Image

ദിലീപ്‌ വീണ്ടും വക്കീല്‍ വേഷത്തില്‍; ബി. ഉണ്ണികൃഷ്‌ണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

Published on 27 October, 2018
ദിലീപ്‌ വീണ്ടും വക്കീല്‍ വേഷത്തില്‍; ബി. ഉണ്ണികൃഷ്‌ണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു


ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്‌ പുറത്തു വിട്ടു. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ്‌ ദിലീപ്‌ എത്തുക. പാസഞ്ചര്‍ എന്ന ചിത്രത്തിന്‌ ശേഷം ദിലീപ്‌ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ്‌ ഇത്‌.

ദിലീപ്‌ ബി ഉണ്ണികൃഷ്‌ണന്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‌ ശേഷം ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കോടതിസമക്ഷം ബാലന്‍ വക്കീല്‍. നേരത്തെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട്‌ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തോടെ ഈ ഊഹാപോഹങ്ങള്‍ക്ക്‌ അവസാനമായിരിക്കുകയാണ്‌.

ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക