Image

കോപ്പിറൈറ്റ് കേസില്‍ ഇന്‍ഫോസിസിനു വിജയം

Published on 25 October, 2018
കോപ്പിറൈറ്റ് കേസില്‍ ഇന്‍ഫോസിസിനു വിജയം
ന്യു യോര്‍ക്ക്: 28 വര്‍ഷമായി ന്യു യോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസ് ഇന്റര്‍നാഷണല്‍ പേരു മാറ്റണമെന്നു കോടതി ഉത്തരവിട്ടു.
ബാംഗളൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടെക്ക് ഭീമന്‍ ഇന്‍ഫോസിസ് ലിമിറ്റഡ് നല്കിയ കോപ്പിറൈറ്റ് കേസിലാണു ഈ വിധി. 1980 മുതല്‍ തങ്ങള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ന്യു യോര്‍ക്ക് കമ്പനി 1986-ല്‍ ആണു തുടങ്ങിയതെന്നും അവര്‍ വാദിച്ചു.
ഇന്‍ഫോസിസിനു 11 ബില്യന്‍ ആസ്തിയുണ്ടെങ്കിലും ന്യു യോര്‍ക്ക് കമ്പനിക്കു എട്ടര മില്യന്‍ആസ്തിയേയുള്ളു.
പുതിയ പേര്‍ തീരുമാനിച്ചിട്ടില്ലെന്നു ഇന്‍ഫോസിസ് ഇന്റര്‍നാഷണല്‍ സി.ഇ.ഒ. രാജ് മേത്ത അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക