Image

ഇന്ത്യാടുഡേ സര്‍വെ; രാഹുല്‍ പ്രധാനമന്ത്രി, കേരളത്തില്‍ പിണറായി

Published on 27 October, 2018
ഇന്ത്യാടുഡേ സര്‍വെ; രാഹുല്‍ പ്രധാനമന്ത്രി, കേരളത്തില്‍ പിണറായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കസേരയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഉറപ്പിച്ച്‌ കേരളവും തമിഴ്‌നാടും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിപദത്തിലേക്ക്‌ രാഹുല്‍ എത്തണമെന്നാണ്‌ കേരളവും തമിഴ്‌നാടും ആഗ്രഹിക്കുന്നത്‌.

ഇന്ത്യാടുഡേ നടത്തിയ അഭിപ്രായ സര്‍വെയിലാണ്‌ രാഹുലിനോടുള്ള ഇഷ്ടം കേരളവും തമിഴ്‌നാടും വ്യക്തമാക്കിയത്‌. അടുത്തിടെ ആന്ധാപ്രദേശില്‍ നടന്ന ഇന്ത്യാ ടുഡേയുടെ പിഎസ്‌ഇ (പൊളിറ്റിക്കല്‍ സ്‌റ്റോക്‌ എക്‌സ്‌ചെയ്‌ഞ്ച്‌) സര്‍വെയില്‍ മോദിയെ രാഹുല്‍ കടത്തിവെട്ടിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നേതാവ്‌. എന്നാല്‍ തമിഴ്‌നാട്ടില്‍ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയുടെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനാണ്‌ ജനപ്രീതിയില്‍ മുന്നില്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരില്‍ സംതൃപ്‌തരാണ്‌ 42 ശതമാനം ആളുകളുമെന്ന്‌ സര്‍വെ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 27 ശതമാനം ആളുകള്‍ മാത്രമാണ്‌ ഭരണത്തില്‍ അസംതൃപ്‌തി അറിയിച്ചത്‌.

26 ശതമാനം ആളുകള്‍ സര്‍ക്കാരിനോട്‌ ഇഷ്ടവും ഇഷ്ടക്കേടുമില്ലാത്തവരാണ്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ പിണറായി അധികാരത്തില്‍ തിരിച്ചെത്തണമെന്ന്‌ ആഗ്രഹിക്കുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആകണമെന്നാണ്‌ 20 ശതമാനം ആളുകള്‍ ആഗ്രഹിക്കുന്നത്‌. ഇവര്‍ രണ്ടാം സ്ഥാനത്താണ്‌.

ശബരിമല വിഷയത്തില്‍ സര്‍വെയില്‍ പങ്കെടുത്ത 46 ശതമാനം പേരും സുപ്രീം കോടതി വിധിയില്‍ അസംതൃപ്‌തരാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക