Image

ഇന്ത്യയില്‍ മതപരിവര്‍ത്തനം ആശങ്കാ ജനകമെന്ന് ഡോക്ടര്‍ നിഷാ പിള്ള

Published on 24 October, 2018
ഇന്ത്യയില്‍ മതപരിവര്‍ത്തനം ആശങ്കാ ജനകമെന്ന് ഡോക്ടര്‍ നിഷാ പിള്ള
മുന്പുകാലത്തുണ്ടായിരുന്നത് പോലുള്ള സൗഹാര്‍ദ്ദം ഇന്ന് മലയാളികള്‍ക്കിടയില്‍ ഇല്ലെന്നും എല്ലാവരും തങ്ങളുടെ മതങ്ങളുടെയും ജാതിയുടെയും തണലില്‍ ഒതുങ്ങിക്കൂടുന്നുവെന്നും ഡോക്ടര്‍ നിഷ പിള്ള പറഞ്ഞു. കലാവേദി വാല്‍ക്കണ്ണാടി എന്ന ടി വി ഷോയില്‍ കോരസണ്‍ വര്‍ഗീസുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

എന്റെ മതമാണ് മികച്ചതെന്നും നിന്റെ മതം മോശമാണെന്നും ഉള്ള പ്രചാരണങ്ങളും മതം മാറ്റല്‍ ശ്രമങ്ങളും കേരളത്തിലും ഇന്ത്യയില്‍ ആകെയും സമാധാനത്തിനും സഹവര്‍ത്തിത്ത്വം നില നിര്‍ത്തുന്നതിനും ഭീഷണിയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വീഡിയോ ഇപ്പോള്‍ ഇ മലയാളിയുടെ ഹോം പേജില്‍ ക്ലിക്ക് ചെയ്തു കാണാവുന്നതാണ്.

Please visit KALAVEDITV to watch more interviews.
Join WhatsApp News
അരി ക്രിസ്ത്യാനി 2018-10-24 17:07:19
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ക്രൈസ്തവ രാജ്യത്തു ജീവിച്ചു കൊണ്ടു തന്നെ ഇത് പറയണം.
മത പരിവര്‍ത്തനം കൊണ്ട് എന്താണു കുഴപ്പം? അതു വ്യക്തി സ്വാതന്ത്രമല്ലേ? മറ്റൊരാളോട് മതം മാറരുതെന്നു കല്പ്പിക്കാന്‍ സവര്‍ണ തമ്പുരാക്കന്മാര്‍ ആരാണ്? ഒരു പരിവര്‍ത്തനവും പാടില്ല?
താണ ജാതിക്കാര്‍ ഹിന്ദുവായി ഇന്ത്യയില്‍ ജീവിച്ചാല്‍ അവര്‍ എന്നും താണ ജാതി ആയിരിക്കും. ക്രിസ്ത്യാനിയൊ മുസ്ലിമോ ആയാല്‍ ഒന്നോ രണ്ടോ തലമുറ കഴിയുമ്പോള്‍ അവര്‍ ജാതിയില്‍ നിന്നു മുക്തരാകും.
ജാതിയില്‍ നിന്നു മുക്തരകാന്‍ ക്രൈസ്തവ രാജ്യമയ അമേരിക്കയില്‍ വന്നാലും മതി. ഇവിടെ ജാതി വിലപ്പോവില്ല. അതു കൊണ്ട് എന്തു പറ്റി? നാട്ടിലെ താണ ജാതിക്കാരാണു ഇവിടെ വന്ന് സവര്‍ണരേക്കാള്‍ വര്‍ഗീയ വാദികളായത്. അവരുടെ മുഖ്യ ശത്രു ക്രിസ്തുമതം!
ഹിന്ദു സന്യാസിമാര്‍ ഇവിടെ വന്നു മതം മാറ്റുന്നു, പണം പിരിക്കുന്നു. ആരും ഒന്നും പറയുന്നില്ല. പക്ഷെ ഇന്ത്യയില്‍ പറ്റില്ല. കാരണം മതം മാറുന്നവര്‍ വിവരമില്ലാത്തവര്‍. അതാണു സവര്‍ണന്റെ ന്യായീകരണം.
എത്ര താണ ജാതിക്കാരനും വിവരമുണ്ടെന്നതല്ലെ സത്യം?
ഇന്ത്യയില്‍ കൂടുതല്‍ ക്രിസ്ത്യാനി വേണ്ടെന്നു പറയുന്ന ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ രാജ്യങ്ങളിലേക്ക് എന്തിനു വരുന്നു? ഇപ്പോള്‍ തന്നെ 50 ലക്ഷത്തോളം ഹിന്ദുക്കള്‍ ഈ രാജ്യത്തുണ്ട്.
ഹിന്ദു ആയാലും മുസ്ലിം ആയാലും അവര്‍ക്കു ക്രൈസ്തവ രാജ്യത്തു ജീവിക്കണം.
തങ്ങളെതാണവര്‍ ആക്കിയ മതത്തില്‍ എന്തിനണു നില്‍ക്കുന്നത്? അതു കൊണ്ടാണു ഈയുള്ളവന്റെ പൂര്‍വികര്‍ അഞ്ചു കിലോ അരി വാങ്ങി ക്രിസ്ത്യാനികളായത്‌ 

sensationalization 2018-10-24 17:47:44
emalayalee is doing disservice to kalavedi videos by sensationalizing video titles. you've changed 'uthkandajanakam' to 'kalaapakaaranam'. the title for the previous video was also misleading..
Independent Observer 2018-10-24 19:03:37
I disagree with Dr. Nisha Pillai.USA taking all secular advantages in this secular country USA. !00 percent I agree with that Arichristyani's opinion.

JOHN 2018-10-25 13:54:09
നിഷ പിള്ളയുടെ അഭിമുഖം കാണാൻ പറ്റിയില്ല അതുകൊണ്ടു അവർ പറഞ്ഞതിനെക്കുറിച്ചു അഭിപ്രായം പറയുന്നില്ല. എന്നാൽ വ്യാജ പേരിൽ ചിലർ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ല. ആദ്യമേ പറയട്ടെ അമേരിക്ക ഒരു ക്രിസ്ത്യൻരാജ്യമേ അല്ല. ഭൂരിപക്ഷം പേരും ക്രിസ്ത്യാനികൾ ആയതുകൊണ്ട് അങ്ങിനെ വിശ്വസിക്കുന്നതായിരിക്കാം. ഇതൊരു ജനാതിപത്യ മതേതര രാജ്യം ആണ്. 
ഇത് തന്നെ അല്ലെ ഇന്ത്യയിലെ ഒരു വിഭാഗം ഹിന്ദു ഫാൻസ്‌ പറയുന്നതും. എന്താണ് ഹിന്ദു എന്ന് അവർക്കു അറിവില്ല അതുകൊണ്ടു അവർ അങ്ങനെ പറയുന്നു. ക്രിസ്ത്യാനി ആയതുകൊണ്ടാണ് നമുക്ക് അമേരിക്ക വിസ നൽകിയതെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം മലയാളി വൈദികരും പാസ്റ്റർ മാരും ഉണ്ടിവിടെ. ഒരു പക്ഷേ ശരിയായിരിക്കാം അവർ പുരോഹിത വിസയിൽ എത്തിയതാവാം. അവർ മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കുന്ന തെറ്റായ ഒരു കാര്യം ആണ് അമേരിക്ക ഒരു ക്രിസ്ത്യൻ രാജ്യം എന്നത്. 
ഇന്ത്യയിലെ മത പരിവർത്തനം എന്നത് കേരളത്തിൽ നമ്മൾ കാണുന്ന രീതി മാത്രമല്ല. വടക്കേ ഇന്ത്യയിലെ പാവപ്പെട്ട ആദിവാസികളെയും ദളിതരെയും പറഞ്ഞു പറ്റിച്ചു നക്ക പിച്ച പണവും കൊടുത്തു മതം മാറ്റുന്ന ഒരു വിഭാഗം ഉണ്ട്. അവർ ആണ് നല്ല രീതിയിൽ സമാധാനത്തോടെ ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് ശല്യം. 
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷനറി മാർ ഉണ്ട്. അവർ ചെയ്യുന്ന സാമൂഹ്യ സേവനം അഭിനന്ദാർഹം ആണ് എന്നാൽ കുറെ ഉടായിപ്പു ന്യൂ ജൻ സഭകൾ ആണ് വീട് കേറി അവരുടെ മതത്തെ കുറ്റം പറഞ്ഞു ഇവർക്ക് കിട്ടുന്നതിന്റെ ചെറിയൊരു അംശം ആ പാവങ്ങൾക്ക് കൊടുത്തു മതം മാറ്റുന്ന ഒരു മാഫിയ സംഗം തന്നെ പ്രവർത്തിക്കുന്നുണ്ട്.
അമേരിക്കയിൽ വന്നു ചില ഉടായിപ്പു സ്വാമിമാർ ചില തട്ടിപ്പിലൂടെ പണം സമ്പാദിക്കുണ്ട്, മത പരിവർത്തനം നടത്തുന്നത് ഇന്ത്യയെ അപേക്ഷിച്ചു വളരെ കുറവാണ്. അഥവാ വല്ല സായിപ്പും ഒരു കൗതുകത്തിനു കുറെ നാൾ പോയാലും തിരികെ വരും. അവരെ ആരും ഇന്ത്യയിലെ പോലെ സമൂഹത്തിൽ നിന്നും മാറ്റി നിര്ത്താറില്ല.
  ഇന്ത്യയിൽ  മതം മാറി വരുന്ന ദളിത് ക്രിസ്ത്യാനികളുടെ കാര്യം കഷ്ടം ആണ് അവർ അവിടെയും ഇല്ല ഇവിടയേയും ഇല്ലാത്ത അവസ്ഥ ആണ്. കമന്റ് എഴുതിയ വ്യാജന്മാർ ആരെങ്കിലും തങ്ങളുടെ കുടുംബവും ആയി വിവാഹ  ബന്ധം സ്ഥാപിക്കാൻ തയ്യാറാകുമോ എന്തിനു അവരോടൊപ്പം ആഹാരം കഴിക്കാൻ പോലും കൂട്ടാക്കുമോ. പള്ളിയിൽ അവർ പിറകിൽ ആണ് സ്ഥാനം. ഒരു പള്ളി കമ്മിറ്റിയിലും അവരെ കേട്ടില്ല. സെമിത്തേരിയിൽ അവരുടെ സ്ഥാന കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനെല്ലാം കാരണം നമ്മളിലെ 'നമ്പൂതിരി' രക്തം ആണ് 
ari christian 2018-10-25 14:36:32
അമേരിക്ക മതേതര രാജ്യം. ഇന്ത്യ ഹിന്ദു രാജ്യം. അതിന്റെ യുക്തി മനസിലാകുന്നില്ല. ക്രിസ്തീയ വിശ്വാസത്തിലാണു അമേരിക്ക കെട്ടിപ്പടുത്തത്. ഇന്ത്യ മതേത്ര അടിസ്ഥാനത്തിലും.
പിന്നെ വടക്കെ ഇന്ത്യയിലെ ദളിതനും മറ്റും സ്വന്തം കാര്യം തീരുമാനിക്കാന്‍ കഴിയില്ല എന്നു പറയുന്നത് ശരിയാണോ?അവര്‍ക്കു ഗുണകരമെന്നു പറയുന്നത് അവര്‍ക്ക് അറിയാം.
അതിനു പുറമെ മതം മാറിയതു കൊണ്ട് ഒന്നും സംഭവിക്കാനില്ല. കേരളഠിനു പുറഠ് ക്രിസ്ത്യാനികളില്‍ ജാതി പൊങ്ങച്ചം ഒന്നുമില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക