Image

ന്യൂനമര്‍ദം: യുഎഇയില്‍ നാലുദിവസം മഴയ്ക്കു സാധ്യത

Published on 28 October, 2018
ന്യൂനമര്‍ദം: യുഎഇയില്‍ നാലുദിവസം മഴയ്ക്കു സാധ്യത
ദുബായ്: ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത നാലു ദിവസം യുഎഇയില്‍ മഴയും പൊടിനിറഞ്ഞ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

പലയിടങ്ങളിലായി ഞായറാഴ്ചഹ മുതല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും താപനിലയില്‍ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ചവരെ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ കടല്‍ക്കാഴ്ച കാണാന്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക