Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല 200 കുടുംബങ്ങള്‍ക്കു ഗ്യാസ് സ്റ്റവുകള്‍ വിതരണം ചെയ്തു.

ജീമോന്‍ റാന്നി Published on 25 October, 2018
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല 200 കുടുംബങ്ങള്‍ക്കു ഗ്യാസ് സ്റ്റവുകള്‍ വിതരണം ചെയ്തു.
ഹൂസ്റ്റണ്‍: പ്രളയാനന്തര കേരളത്തിന് സ്വാന്തനമേകാന്‍ ഫ്രണ്ട് ഓഫ് തിരുവല്ലയും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തിരുവല്ല പ്രദേശത്തെ 200ല്‍ പരം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് സ്റ്റവുകള്‍ വിതരണം ചെയ്തു. പ്രളയ സമയത്തു ഗ്യാസ് സ്റ്റവുകള്‍ പൂര്‍ണമായും നഷ്ടപെട്ട കുടുംബങ്ങള്‍ക്കാണ് ഇവ നല്‍കിയത്. 

ഇതോടനുമ്പന്ധിച്ച് ഒക്ടോബര്‍ 14നു ഞായറാഴ്ച തിരുവല്ല മാര്‍ത്തോമാ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രത്യേക സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്  ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍  ചെറിയാന്‍ പോളച്ചിറക്കല്‍ സമ്മേളനം 
ഉദ്ഘാടനം ചെയ്തു. 

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ പ്രസിഡണ്ട് ഈശോ ജേക്കബ് അര്‍ഹരായവര്‍ക്ക് ഗ്യാസ് സ്റ്റവുകള്‍ വിതരണം ചെയ്തു.

മാര്‍ത്തോമാ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. സി.കെ.ജോണ്‍, പ്രൊഫ.തോമസ് മാത്യു, എന്‍.എം.രാജു, സാം ഈപ്പന്‍, ജയകുമാര്‍, എം. മാത്യൂസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.    

ദുബായ് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല മുന്‍ പ്രസിഡണ്ട് മാത്യു വര്‍ഗീസ് സ്വാഗതവും പത്തനംതിട്ട ഫുട്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ.റെജിനോള്‍ഡ് വര്‍ ഗീസ് നന്ദിയും പറഞ്ഞു. 

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല 200 കുടുംബങ്ങള്‍ക്കു ഗ്യാസ് സ്റ്റവുകള്‍ വിതരണം ചെയ്തു.
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല 200 കുടുംബങ്ങള്‍ക്കു ഗ്യാസ് സ്റ്റവുകള്‍ വിതരണം ചെയ്തു.
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല 200 കുടുംബങ്ങള്‍ക്കു ഗ്യാസ് സ്റ്റവുകള്‍ വിതരണം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക