Image

ജനസമുദ്രം അതിര്‍ത്തിയിലേക്ക്? (ബി ജോണ്‍ കുന്തറ)

Published on 24 October, 2018
ജനസമുദ്രം അതിര്‍ത്തിയിലേക്ക്? (ബി ജോണ്‍ കുന്തറ)
അമേരിക്കയുടെ തെക്കന്‍ അതിര്ത്തി ലംഘനം നടത്തി പ്രവേശിക്കുന്നതിന് ആയിരക്കണക്കിന് ജനാവലി, മറ്റു തെക്കന്‍ രാജ്യങ്ങളില്‍ നിന്നും, മുഖ്യമായും ഹോണ്ടുറാസ് , ഗൗട്ടിമാല അഭയാര്‍ത്തികള്‍ എന്നപേരില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു.ഇതിനെ "കാരവാന്‍ " എന്നപേരിലാണ് മാധ്യമങ്ങളില്‍ കാണുന്നത്

ഇവര്‍ അഭയാര്‍ത്ഥികള്‍എന്തിന്‍റ്റെ അടിസ്ഥാനത്തില്‍ എന്നത് ഒരു ചോദ്യചിഹ്നം. യു.ന്‍ കൂടാതെ ലോക കോടതിയും ഒരു വ്യക്തിയുടെ "റെഫ്യൂജി" എന്ന അവസ്ഥ നിര്വെചിച്ചിരിക്കുന്നത് ഇപ്രകാരം.'ഒരു രാജ്യത്ത് ഒരാള്‍ക്കോ സമൂഹത്തിനോ രാഷ്ട്രീയ ഭരണകൂടത്തില്‍ നിന്നുമുള്ള ജീവഹാനി ഭീഷണി ഒഴിവാക്കുന്നതിന് മറ്റൊരു രാജ്യത്തേക്കുള്ള പാലായനം' ഇതുപോലുള്ള അഭയാത്രികള്‍ ആദ്യമെത്തുന്ന രാജ്യമാണ് ഇവര്‍ക്ക് അഭയം നല്‍കേണ്ടത്.

ഇവിടെ അമേരിക്ക .അഭിമുഖീകരിക്കുന്നത് ഒരുപറ്റം ജനത അവറുടെ രാജ്യത്ത് മോശം ജീവിത നിലവാരം അഥവാ ദാരിദ്യ്രീ ഇവയെ മറികടക്കുന്നതിന് സ്വരാജ്യീ വിടുന്നവര്‍. തന്നെയുമല്ല ഇവര്‍ ആദ്യമേ പ്രവേശിക്കുന്നത് മെക്‌സിക്കോയില്‍ എന്നാല്‍ അവിടെ ഇവര്‍ അഭയം തേടുന്നില്ല പിന്നേയോ വീണ്ടും ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചു അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തി അഭയം അവകാശപ്പെടുക.
മെക്‌സിക്കോ അവരുടെ അതിര്‍ത്തിയില്‍ ഇവരെ തടയുന്നതിന് ശ്രമിച്ചു എന്നു കേട്ടു ആശ്രമങ്ങള്‍ പരാജയപ്പെട്ടു.അമേരിക്കന്‍ പ്രസിഡന്‍റ്റ് താക്കീത് നല്‍കുന്നുണ്ട് ഏതു വിധേനയും ഇവരെ ബോര്‍ഡര്‍ കടക്കുന്നതിന് അനുവദിക്കില്ല എന്ന്.

എല്ലാ ദിനവും അമേരിക്കന്‍ അതിര്‍ത്തി കാവല്‍ക്കാര്‍, നിയമവിരുദ്ധമായി ബോര്‍ഡര്‍ ചാടിക്കടക്കുന്ന അഞ്ഞൂറില്‍പ്പരം ആളുകളെ പിടികൂടുന്നുണ്ടെന്നാണ്കണക്ക്. അതിനെല്ലാം ഉപരിയായിട്ടാണ് ഈയൊരു പട അടുത്തെത്തുന്നത്.

ഇവരെയൊന്നും ഇപ്പോളുള്ള അതിര്‍ത്തി സംരക്ഷകര്‍ക്ക് നിയന്ധ്രിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ സാധിക്കുകയില്ല. അതെല്ലാവര്‍ക്കുമറിയാം അതിനാല്‍ സന്യത്തെ പ്രയോജനപ്പെടുത്തുമെന്ന് പ്രസിഡന്‍റ്റ് പറയുന്നു.

ഏതാനും മാസങ്ങള്‍ക്കപ്പുറം നാം ഈയൊരവസ്ഥ ചെറിയ തോതില്‍ കണ്ടു അന്ന് സംഖ്യ ആയിരത്തിനുമേല്‍ ആയിരുന്നു.അന്ന് ട്രംപിന്‍റ്റെ ഭരണകൂടം ഒരുപാട് വിമര്‍ശനം ഡെമോക്രാറ്റിക് പാര്‍ട്ടില്‍നിന്നും കൂടാതെ അവരെ തുണക്കുന്ന മാധ്യമങ്ങളില്‍ നിന്നും വേണ്ടതിലധികം സ്വീകരിച്ചു.
അതിര്‍ത്തി കാവല്‍ക്കാരെ പിരിച്ചുവിടണമെന്നുവരെ പലേ ഡെമോക്രാറ്റ് നേതാക്കള്‍ വിളിച്ചുകൂവുന്നതു കേട്ടു. അമേരിക്കയില്‍ അനധ്രികിത കുടിയേറ്റക്കാര്‍ക്ക് അഭയ സംസ്ഥാനങ്ങള്‍ മാത്രമല്ല സിറ്റികളുമുണ്ട് "ഇല്ലീഗല്‍ ഏലിയന്‍സ്" എന്ന വാക്കുപോലും പലേ പട്ടണങ്ങളിലും ഭരണതലത്തില്‍ ഉപയോഗിച്ചുകൂടാ എന്ന നിയമം വരെ കാണുന്നു,
ഇതുപോലെ അതിര്‍ത്തി ലംഗിച്ചു വരുന്നവരില്‍ തെക്കനമേരിക്കര്‍ മാത്രമല്ല മറ്റു രാജ്യക്കാരുമുണ്ട് മിഡിലീസ്റ്റില്‍ നിന്നും മെക്‌സിക്കന്‍ വേഷംകെട്ടി നിരവധി, ഇതില്‍ പലരും ഇവിടെ ഭീകരത ശ്രിഷ്ട്ടിക്കുന്നതിന് തയ്യാറായിവരുന്നവര്‍.

ഈയൊരവസ്ഥ സൃഷ്ടിച്ചതില്‍ ഡെമോക്രാറ്റ്‌സിന് ഒരു നല്ലപങ്കുണ്ട്. ഇവര്‍ പൊതുവെ ഇല്ലീഗല്‍ മൈഗ്രന്‍സിന്‍റ്റെ ഇടയില്‍ ഒരന്തരീഷം സൃഷ്ടിച്ചിരിക്കുന്നു നിങ്ങള്‍ വന്നോളൂ ഇവിടെ സ്വാഗതം. ഈ ലോകത്തു നിരവധി രാജ്യങ്ങളില്‍ ദാരിദ്യീ അനുഭവിക്കുന്നവരുണ്ട് അവരും ഈ ഏതാനും തെക്കനമേരിക്കന്‍ രാജ്യക്കാരുമായുള്ള ഒരു വ്യത്യാസം അവര്‍ക്ക് കരമാര്ഗ്ഗം് ഇവിടെത്താന്‍ എളുപ്പമല്ല.

ഇന്നു പതിനായിരം, നാളെ അത് ഇരട്ടിയാകും. ഏതെങ്കിലുമൊരു രാജ്യം ഇതുപോലെ അതിര്‍ത്തിയില്‍ എത്തുന്ന ആയിരങ്ങളെ വെറുതെ സ്വീകരിക്കും? ഇന്ത്യയുടെ അതിര്‍ത്തികളില്‍ ബംഗളാദേശില്‍ നിന്നോ, പാക്കിസ്ഥാനില്‍ നിന്നോ പതിനായിരക്കണക്കിന് അതിക്രമിച്ചു പ്രവേശിക്കുവാന്‍ ശ്രമിച്ചാല്‍ ഇന്ത്യ എന്തു ചെയ്യണം?
അമേരിക്കയില്‍ പൊതുവെ ഭൂരിപക്ഷം ലീഗല്‍ കുടിയേറ്റത്തെ തുണക്കുന്നവരാണ് അതേ സമയം നിയമവിരുദ്ധ ഇമ്മിഗ്രേഷനെ അംഗീകരിക്കാത്തവരും. ഉടനെ വരുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്നു തെക്കനതിര്‍ത്തിയില്‍ നടക്കുന്ന നാടകങ്ങള്‍ തീര്‍ച്ചയായും പലേ വിധികളും മാറ്റി എഴുതും കാത്തിരുന്നു കാണാം.
Join WhatsApp News
Watch out 2018-10-25 08:08:28
Trump supporters are bracing for violence.  They spread lies that George Soros finance this march of illegal immigrants.  Now what we see around the country is the signs of violence. Stop it. Stop writing nonsense 
"President Donald Trump on Monday (Aug. 28th) night reportedly told evangelical Christian leaders there would be "violence" if Republicans lost their majority in Congress as a result of November's midterm elections." 

വിദ്യാധരൻ 2018-10-25 00:00:08
ട്രംപ് പറയുന്ന പച്ച കള്ളങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന ഉച്ചഭാഷണി ആകാതിരിക്കുക. ഡെമോക്രാറ്റ്സാണോ  ഇതിന്റ പിന്നിൽ ? ഇന്ന് അമേരിക്കയിൽ ഉണ്ടായ തീവ്രവാദ ആക്രമണത്തിന് പ്രചദനം നൽകിയത് ട്രംപിന്റെ ഉത്തരവാദിത്തവുമില്ലാത്ത വാക്കുകളാണ്.   അതിൽ നിന്ന് ആവേശം ഉകോണ്ട് സമനില തെറ്റിയവർ കാട്ടികൂട്ടുന്ന അപകടം ഈ രാജ്യത്തിന്റെ ഐക്യത്തെ നശിപ്പിക്കുന്നു .  ഈ അധർമ്മിയുടെ വീഴച്ച വിദൂരമല്ല 

കെടുവൽയാൻ എൻപതു അറിക തൻനെഞ്ചം 
നടുഒരീ അല്ല ചെയിൻ  (തിരുക്കുറൾ -116 )

നിഷ്‌പക്ഷത ഇല്ലാതെ കര്മ്മം ചെയ്യുന്നവൻ ധർമ്മവഴി മറക്കുമെന്നും അതവന്റെ കഷ്ടകാലത്തിന്റെ ആരംഭമായിരിക്കും എന്ന് അർഥം . അതുകൊണ്ട് ജീവിതത്തിൽ പക്ഷഭേദചിന്ത ഉപേക്ഷിച്ച് സമനില പാലിക്കണം എന്ന് സാരം 

Boby Varghese 2018-10-25 08:45:22
This is not a caravan. This is a full scale invasion. Army of 10,000 men. They are coming for our homeland, our resources. They are coming to take it away. They come here and disrespect our laws and our ways of life. They laugh at us and tell us that we will live among you and benefit from your labor sweat.
During the Obama years, Democrats and their fake media supporters succeeded in blurring the lines between legal and illegal immigration. They constantly and purposely talk about immigrants without qualifying the terms "legal" or "illegal".
truth and justice 2018-10-25 09:27:59
A political leader has to have some backbone and guts to say something otherwise he is not a leader.
For everything say yes for any immorality yes for any corruption yes this is what happens with MODI Govt.
DEMO-CRAZIES  are always liberals, will India allow to come all pakistanis to come there.There should be a policy for countries.This country USA has Rules and Regulations immigration policies and the leader has to adopt it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക