Image

കോഴിക്കോട്‌ മിംസ്‌ ആശുപത്രി നഴ്‌സുമാരുടെ സമരം തുടങ്ങി

Published on 05 April, 2012
കോഴിക്കോട്‌ മിംസ്‌ ആശുപത്രി നഴ്‌സുമാരുടെ സമരം തുടങ്ങി
കോഴിക്കോട്‌: വേതന വര്‍ധനവ്‌ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിക്ഷേധിച്ച്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി. ഇവിടെയുള്ള നാനൂറിലധികം നഴ്‌സുമാര്‍ മിംസ്‌ ആശുപത്രിയില്‍ അനിശ്ചിതകാലസമരം ആരംഭിച്ചത്‌. കഴിഞ്ഞ മാസം നഴ്‌സുമാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഏപ്രില്‍ ആദ്യവാരം മുതല്‍ സമരം നടത്തുമെന്ന്‌ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും നടപടി സ്വകരിക്കാത്തതിനെ തുടര്‍ന്നതാണ്‌ നഴ്‌സുമാര്‍ മുഴുവന്‍ സമരരംഗത്തിറങ്ങിയത്‌. ഇന്ത്യന്‍ രജിസ്റ്റേഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ നേതൃത്വത്തിലാണ്‌ സമരം. നഴ്‌സുമാരുടെ വേതനവര്‍ധനവിനായാണ്‌ സമരം നടത്തുന്നത്‌.

നടന്‍ ജഗതിയെ അപകടത്തില്‍ പരിക്കേറ്റ്‌ മിംസിലാണ്‌ ചികിത്സയിലുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക