Image

`വിനോദവും വിജ്‌ഞാനവും' (സുധീര്‍ പണിക്കവീട്ടില്‍)

Published on 05 April, 2012
`വിനോദവും വിജ്‌ഞാനവും' (സുധീര്‍ പണിക്കവീട്ടില്‍)
ഈ പംക്‌തിയില്‍ നിങ്ങള്‍ വായിക്കുന്ന ഫലിത കഥകളും, നേരമ്പോക്കുകളും, വിജ്‌ഞാന ശകലങ്ങളും ഇംഗ്ലീഷ്‌ വാരികകളില്‍ വായിച്ചതാകാം. എന്നാല്‍ ആവര്‍ത്തന വിരസത ഇല്ലാതിരിക്കാന്‍ അവയെ ലേഖകന്‍ അദ്ദേഹത്തിന്റെ സ്വന്തം ഭാവനയിലും ഭാഷയിലും ഇവിടെ പുനരാവിഷ്‌കരിക്കുകയാണ്‌. മൊഴി മുത്തുകള്‍ ലേഖകന്‍ ഇംഗ്ലീഷില്‍ നിന്നും നേരിട്ട്‌ വിവര്‍ത്തനം ചെയ്‌തതാണ്‌.


നിങ്ങള്‍ക്കറിയാമോ?


മിതമായ മദ്യപാനം ഐ.ക്യു ലെവെല്‍ ഉയര്‍ത്തുമെന്നു ജപ്പാനിലെ ഗവേഷകര്‍.

300 എല്ലുകളുമായി മനുഷ്യ ശിശു ജനിക്കുന്നു. എന്നാല്‍ പ്രായപൂര്‍ത്തി വരുമ്പോള്‍ അതിന്റെ എണ്ണം 206 ആകുന്നു. കാരണം പല എല്ലുകളും തമ്മില്‍ കൂടിചേര്‍ന്നു ഒന്നാകുന്നു.

വിവാഹിതരായ പുരുഷന്മാരില്‍ 70 ശതമാനവും സ്‌ത്രീകളില്‍ 60 ശതമാനവും ഇണകളെ വഞ്ചിച്ചിട്ടുണ്ട്‌.

ഒരു ഡോളര്‍ബില്‍ ഉണ്ടാക്കാനുള്ള ചിലവ്‌ മൂന്നു സെന്റ്‌.

ലണ്ടനിലെ രണ്ട്‌ ബൈബിള്‍ അച്ചടിക്കാര്‍ പത്തു കല്‍പ്പനകളില്‍ ഏഴാമത്തെ അച്ചടിച്ചപ്പോള്‍ ഃ `Not' എന്ന വാക്കു വിട്ടു പോയി. Thou shall commit adultery ഈ ബൈബൈളുകള്‍ Wicked Bible എന്നറിപ്പെടുന്നു. ഇതു സംഭവിച്ചത്‌ 1631 ലാണ്‌.

ശിശുക്കള്‍ പ്രായമായവരേക്കാള്‍ കൂടുതല്‍ സ്വപ്‌നം കാണുന്നു.

ബൈബിളിലെ ഏറ്റവും നീളം കൂടിയ അദ്ധ്യായം സങ്കീര്‍ത്തനങ്ങള്‍ 119 ആണ്‌. അതില്‍ 176 വാക്യങ്ങള്‍ ഉണ്ട്‌

ഗ്രീക്കിലെ ദേശീയ ഗാനത്തിനു 158 വരികള്‍ ഉണ്ട്‌.

മണിക്കൂറില്‍ ഏഴു മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പാമ്പുകള്‍ ഉണ്ട്‌.

മുയല്‍ ശരാശരി പത്തു വര്‍ഷം ജീവിക്കുന്നു.

വാച്ച്‌ കണ്ടുപിടിച്ചത്‌ പീറ്റര്‍ ഹെന്‍ലിയന്‍ 1510 ല്‍.

പതിനെട്ടു വയസ്സാകുമ്പോഴേക്കും ബംഗ്ലാദേശിലെ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നു.

1893 ലാണ്‌ അമേരിക്കയില്‍ ആദ്യത്തെ മുസ്‌ലിം പള്ളി പണിതത്‌.

സ്‌പെയിന്‍ എന്ന വാക്കിനര്‍ഥം 'മുയലുകളുടെ നാട്‌` എന്നാണ്‌.

ലോകത്തില്‍ 6800 ഭാഷകള്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.

രണ്ട്‌ വയസ്സാകുന്നവരെ സിംഹങ്ങള്‍ക്ക്‌ ഗര്‍ജ്ജിക്കാന്‍ കഴിയുന്നില്ല.

മധുവിധു ആഘോഷിക്കാന്‍ പ്രിയപ്പെട്ട സ്‌ഥലം; ഹവായ്‌

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തപാല്‍ ഓഫിസ്സുകള്‍ ഉള്ള രാജ്യംഃ ഇന്ത്യ


മൊഴിമുത്തുകള്‍

പ്രശംസ നല്ല മനുഷ്യരെ കൂടുതല്‍ നല്ലവരാക്കുന്നു. ചീത്ത മനുഷ്യരെ കൂടുതല്‍ ചീത്തയാക്കുന്നു.

പടിപടിയായിട്ടാണു ഉയരങ്ങളിലെത്തുന്നത്‌.

ഉദ്ദിഷ്‌ട സ്‌ഥാനത്തെത്തുന്നതിനേക്കാള്‍ പ്രതീക്ഷകളൊടെയുള്ള യാത്രക്കാണ്‌ പ്രാധാന്യം.

മുറിവുകള്‍ ഉണങ്ങിയാലും പാടുകള്‍ ശേഷിക്കുന്നു.

തുരുമ്പു പിടിച്ച്‌ പോകുന്നതിനെക്കാള്‍ തേയ്‌മാനം വരുന്നതാണു്‌ നല്ലത്‌.

ഓടുന്നതിനു മുമ്പ്‌ നടക്കാന്‍ പഠിക്കുക.

നമുക്ക്‌ നഷ്‌ടപ്പെട്ട പറുദീസയാണ്‌ യഥാര്‍ഥ പറുദീസ.

സ്‌ത്രീയെ, സംഗീതത്തെ, വീഞ്ഞിനെ സ്‌നേഹിക്കാത്തവന്‍ ജീവിതകാലം മുഴുവന്‍ വിഡ്‌ഢിയായി കഴിയുന്നു.

ഒരമ്മക്ക്‌ അവരുടെ ശിശുവായ മകനെ ഒരു പുരുഷനാക്കാന്‍ ഇരുപത്‌ വര്‍ഷം എടുക്കും. വേറൊരു സ്‌ത്രീ വെറും ഇരുപത്‌ മിനിറ്റ്‌കൊണ്ട്‌ അവനെ വിഡ്‌ഢിയാക്കുന്നു.

നിങ്ങള്‍ക്ക്‌ ഒരു വിഡ്‌ഢിയെ പഠിപ്പിക്കാം. പക്ഷെ ചിന്തിപ്പിക്കാന്‍ കഴിയില്ല.

ചാവുന്നവന്റെ ചെരിപ്പ്‌ കാത്തിരിക്കുന്നവനു ഒത്തിരി ദൂരം നഗ്നപാദനായി നടക്കേണ്ടി വരും.

അടുത്ത ലോകത്തിലെ തീയ്യില്‍ നിന്നു രക്ഷപ്പെടാന്‍ ഭൂമിയില്‍ വച്ചെടുക്കുന്ന ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ആണ്‌ മതം.

പ്രേമിക്കുന്നവരുടെ ചുണ്ടുകളില്‍ ആത്മാവ്‌ ആത്മാവിനെ കണ്ടെത്തുന്നു.

കവി എന്നു പറയുന്നയാള്‍ എന്തിനേക്കാളേറെ ഭാഷയെ സ്‌നേഹിക്കുന്നവനാണ്‌

പണത്തില്‍ കവിതയില്ല. കവിതയില്‍ പണവുമില്ല.

നമ്മളെ ആളുകള്‍ വെറുക്കുന്നത്‌, ഇഷ്‌ടപ്പെടാത്തട്‌ നമ്മളുടെ കുറ്റങ്ങള്‍കൊണ്ടല്ല, മറിച്ച്‌ നമ്മളിലുള്ള മേന്മ കണ്ടിട്ടാണ്‌.

---------

ഇം
ഗ്ലീഷ്‌ ഭാഷയിലെ ചില വാക്കുകള്‍ ഒരക്ഷരം മാറുമ്പോള്‍ അര്‍ഥവും മാറുന്നു. ചില വാക്കുകളുടെ പ്രത്യേകതയും ശ്രദ്ധിക്കുക.


ഇംഗ്ലീഷ്‌ ഭാഷയിലെ ഏറ്റവും നീളം കൂടിയ വാക്ക്‌.?

ഒരക്ഷരത്തിന്റെ അഭാവത്തില്‍ അവിടെ ഇവിടെയാകുന്നു. ഏത്‌ വാക്ക്‌, ഏതക്ഷരം?

മനുഷ്യന്റെ ഉത്ഭവംമുതല്‍ ചിതയില്‍ ഒടുങ്ങുന്നവരെയുള്ള കാലം ഒരക്ഷരത്തിന്റെ വ്യത്യാസത്തില്‍ നിലകൊള്ളുന്നു. ഏതക്ഷരം.?

മുഖ്യമായ രണ്ടുവേദനകള്‍ അവനില്‍നിന്നും തുടങ്ങുന്നു, അവനില്‍ അവസാനിക്കുന്ന്‌. അവ ഏവ?

ഉത്തരങ്ങള്‍ഃ

Smile - ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങള്‍ക്കിടയില്‍ ഒരു മൈലുണ്ട്‌.

There and here ഃ ടി എന്നക്ഷരം

Creation, Cremation

Heartache, Headache

ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങള്‍ ശ്രദ്ധിക്കുക.


ഒരു നര്‍മ്മകഥ

മഴക്കാറിരുണ്ട്‌ നിന്ന ഒരു ദിവസം കുറേശ്ശെ മഴ ചാറ്റല്‍. ഒരു ബില്‍ഡിംഗിന്റെ ആറാം നിലയിലെ ജനാല ചില്ലുകളില്‍ മഴത്തുള്ളികള്‍ വീണുടയുന്നതു നോക്കിയിരുന്ന പെണ്‍കുട്ടികള്‍ പെട്ടെന്നു എന്തോ കണ്ട്‌ ഭയപ്പെട്ട്‌ നിലവിളിച്ചു. പെണ്‍കുട്ടികള്‍ മാത്രം ജോലി ചെയ്‌തിരുന്ന ആ സ്‌ഥാപനം ടൗണിലെ ഉയരം കൂടിയ കെട്ടിടത്തിന്റെ ആറാം നിലയിലായിരുന്നു. അഞ്ചു യുവതികളും അവരുടെ സൂപ്രണ്ടായ ശാരദാമേഡവും അടങ്ങുന്നതായിരുന്നുല്‌പഅംഗ സംഖ്യ. ശാരദാ മേഡം മദ്ധ്യവയസ്സൊക്കെ കഴിഞ്ഞ സ്ര്‌തീയാണു്‌. കുലീനമായ വസ്ര്‌തധാരണവും പ്രായത്തിനൊത്ത അച്ചടക്കവും അവരുടെ പ്രത്യേകതകളായിരുന്നു. ഭക്‌തിപൂര്‍വ്വം ചന്ദനം തൊട്ട്‌ അതിനുള്ളില്‍ അല്‍പ്പം കുങ്കുമപ്പൊടിയിട്ട്‌ തലയില്‍ തുളസി കതിരും ചൂടി ആ അര്‍ദ്ധവൃദ്ധ പെണ്‍കുട്ടികളുടെ ജോലിയില്‍ മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തിലും ശ്രദ്ധകാണിച്ചിരുന്നു. പെണ്‍കുട്ടികള്‍ മലയാള സിനിമയിലെ ഇന്നത്തെ യുവതാരങ്ങളായ കാവ്യയും, ഭാവനയും, റീമ കക്ലുങ്കലും പോലെയുള്ള സുന്ദരിമാര്‍, അവര്‍ അണിഞ്ഞൊരുങ്ങി ഓഫീസിലേക്ക്‌ പോകുന്നത്‌ കൊതിയോടെ നോക്കിനില്‍ക്കുന്നത്‌ യുവാക്കളുടെ ഹരമായിരുന്നു. അവരില്‍ മൂന്നാലു പേരാണു ജനലില്‍ പ്രത്യക്ഷപ്പെട്ടത്‌. അവര്‍ ക്ലാസ്സ്‌ പൊട്ടിച്ച്‌ അകത്തു കടന്നപ്പോള്‍ പെണ്‍കുട്ടികള്‍ പരിഭ്രാന്തരായി. അവരില്‍ ഒരാള്‍ മുറി പൂട്ടി പെണ്‍കുട്ടികള്‍ക്ക്‌ പുറത്തേക്ക്‌ പോകാന്‍ പറ്റാത്ത നിലയിലാക്കി.

പണ്ടൊക്കെ ചായക്കടകാണുമ്പോള്‍ ഒരു ചായ കുടിച്ചു കളയാം എന്ന്‌ വഴിപോക്കര്‍ക്ക്‌ തോന്നുകയും കാശു കൊടുത്ത്‌ ആ മോഹം നിറവേറ്റുകയും ചെയ്‌തിരുന്നത്‌ പോലെ കേരളത്തില്‍ ഇക്കാലത്ത്‌ പെണ്ണുങ്ങളെ കണ്ടാല്‍ `ഒന്നു ബലാത്സംഗം' ചെയ്‌തുകളയാം എന്ന തോന്നല്‍ ആണുങ്ങള്‍ക്കുണ്ടാവുന്നുണ്ട്‌ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ആരും കല്യാണം കഴിക്കുകയില്ലെന്നതുകൊണ്ട്‌ പെണ്‍കുട്ടികള്‍ അത്തരം കയ്യേറ്റം നടന്നാല്‍ മറച്ച്‌ വെയ്‌ക്കുകയാണു പതിവ്‌. അതുകൊണ്ട്‌ കുറ്റം ചെയ്യുന്നവര്‍ക്ക്‌ എളുപ്പം. ഈ എളുപ്പം കണ്ട്‌ ചിലരൊക്കെ ബലാത്സംഗം ചെയ്യാന്‍ നിര്‍ബന്ധിതരായി പോകുന്ന പോലെയുണ്ട്‌ നാട്ടില്‍ നിന്ന്‌ വരുന്ന വാര്‍ത്തകള്‍ കേട്ടാല്‍. മുറിക്കകത്തു കടന്ന യുവാക്കള്‍ ആദ്യപടിയായ വസ്‌ത്രാക്ഷേപത്തിനു തുനിഞ്ഞപ്പോള്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക്‌ കുറച്ച്‌ നാള്‍ മുമ്പു വായിച്ച പത്രവാര്‍ത്ത ഓര്‍മ്മവന്നു. തെരുവില്‍കിടന്ന ഒരു വൃദ്ധയും ഭര്‍ത്താവൊത്ത്‌ വീട്ടില്‍ കഴിഞ്ഞ എണ്‍പതുകാരി വല്യമ്മയും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത. പെണ്‍കുട്ടി ആവേശത്തോടെ നില്‍ക്കുന്ന യുവാക്കളോട്‌ പറഞ്ഞു. ഞങ്ങളെ എന്തുവേണമെങ്കിലും ചെയ്‌തോ? പക്ഷെ പാവം ശാരദാ മേഡത്തിനെ ഒന്നും ചെയ്യരുത്‌. അവരെ വെറുതെ വിടുക അതു കേട്ട മാത്രയില്‍ ശാരദാ മേഡം തട്ടിക്കയറി. കുട്ടി ഒന്നും പറയണ്ട.. ഒരു യുദ്ധം എന്നു പറഞ്ഞാല്‍ അതില്‍ പക്ഷഭേദമില്ല. എന്നെ എന്തിനു വെറുതെ വിടണം....

ഈസ്‌റ്റര്‍ ചിന്തകള്‍

ചിന്തമഗ്നനായിരുന്ന ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ എന്നോട്‌ ചോദിച്ചുഃ എന്താണ്‌ യഥാര്‍ത്ഥ ഗുണം, നന്മ? ഓരോരുത്തരും മറുപടി പറഞ്ഞു. ക്രമപാലനം - കോടതി, അറിവ്‌ - വിദ്യാലയം, സത്യം - ജ്‌ഞാനി, ആനന്ദം - വിഢ്‌ഢി, സ്‌നേഹം - കന്യക, സൗന്ദര്യം- ഭൃത്യന്‍, സ്വാതന്ത്ര്യം - സ്വ്‌പനവിഹാരി, ഗ്രുഹം - യോഗി, കീര്‍ത്തി - യോദ്ധാവ്‌, സമത്വം - ദാര്‍ശനികന്‍. എന്നാല്‍ എന്റെ ഹ്രുദയം മന്ത്രിക്ലു ഇതൊന്നുമല്ല ഉത്തരം. പിന്നെ എന്റെ ഉള്ളില്‍ നിന്നും ഒരു മൃദു സ്വരം ഞാന്‍ കേട്ടു. എല്ലാ ഹൃദയവും ആ രഹസ്യം സൂക്ഷിക്കുന്നു. `കരുണ അതാണ്‌ ശരിയായ ഉത്തരം.


* സത്യത്തെ ഒരു കക്ലറയില്‍ അടക്കാം എന്നാല്‍ അത്‌ അവിടെ തങ്ങുകയില്ലെന്ന്‌ ഈസ്‌റ്റര്‍ നമ്മെ ബോധിപ്പിക്കുന്നു.

* ഭൂമിയിലെ ഏറ്റവും സന്തോഷം നിറഞ്ഞതും, ഏറ്റവും ദുഃഖം നിറഞ്ഞതുമായ ദിവസങ്ങള്‍ക്ക്‌ തമ്മില്‍ മൂന്ന്‌ ദിവസത്തിന്റെ അകലമേയുള്ളു.

* ഈസ്‌റ്റര്‍ കാലം ആനന്ദിക്കാനും, നന്ദിയുള്ളവരായിരിക്കാനും, പാപങ്ങള്‍ പൊറുത്ത്‌ എന്ന്‌ ഉറപ്പാക്കികൊണ്ട്‌ ഈ ഭൂമിയിലെ മണ്ണില്‍ നിന്നും അപ്പുറത്തേക്ക്‌ ജീവിതം നീളുന്നു എന്ന്‌ വിശ്വസിക്കാനുമാണ്‌.

* ഈസ്‌റ്ററിന്റെ ഏറ്റവും വലിയ സമ്മാനം പ്രത്യാശയാണ്‌ അതിനെ ഒന്നിനും ഇളക്കാന്‍ കഴിയില്ല. ആ ക്രിസ്‌തീയ പ്രത്യാശ ദൈവത്തിലുള്ള ദൃഢവിശ്വാസത്തെ, അവന്റെ അവസാന വിജയത്തെ, അവന്റെ സ്‌നേഹത്തേയും, നന്മയേയും നമ്മില്‍ ഉറപ്പിക്കുന്നു.

ഈസ്‌റ്റര്‍ ദിവസം, കാലവും നിത്യതയും തമ്മിലുള്ള മറയെ മാറാല പോലെ നേരിയതാക്കുന്നു.

ഈ ഭൂമിയില്‍ നിന്ന്‌, ഈ കല്ലറയില്‍ നിന്ന്‌, ഈ പൊടിയില്‍ നിന്ന്‌ എന്നെ എന്റെ ദൈവം ഉയര്‍ത്തുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

നിനക്കുള്ളതെല്ലാം കൊടുക്കുമ്പോള്‍ നീ പൂര്‍ണ്ണമായി ഒന്നും കൊടുക്കുന്നില്ല, നീ നിന്നെ തന്നെ പൂര്‍ണമായി സമര്‍പ്പിക്കുമ്പോളാണ്‌ നീ യഥാര്‍ത്ഥമായി കൊടുക്കുന്നത്‌.

എന്റെ ജീവിതസാഹചര്യങ്ങള്‍ എന്ത്‌ തന്നെയായാലും പുനരുത്ഥാനം എന്റെ ജീവിതത്തിനു അര്‍ത്ഥവും, ദിശയും വീണ്ടും ആരംഭിക്കാന്‍ അവസരങ്ങളും നല്‍കുന്നു.

പ്രവര്‍ത്തിക്കുന്ന മനുഷ്യനെ പോലെ ചിന്തിക്കുക, ചിന്തിക്കുന്ന മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുക.

ദൈവം പക്ഷികളെ സ്‌നേഹിക്കുകയും അവക്ക്‌ പാര്‍ക്കാന്‍ മരങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്‌തു. മനുഷ്യന്‍ പക്ഷികളെ സ്‌നേഹിക്കുകയും അവക്ക്‌ വേണ്ടി കൂടുകള്‍ കണ്ടുപിടിക്കുകയും ചെയ്‌തു.

പോഷണവും, ഉന്മേഷവും ശരീരത്തിനു കൊടുക്കുന്ന ഉറക്കം പോലെ സത്യമായ മൗനം മനസ്സിന്റേയും പ്രാണന്റേയും വിശ്രമമാണ്‌.

ഈസ്‌റ്ററിന്റെ കഥ ദൈവത്തിന്റെ ദിവ്യ വിസ്‌മയമായ അത്ഭുത ജാലകത്തിന്റെ കഥയാണ്‌.

അത്‌ ഈസ്‌റ്റര്‍ പ്രഭാതമാണെന്ന്‌ ഞാന്‍ ഓര്‍മ്മിക്കുന്നു, അവിടെ ജീവിതവും, സ്‌നേഹവും സമാധാനവും എല്ലാം നവജാതങ്ങളാണ്‌.

എല്ലാ സ്‌ത്രീ-പുരുഷന്മാരും മരണമില്ലാത്തവരായി കരുതട്ടെ.ക്രിസ്‌തുവിന്റെ വെളിപാട്‌ അവന്റെ പുനരുത്ഥാനത്തിലാണെന്ന്‌ അവര്‍ ഗ്രഹിക്കട്ടെ. ക്രുസ്‌തു ഉയര്‍ത്തെഴുന്നേറ്റു എന്നു മാത്രമല്ല അവര്‍ പറയേണ്ടത്‌ ഞാനും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നു കൂടിയാണ്‌.

ഓരോ വേര്‍പിരിയലും മരണത്തെപറ്റിയുള്ള ഒരു മുന്‍ധാരണ നല്‍കുന്നു; ഓരോ പുനഃസമാഗമവും പുനരുത്ഥാനത്തിന്റെ സൂചന നല്‍കുന്നു.

വാതില്‍ക്കല്‍ അടച്ച്‌്‌ വച്ച വലിയ കല്ല്‌ മാറ്റിയത്‌ ക്രിസ്‌തുവിനു പുറത്ത്‌ പോകാനല്ല, ശിഷ്യന്മാര്‍ക്ക്‌ അകത്തേക്ക്‌ കടക്കാന്‍ വേണ്ടിയായിരുന്നു.

ഭാവിയെക്കുറിച്ചുള്ള എല്ലാ പദ്ധതികള്‍ക്കുമുള്ള താക്കോല്‍ പുനരുത്ഥാനത്തിലുണ്ട്‌.


(തുടരും............)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക