Image

ദൈവത്തിന്‍റെ പേരില്‍ കലാപം പടരുമ്പോള്‍ നിശബ്ദരായി ഇരിക്കരുതെന്ന്‌ കോടിയേരി എഴുത്തുകാരോട്‌

Published on 28 October, 2018
ദൈവത്തിന്‍റെ പേരില്‍ കലാപം പടരുമ്പോള്‍ നിശബ്ദരായി ഇരിക്കരുതെന്ന്‌ കോടിയേരി എഴുത്തുകാരോട്‌

കോഴിക്കോട്‌: സമൂഹത്തില്‍ ദൈവത്തിന്‍റെ പേരില്‍ കലാപം ആളിപടരുമ്പോള്‍ ഇതെല്ലാം കണ്ട്‌ നിശബ്ദരായി ഇരിക്കരുതെന്ന്‌ എഴുത്തുകാരോട്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വര്‍ഗീയതയ്‌ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും എതിരെ എഴുത്തുകാര്‍ ശക്തമായ നിലപാടെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ചില തെറ്റായ ലക്ഷ്യങ്ങള്‍ ഉളളവര്‍ ഇരുട്ടിനെ മാടിവിളിച്ച്‌ നാട്ടില്‍ അന്ധകാരം വിതക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

ആ പ്രവൃത്തിയെ എന്നിട്ട്‌ അവര്‍ നാമജപം കൊണ്ട്‌ എല്ലാവരുടേയും കണ്ണുകള്‍ മൂടിക്കെട്ടാന്‍ തന്ത്രങ്ങള്‍ മെനയുകയാണ്‌. സ്വാമിശരണം എന്ന മന്ത്രം ഉച്ചരിച്ചായിരുന്നു സന്ദീപനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതെന്നും കൊടിയേരി ആരോപിച്ചു.
Join WhatsApp News
ദൈവം 2018-10-28 21:39:42
ദൈവം ഏതോ സങ്കല്പങ്ങളിൽ 
കുരുത്തതാണയാൾ ദീർഘകായൻ 
അടക്കി ഭരിക്കുന്നു പ്രപഞ്ചമാകെയിപ്പോ-
ളൊരു സ്വേച്ഛാധികാരിയെപ്പോൽ
തിരുവായിക്കെതിർ വായില്ലാതെ 
കുനിഞ്ഞു വാ പൊത്തി നിൽക്കുന്നു ഭക്തർ 
അരയ്‌ക്കൊരു ഇടകെട്ടുകെട്ടി 
ആരുണ്ടിവിടെ ദൈവത്തെ തടയുവാൻ 
ആയിരങ്ങൾ പ്രാണൻ വെടിയാൻ
പുറത്തടിച്ചും ശൂലം തുളച്ചു കയറ്റിയും 
ഗരുഡ നെപ്പോൽ തൂങ്ങിയും
തീയിൽ തുള്ളിയും നിൽക്കുമ്പോൾ?
(ദൈവമാണെങ്കിലും നമ്മളെപ്പോലെ 
ദുർബലനാണദ്ദേഹവു നാരീ വിഷയത്തിൽ 
ഈറനുടുത്ത് അഴിച്ചിട്ട മുടിയിൽ 
തുളസി ദളവും ചൂടി 
മന്ദം മന്ദം മതയാനപോലെ
ഭക്ത അടുത്തെത്തുമ്പോൾ 
പാവം ദൈവത്തിനും നിയന്ത്രണം വിട്ടുംപോം 
ചാടും അവൻ ശ്രീകോവിലിൽ നിന്ന് 
ഒന്ന് സംഘമിക്കാൻ ഇണചേരുവാൻ 
സഹിച്ചില്ല കണ്ടു നിന്ന ഭക്തർക്ക് 
തൂണും ചാരി നിന്നവൻ 
പെണ്ണും കൊണ്ട് പോകുന്നത്
അടിച്ചേൽപ്പിച്ചവനിൽ നിത്യബ്രഹ്മചര്യം 
നിറുത്തലാക്കി സ്ത്രീ ദർശനം
സ്ത്രീയാണെങ്കിലും ഉണ്ടവൾക്ക് 
മഞ്‍ജയും മാംസവും മാസ മുറകളും 
കൊതിച്ചവരും അയ്യപ്പ സ്വാമിയെ )
ഇന്നും തുടരുന്നു ബ്രഹ്മചര്യത്തെ ചൊല്ലി 
തമ്മി തല്ലലും   തല തല്ലിപൊളിക്കലും
ചത്താലും വേണ്ടില്ല അയ്യപ്പനെ 
അനുവദിക്കിലിനി ഒരു 
ഇണചേരലിനായി 
പാവം അയ്യപ്പൻ ഇരിക്കുന്നു 
ശബരി ഗിരിയുടെ മുകളിൽ 
വിഷണ്ണനായി ഒരു നാരിദർശ്ശനം കൊതിച്ച്
കീലേരി ഗോപാലൻ 2018-11-01 11:05:28
രാഷ്ട്രീയത്തിന്റെ പേരിൽ കലാപമുണ്ടാകുമ്പോൾ ഞങ്ങൾക്കെതിരിയായി ഒറ്റ അക്ഷരം മിണ്ടരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക