Image

യോങ്കേഴ്‌സില്‍ വമ്പിച്ച ഈസ്റ്റര്‍-വിഷു ആഘോഷം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 05 April, 2012
യോങ്കേഴ്‌സില്‍ വമ്പിച്ച ഈസ്റ്റര്‍-വിഷു ആഘോഷം
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (IAMCY) ഈസ്റ്റര്‍-വിഷു ആഘോഷം പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന്‌ സെക്രട്ടറി തോമസ്‌ കൂവള്ളൂര്‍ അറിയിച്ചു.

ഏപ്രില്‍ 14 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12:30ന്‌ യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറി ഓഡിറ്റോറിയത്തിലാണ്‌ (1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂ) പരിപാടികള്‍ നടക്കുക. യോങ്കേഴ്‌സ്‌ സിറ്റി മേയര്‍ മൈക്ക്‌ സ്‌പാനോ, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലി മെംബര്‍ ഷെല്ലി മേയര്‍, സിറ്റി കൗണ്‍സില്‍ മെംബര്‍മാര്‍ തുടങ്ങി സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികള്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതായിരിക്കും.

ബിഷപ്പ്‌ ഡോ. മാ
ത്യൂസ്‌ മാര്‍ സേവേറിയൂസ്‌ ഈസ്റ്റര്‍ സന്ദേശവും ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്ററും പ്രശസ്‌ത ഗായകനുമായ ശബരീനാഥ്‌ നായര്‍ വിഷു സന്ദേശവും നല്‍കുന്നതാണ്‌. പ്രശസ്‌ത ഗായകരുടെ ഗാനങ്ങളും നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടും എന്ന്‌ തോമസ്‌ കൂവള്ളൂര്‍ അറിയിച്ചു.

വിഭവസമൃദ്ധമായ സദ്യയും മനോഹരമായ കലാപരിപാടികളും ഉള്‍ക്കൊള്ളുന്ന ഈ ആഘോഷത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്‌. ജാതിമതഭേദമന്യേ എല്ലാ മലയാളി സുഹൃത്തുക്കളും ഈ ആഘോഷത്തില്‍ പങ്കു ചേര്‍ന്ന്‌ പരിപാടികള്‍ വിജയിപ്പിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എം.കെ.
മാത്യൂസ്‌ (പ്രസിഡന്റ്‌) 914 806 5007, തോമസ്‌ കൂവള്ളൂര്‍ (സെക്രട്ടറി) 914 409 5772, എബ്രഹാം കൈപ്പള്ളില്‍ (ട്രഷറര്‍) 914 573 2128, സാക്ക്‌ തോമസ്‌ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) 914 329 7542.
യോങ്കേഴ്‌സില്‍ വമ്പിച്ച ഈസ്റ്റര്‍-വിഷു ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക