Image

മതസ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുണ്ട്‌: ശബരിമലവിധിയെ പരോക്ഷമായി സ്വാഗതം ചെയ്‌ത്‌ മന്ത്രി ജെയ്‌റ്റലി

Published on 27 October, 2018
 മതസ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുണ്ട്‌: ശബരിമലവിധിയെ പരോക്ഷമായി സ്വാഗതം ചെയ്‌ത്‌ മന്ത്രി  ജെയ്‌റ്റലി

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവിധിയെ പരോക്ഷമായി സ്വാഗതം ചെയ്‌ത്‌ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്‌റ്റലി. രാജ്യത്ത്‌ മതസ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും, എന്നാല്‍ അത്‌ അസഹനീയവും മാനുഷികമൂല്യങ്ങള്‍ക്ക്‌ ഭീഷണി ആകാത്തത്‌ വരെ മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

`ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി നവേത്ഥാനത്തിന്റെ വക്താക്കളാണ്‌. അതിന്റെ ഭാഗമെന്നോളം സതി, ബാലവിവാഹം, ബഹുഭാര്യത്വം, ദ്വിഭാര്യത്വം എന്നീ അനാചാരങ്ങള്‍ക്കെതിരെ നമ്മള്‍ പോരാടിയിട്ടുണ്ട്‌.

അതിനാല്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലാതെതന്നെ സാമൂഹികപരിഷകരണം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക്‌ എളുപ്പമാണ്‌. മൗലികാവകാശങ്ങള്‍ പരസ്‌പരം സമാധാനപരമായി സഹവര്‍ത്തിച്ചു പോരണം'- അടല്‍ ബിഹാരി വാജ്‌പേയ്‌ മെമ്മോറിയല്‍ ലെക്‌ചറില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക