Image

ശബരിമല ദേവഹിതം: എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ റിപ്പോര്‍ട്ട്‌ നല്‍കും

Published on 05 April, 2012
ശബരിമല ദേവഹിതം: എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ റിപ്പോര്‍ട്ട്‌ നല്‍കും
ശബരിമല: ദേവസ്വം കമ്മീഷണറുടെ അനുമതിയില്ലാതെ സന്നിധാനത്ത്‌ ദേവഹിതം നോക്കല്‍ സംബന്ധിച്ചു ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ എം. സതീഷ്‌ കുമാര്‍ ദേവസ്വം ബോര്‍ഡിന്‌ റിപ്പോര്‍ട്ട്‌ നല്‍കും. നിലവിലുള്ള മാനജണ്‌ഡങ്ങള്‍ അനുസരിച്ച്‌ 21 നിമിത്തങ്ങളില്‍ ഏതെങ്കിലും ഒന്ന്‌ ക്ഷേത്രത്തില്‍ കണ്ടാലേ ദേവപ്രശ്‌നം നടത്താന്‍ പറ്റൂ. അതിന്‌ ദേവസ്വം കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അത്തരം നിമിത്തങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം സന്നിധാനത്ത്‌ രാശി നോക്കല്‍ മാത്രമാണു നടന്നതെങ്കിലും ദേവസ്വം കമ്മിഷണറെ അറിയിച്ച്‌ അനുമതി വാങ്ങുന്നതിനോ ബോര്‍ഡിനെ അറിയിക്കാനോ ശ്രമിക്കാതെ അനാവശ്യ തിടുക്കം കാട്ടി. ശബരിമലയുടെ മുഴുവന്‍ ചുമതലയുള്ള ഉദ്യോഗസ്‌ഥന്‍ എന്ന നിലയിലാണ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസറോടു വിശദീകരണം ആവശ്യപ്പെട്ടതെന്നും പ്രസിഡന്റ്‌ പറഞ്ഞു.

പാണ്ടിത്താവളത്തെ അന്നദാന മണ്ഡപത്തിന്റെ സ്‌കെച്ചും പ്ലാനും തയാറാക്കിയ എറണാകുളത്തെ സ്വകാര്യ സ്‌ഥാപനത്തിനു വേണ്ടിയാണ്‌ മുന്‍കൂര്‍ അനുമതിയില്ലാതെ സന്നിധാനത്ത്‌ ഒറ്റരാശി വച്ച്‌ ദേവഹിതം നോക്കിയതെന്നാണ്‌ ദേവസ്വം ബോര്‍ഡിനു ലഭിച്ച റിപ്പോര്‍ട്ടെന്നു പ്രസിഡന്റ്‌ എം. രാജഗോപാലന്‍ നായര്‍ പറഞ്ഞു. ഇതിനു മുന്‍കയ്യെടുത്ത അഡ്‌മിനിസിട്രേറ്റീവ്‌ ഓഫിസര്‍ കെ. രാജനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക