ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടനും സെക്രട്ടറി ജോഷി വള്ളിക്കളവും അറിയിക്കുന്നു.



 ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബര്‍ രണ്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക