Image

വാത്സ്യായനന്റെ ലിംഗച്ഛേദം (പി ഡി ജോര്‍ജ് നടവയല്‍)

Published on 28 October, 2018
വാത്സ്യായനന്റെ ലിംഗച്ഛേദം (പി ഡി ജോര്‍ജ് നടവയല്‍)
I
നരന്ന്, രസദണ്ഡ് സമ്മാനിച്ചീശ്വരന്‍,
അരസിക ദുരിത മേളിതമാം
നരജീവിത ത്തി ന്നിറ്റാ ശ്വാസ മാകുവാന്‍,
സരസ്സാ സരിഗമ പധ:നിസ്സ പോല്‍.

മാര ശര ശൃംഗാര ലഹരീ തല്‍പ്പമൊരുക്കീ,
നാരിക്ക്, രതിമന്ദിര മരുമ യോടേകീ
പരമാത്മന്‍, കണ്ണീര്‍ വാരിധിയാം
മര്‍ത്ത്യ യാന ത്താപ മകറ്റാന്‍.

I I

രതിമന്ദിരത്തില്‍ യഥാവിധി
കൊരുത്ത കാമദണ്ഡാല്‍
ചേരുംപടി ചേര്‍ന്നാണും പെണ്ണും
സൂര്യ ചാന്ദ്ര ദ|ുതി
ധരയില്‍ വിരിച്ചു,
സുരലോക മുദ്രകളാ മുണ്ണികളെ
ആറ്റു നോറ്റാര്‍ജ്ജിച്ചു,
പാലിച്ചു സമ്പന്നരാകവേ,
നരവൈരിയാം നാരകീയ കലി
ദുരപടര്‍ത്തി അടര്‍ത്തുന്നൂ
ശിവലിംഗ സംയോഗ്യ
ലയ രസ രാസ ലീലാ മൃത സാരത്തെ.

I I I
പെണ്ണിന്റെ ശക്തികള്‍, മൃദുഭാവങ്ങള്‍
സ്‌നിഗ്ദ്ധതകള്‍, മുഗ്ദ്ധതകള്‍,
നിമ്‌നോന്നതികള്‍, ലാസ്യങ്ങള്‍,
വ്രീളകള്‍, വെണ്മകള്‍,
സസ്തന പാലൂട്ടലുകള്‍,
നന്മകള ശേഷവു മേതോ
പുരോഗമന ക്കോര്‍പ്പറേറ്റു
രാക്ഷസ്സീയ ബാധകള്‍ കവര്‍ന്നു
തല്‍ക്ഷണ മവലക്ഷണമാക്കുന്നൂ,
പെണ്ണൊരുമ്പെട്ടാണാകുന്നൂ;

ആണിന്റെ കര്‍മ്മവീര്യങ്ങള്‍
കഠിനയത്‌നങ്ങള്‍, നേതൃഭാവങ്ങള്‍,
പരിലാളനങ്ങള്‍, പരിപാലനങ്ങള്‍,
അതിസാഹസ സംരക്ഷണങ്ങള്‍,
കല്യാണ സൗഗന്ധികങ്ങ -
ളൊന്നു പോലു മിനി യില്ലാ തേതോ
വേലിക്കേട്ടു ചാടിയ
ലഹരി ബാധകള്‍ തട്ടിയെടുത്തു മറയുന്നൂ,
ആണുറ കെട്ടുപ്പു തൂണാæന്നൂ.

IV
പെണ്ണൊരുമ്പെ ട്ടാണാകുന്നൂ,
ആണുറ കെട്ടുപ്പു തൂണാകുന്നൂ,
രതി വെറും കാമ പ്പേക്കൂത്താകുന്നു,
സുരതമൊരു രക്തപങ്കില പോര്‍ക്കളമാകുന്നൂ,
രാസലീലകള്‍ ചതിക്കെണികളാകുന്നൂ,
മൈഥുനം ഒടുക്കത്തെ അത്താഴരാത്രിയിലെ
യൂദാചുംബനമാകുന്നൂ,
രാധ മരിക്കുന്നൂ, ശിഖണ്ഡി ഉയിര്‍ക്കുന്നൂ,
വേറോണിക്കാ തൂവാലയാല്‍ പൂവുപോലെ
പ്രവാചകന്റെ ശിരസ്സറുക്കുന്നൂ,
സോളമന്‍ തോഴിയെ ചെന്നായ്ക്കള്‍ക്കെറിയുന്നൂ,
മത്സ്യഗന്ധി മാമുനിയെ മുളകിലിട്ടു വറ്റിയ്ക്കുന്നൂ,
താജ്മഹലിന്‍ മാര്‍ബിള്‍ പാളികളില്‍
ഷാജഹാന്‍ സള്‍ഫര്‍ ഡയോക്‌സൈഡാകുന്നൂ  ,
പൊട്ടാസ്യം സൈനൈഡായ് 
റോമിയോയില്‍ ജൂലിയറ്റ് പടരുന്നൂ,
കറുത്തമ്മ പരീക്കൂട്ടിയെ
പങ്കായത്തലയില്‍ പിളര്‍ക്കുന്നൂ,
ബിഷപ്പിനെ കന്യാറാണി ചെസ്സുകളിയില്‍
മുപ്പതു വെള്ളിക്കാശിനൊറ്റുന്നൂ,
പുരോഹിത ജഡികതയ്ക്ക്
സ്കൂള്‍ വിദ്യാര്‍ത്ഥിനി പേറ്റുനോവാകുന്നൂ,
ഹോട്ടല്‍ ശയ്യയില്‍ തന്ത്രി
കട്ടെടുത്ത യോനീ പൂജയില്‍ വിയര്‍ക്കുന്നൂ,
മേനക ബലാല്‍സംഗം ചെയ്ത്
മന്ത്രിയെ പടമാക്കുന്നൂ, 
തലസ്ഥാനത്തെ സഞ്ചരിക്കുന്ന ഇറച്ചിക്കടയില്‍
അഭിസാരിക ചാരിത്ര്യം തൂക്കി വില്ക്കുന്നൂ.
മാദ്ധ്യമ കോകിലങ്ങള്‍
പട്ടികള്‍ക്കും പന്നികള്‍ക്കൊപ്പം
ആരാന്റെ കിടപ്പറരഹസ്യങ്ങള്‍
ചുവന്നതെêവിലെ ശുക്ല ഗന്ധം പോലെ
നവതരംഗമാçന്നൂ.
വാത്സ്യായന്റെ അറുപത്തിനാലു
കലകളറു പഴഞ്ചനെന്ന്
എല്‍ ജിബീ പരസ്യ ചുംബന
മാനെക്ക്യന്‍ പ്രതിമകള്‍.
മധുചഷകങ്ങളില്‍ ആര്‍ത്തവ രക്തം
നിറച്ചാലതു ഗഞ്ചാവിന്നു പകരം
മല ചവിട്ടാന്‍  ത്രാണിയേകുമെന്ന്
നവ ദീക്ഷിതര്‍.
പ്രേമത്തിന്‍ താലിച്ചരടില്ലേലും
മെയ് പങ്കിടാമെì
കണ്‍കെട്ടിയ ഭാരത
തുലാ മാലാഖാ.

V
അര്‍ദ്ധ നാരീശ്വരനാം
ജഗത് പരമ്പൊരുളീ
കെട്ട കാലത്തിന്‍
രതിഭംഗ ശൃംഗാര രഹിത വേഴ്ച്ചാ-
മാംസങ്ങളാം ഇരുകാലികളെക്കണ്ടൂ:
മൂന്നാം കണ്ണൂ തുറന്നൂ:
ഏദന്‍ തോട്ടത്തിന്നപ്പുറമുയര്‍ത്തിയ
മുന്തിരിത്തോപ്പില്‍ നിന്നും
പിന്നെയുമാ യിêകാലികളെ
പടിíുപുറത്താക്കുന്നൂ.

VI
രക്തത്തിന്റെ രക്തമായ്
മാംസത്തിന്റെ മാംസമായ്
അസ്ഥികള്‍ പൂക്കുന്നതായ്
മന്മഥനൃത്തലോലരായ്
ഒരു മനമായിരു മെയ്യാഴകായ്
ശിവലിംഗഭംഗിയായ്
മാനിഷാദയായ്
സൃഷ്ടി സ്ഥിതി ലയമായ്
പ്രണയലോലുപരാകാന്‍
ആണെന്നും പെണ്ണെന്നും
സ്‌നേഹത്ത ത്തിന്‍ പ്രകൃത്യാ
പ്രാണന്‍ നിറച്ച്
ഉയിരാക്കിയോരായിരുന്നൂ മാനവ-
രെന്‍ മക്കളെന്നാ കരുണാമയന്‍
ചോരവിയര്‍ത്തോര്‍ത്തൂ,

VII
കരുണാമയനാം അപരിമേയന്‍
പ്രകൃത്യാ ആണിന്നും പെണ്ണിന്നും
ആണ്‍ പെണ്‍ ഉടലുകളെത്തന്നു,
മലരമ്പനെത്തന്നു,
മധു മാസത്തെതതന്നു,
ഖജുരാഹോകളെത്തന്നു,
എല്ലോറകളെത്തന്നു,
രാധാ മാധവങ്ങളെത്തന്നി-
രയിമ്മന്‍ ശൃംഗാര പ്പദലഹരികളെത്തന്നൂ,
നളദമയന്തികളെത്തന്നു,
പതിനാലാം രാവുകളെത്തന്നു,
മധുവെത്തന്നു, വിധുവെത്തന്നു,
പൂക്കളെത്തന്നു, പൂമ്പാറ്റകളെത്തന്നു,
കിനാക്കളെത്തന്നു,
പുഴകളെത്തന്നു, പുളിനങ്ങളെത്തന്നൂ,
കലകളെത്തന്നു, കാവ്യങ്ങളെത്തന്നു,
മാതൃഭാവങ്ങളെത്തന്നൂ,
പിതൃഭാവങ്ങളെ ത്തന്നൂ.

എന്നിട്ടും മാനവചരിതം
ഏകതാനമായ്, നിര്‍മ്മമതാ ഭാവമായ്,
വെറും മരുഭൂമിയായ് നിറം കെട്ടു,
കണ്‍കലങ്ങിയ പരമേശ്വരന്‍ 
മാനവന്റെ ലിംഗഛേദം ഉത്തരവായ,്
(വാത്സ്യായനന്റെയും).
ഇനിയെല്ലാമീ ഭൂവില്‍
റോബോട്ടുകള്‍ക്കായ് കൈമാറി.

പൂക്കളടര്‍ന്നൂ,
ശലഭങ്ങള്‍ നിശ്ച്ചലമായ്,
അêവികളില്‍ കളകളമില്ലിനി,
കടലുകളിലലകളിന്നിനി,
മഴവില്ലിനി, ക്രൗഞ്ചങ്ങളില്ലിനി,
വസന്തമില്ലിനി,
നിതാന്തമാം രക്തരക്ഷസ്സുകള്‍ മാത്രം.

കണ്‍കലങ്ങിയ പരമേശ്വരന്‍ 
മാനവന്റെ ലിംഗഛേദം ഉത്തരവായ,്
(വാത്സ്യായനന്റെയും).
----------------------------
(രസദണ്ഡ്= പുരുഷ ജനനേന്ദ്രിയം
രതിമന്ദിരം = സ്ത്രീ ജനനേന്ദ്രിയം)
വാത്സ്യായനന്റെ ലിംഗച്ഛേദം (പി ഡി ജോര്‍ജ് നടവയല്‍)വാത്സ്യായനന്റെ ലിംഗച്ഛേദം (പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
josecheripuram 2018-10-28 16:29:07
A very narrative writing which explodes our inner most sexuality,we always think/teach that sex is evil,if that's so we all are evil.Then  why we blame each other.
കാമദേവൻ 2018-10-28 17:11:38
രതിമന്ദിരത്തിൽ 
കാമദണ്ഡു കൊരുക്കണം
അത് മൂലാധാരമാണ് കവി 
അവൾ അധോഗതിയിലും 
നീ പുരോഗതിയിലും,
നീ അധോഗതിയിലും 
അവൾ പുരോഗതിയിലെന്നാലും 
സ്ത്രീ സ്ത്രീയും 
പുരുഷൻ പുരുഷനും താൻ കവി 
പെണ്ണൊരുമ്പെട്ടാണാകുന്നതും 
പെണ്ണാണകുന്നതും 
പരിണാമ ചക്രത്തിന്റെ 
മായാവിലാസങ്ങൾ
അപ്പോൾ രതിമന്ദിരം 
മലദ്വാരമന്ദിരമാകും 
കണ്ടെത്തിടും പ്രകൃതിയൊരുവഴി 
നില നിറുത്തിടാൻ അതിൻ 
രതിക്രീഡാ വിലാസങ്ങളെ
എങ്കിലും സ്ത്രീപുരുഷ 
സ്വാതന്ത്ര്യം നഷ്ടമാകാതെ 
കാമകേളികളിൽ ഏര്പ്പെടു നീ 

josecheripuram 2018-10-28 18:50:14
When I make love with my wife she close her eyes ,I asked her ,why you don't look at me.She told me I'am shy.Later on I come know  that she is thinking about,Mamooty,Shroorkhan.
മിഥുനൻ 2018-10-28 19:54:25
കാണുന്നു പതി അപരസ്ത്രീയെ 
കാണുന്നു പത്നി മറ്റൊരുത്തനെ 
രതിക്രീഡാ വിലാസ വേളയിൽ 
ചതിയല്ലിത് ഒരു സത്യമത്രെ 
വെടിയുക നീ  ആകുല ചിന്തയൊക്കെ
അടിച്ചുപൊളിക്കുക സെക്സ് കണ്ണടച്ച് നീയും 
ചരിഞ്ഞും ഇരുന്നും കിടന്നും ചെറിപുരം     
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക