Image

മുംബൈയില്‍ കൊല്ലപ്പെട്ട നഴ്‌സിംന്റെ സംസ്‌കാരം ഇന്ന്‌

Published on 05 April, 2012
മുംബൈയില്‍ കൊല്ലപ്പെട്ട നഴ്‌സിംന്റെ സംസ്‌കാരം ഇന്ന്‌
മങ്കൊമ്പ്‌: മുംബൈയിലെ ഫ്‌ളാറ്റില്‍ മോഷ്‌ടാക്കള്‍ കൊലപ്പെടുത്തിയതെന്ന്‌ കരുതുന്ന മലയാളി നഴ്‌സിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ചു സംസ്‌കരിക്കും. കൊല്ലപ്പെട്ട ചമ്പക്കുളം ഗ്രാമപഞ്ചായത്ത്‌ മൂന്നാംവാര്‍ഡ്‌ പുന്നക്കുന്നം മാമ്പൂത്തറ ആന്റണി ജോസഫി (ഫിലിപ്പ്‌) ന്റെ ഭാര്യ റോസമ്മ ആന്റണി (41)യുടെ മൃതദേഹമാണു നാട്ടിലെത്തിക്കുന്നത്‌.

മൃതദേഹം വൈകുന്നേരം ഏഴോടെ പുന്നക്കുന്നം സെന്റ്‌ ജോസഫ്‌സ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ്‌ സിബിച്ചന്‍ ബുധനാഴ്‌ച രാത്രി 9.30 ഓടെ മുംബൈയിലെത്തിയിരുന്നു.

അതിനിടെ മുംബൈയില്‍ മലയാളി നഴ്‌സിന്റെ മരണവുമായി ബന്ധപ്പെട്ടു മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്‌ മഹാരാഷ്‌ട്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു. നഴ്‌സിന്റെ ഘാതകരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാന്‍ ഉറപ്പുനല്‌കിയതായി എംപി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക