Image

യോസെമൈറ്റ് മലമുകളില്‍ അനാഥമായി കണ്ട ക്യാമറ ദുരന്തത്തിന്റെ സൂചനയായി

Published on 27 October, 2018
യോസെമൈറ്റ് മലമുകളില്‍ അനാഥമായി കണ്ട ക്യാമറ ദുരന്തത്തിന്റെ സൂചനയായി
കാലിഫോര്‍ണീയ യോസെമൈറ്റ് പാര്‍ക്കിലെ ടാഫ്ട് പോയിന്റില്‍ നിന്നു തഴേക്കു വീണു മരിച്ച വിഷ്ണു വിശ്വനാഥും ഭാര്യ മീനാക്ഷി മൂര്‍ത്തിയുംചെങ്ങന്നൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ സഹപാഠികളായിരുന്നു.അന്നു മൊട്ടിട്ട പ്രണയം 2014-ല്‍ വിവാഹത്തിലൂടേപൂവണിഞ്ഞു.

തലശേരി കതിരൂര്‍ ഭാവുകത്തില്‍ ഡോ. എം.വി. വിശ്വനാഥ്, ഡോ. സുഹാസിനി എന്നിവരുടെ പുതനാണു വിഷ്ണു (29). കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മെഡിക്കല്‍ പ്രൊഫഷണല്‍ എസ്. ആര്‍. മൂര്‍ത്തിയുടെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജര്‍ സുബ്ബലക്ഷ്മിയുടെയും പുത്രിയാണു മീനാക്ഷി (വാണി)

വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു ഓസ്റ്റ്രേലിയയിലാണു. മീനാക്ഷിയുടെ ഇളയ സഹോദരി മഞ്ജു ഇന്ത്യയില്‍ ബയോമെഡിക്കല്‍ വിദ്യാര്‍ഥിനി.

മീനാക്ഷിയുടെ അമ്മാവന്‍ വെങ്കട്ടറാം ശ്രീറാം 35 വര്‍ഷമായി ചിക്കാഗോയിലുണ്ട്. കോണ്‍പൂര്‍ ഐ.ഐ.ടി യില്‍ നിന്നു എഞ്ചിനിയറിംഗ് പാസായ ഉടന്‍ അമേരിക്കയിലെത്തിയ അദ്ധേഹം ദീര്‍ഘകാലം ഐ.ബി.എമ്മില്‍ ഉദ്യോഗസ്ഥനായിരുന്നു. അദ്ധേഹത്തിന്റെ ഇളയ സഹോദരിയാണു സുബ്ബലക്ഷ്മി.

താന്‍ അമേരിക്കയിലുള്ളതു കൊണ്ട് അമേരിക്കയിലെത്തുക ചെറുപ്പം മുതലെ വാണിയുടെ മോഹമായിരുന്നുവെന്നു അദ്ധേഹം അനുസ്മരിച്ചു.

ഇന്നലെ (വെള്ളി) വൈകിട്ടാണു മരണ വിവരം ശ്രീറാമിനെ അധിക്രുതര്‍ അറിയിച്ചത്. തുടര്‍ന്ന് സഹോദരിയുമായി നിരന്തരം സംസാരിക്കുന്നു.

എപ്പോഴാണു വിഷ്ണുവും മീനാക്ഷിയും 800 അടിയോളം താഴേക്കു നിപതിച്ചതെന്നു വ്യക്തമല്ലെന്ന് ശ്രീറാം പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച (ഒക്ടോ. 23) വൈകിട്ടായിരിക്കാം അതു സംഭവിച്ചതെന്നു കരുതുന്നു. ശ്രീറാം ടാഫ്റ്റ് പോയിന്റില്‍ പോയിട്ടുണ്ട്. അവിടെ ഫെന്‍സ് ഉണ്ട്. അത് മറികടന്ന് കൊക്കയുടെഅരികിലേക്ക് പോയിരിക്കാമെന്നു കരുതുന്നു. അവിടെ ട്രൈപ്പോഡില്‍ കാമറ ഉറപ്പിച്ച് വച്ച ശേഷം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. കൈകോര്‍ത്തൂ നിന്നോ എടുത്തു കൊണ്ടൊ ഒക്കെ ആയിരിക്കാം അതെന്നു സംശയിക്കുന്നു.

എന്തായാലും പിറ്റേന്നു (ബുധനാഴ്ച) മലമുകളില്‍ ട്രൈപ്പോഡില്‍ കാമറ അനാഥമായി ഇരിക്കുന്നതു കണ്ട ഒരാള്‍ പാര്‍ക്ക് ഓഫ്ഫീസര്‍മാരെ വിവരം അറിയിച്ചു. ക്യാമറ ഉണ്ടെങ്കില്‍ ആളുകള്‍ താഴേക്കു വീണിരിക്കാം എന്ന് അധിക്രുതര്‍ക്കറിയാം

അവര്‍ ശക്തമായ ബൈനോക്കുലറുമായി എത്തി നോക്കിയപ്പോള്‍ താഴെയായി ജീന്‍സ് കണ്ടു. പക്ഷെ താഴെ ഇറങ്ങി ചെല്ലുക എളുപ്പമല്ല.

ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച കാലിഫോര്‍ണിയ ഹൈവേ പട്രോളിന്റെ ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തി. ഹെലിക്കോപ്ടര്‍ താണു പറന്ന് ആറു മണിക്കൂര്‍ കൊണ്ട് ശരീര ഭാഗങ്ങള്‍ ശേഖരിച്ചു. ശരീരം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു.

മാരിപ്പൊസ കൗണ്ടി കൊറോണറുടെഓഫീസിലേക്കു മാറ്റിയ മ്രുതദേഹം വെള്ളിയാഴ്ച ഓട്ടോപ്‌സി നടത്തി.
ക്യാമറ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് 6:45-നു എടുത്ത ചിത്രം അതിലുണ്ട്. അത് വച്ചാണു സംഭവ സമയം തീരുമാനിച്ചത്.

സാന്‍ ഹോസെയില്‍ സിസ്‌കോ ഉദ്യോഗസ്ഥനാണു വിഷ്ണു. മീനാക്ഷി ജോലി ചെയ്യുന്നില്ല. ഇന്ത്യയില്‍ ഇന്‍ഫോസിസിലും ഐ.ബി.എമ്മിലും പ്രവര്‍ത്തീച്ചിരുന്നു. വിഷ്ണു ഇല്ലിനോയി ബ്രാഡ്‌ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് എടുത്തിരുന്നു. സാന്‍ ഹോസെയില്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റ് ഉണ്ട്. നേരത്തെ ന്യു ജെഴ്‌സിയിലെ ജെഴ്‌സി സിറ്റിയിലായിരുന്നു താമസം.

സംഭവത്തില്‍ ഫൗള്‍ പ്ലേ ഒന്നും നടണ്‍നിട്ടില്ലെന്നാണു പോലീസ് നിഗമനം. ഇരുവരുടെയും സോഷ്യല്‍ മീഡിയയിലെല്ലാം അധിക്രുതര്‍ പരിശോധന നടത്തിയിരുന്നു. യാത്രയും ഹൈക്കിംഗും ആയിരുന്നു ഇരുവരുടെയും ഇഷ്ട വിനോദം. മീനാക്ഷിക്കു ട്രാവല്‍ ബ്ലോഗും ഉണ്ടായിരുന്നു.

മ്രുതദേഹം ഇവിടെ തന്നെ സംസ്‌കാരിക്കാനാണു അധിക്രുതര്‍ പറയുന്നതെന്നു ശ്രീറം പറഞ്ഞു. മാതാപിതാക്കളാണു തീരുമാനമെടുക്കെണ്ടത്. അവര്‍ക്ക് എല്ലാം അമേരിക്കന്‍ വിസ ഉണ്ട്.

പ്രിയ പുത്രിയുടെ മ്രുതദേഹം കാണേണ്ടതില്ലെന്നു മീനാക്ഷിയുടെ മാതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ മാതാപിതാക്കള്‍ വരുമെന്നു കരുതുന്നു.
മ്രുതദേഹങ്ങള്‍ തിങ്കളാഴ്ചയെ വിട്ടു നല്കാനാവൂ എന്നു അധിക്രുതര്‍ ശ്രീറാമിനെ അറിയിച്ചു. 

ഈ സംഭവം അപരിചിതരെക്കൂടി ദുഖത്തിലാഴ്ത്തി. ഈ വര്‍ഷം തന്നെ 10 പേരാണു ടാഫ്റ്റ് പോയില്‍ വീണു മരിച്ചത്.
യോസെമൈറ്റ് മലമുകളില്‍ അനാഥമായി കണ്ട ക്യാമറ ദുരന്തത്തിന്റെ സൂചനയായിയോസെമൈറ്റ് മലമുകളില്‍ അനാഥമായി കണ്ട ക്യാമറ ദുരന്തത്തിന്റെ സൂചനയായിയോസെമൈറ്റ് മലമുകളില്‍ അനാഥമായി കണ്ട ക്യാമറ ദുരന്തത്തിന്റെ സൂചനയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക