Image

കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)

Published on 28 October, 2018
കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)
തിരുവന്തപുരത്ത് ഞായറാഴ്ച കൊടിയിറങ്ങിയ അറുപത്തിരണ്ടാമതു സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം സായി സ്കൂളിനെ തിനിധീകരിച്ച സി.അഭിനവ് ഏറ്റവും വേഗതയുള്ള സീനിയര്‍ ഓട്ടക്കാരനായി സ്വര്‍ണമെഡല്‍ നേടി. 10 .97 സെക്കന്റിനാണ് അഭിനവ് 100 മീറ്റര്‍ ഓടിത്തീര്‍ത്തത്ത്

ടോക്യോയില്‍ 2020 ല്‍ നടക്കുന്ന ഒളിക്‌സില്‍ ഇന്ത്യയെ പ്രനിധീകരിക്കുക എന്ന സ്വപ്നവുമായി നടക്കുന്ന മലയാളി ഓട്ടക്കാര്‍ക്കു ഇനിയും വളരെ ദൂരം ഓടാനു
ണ്ടെന്നനാണ് തിരുവനതപുരം മീറ്റ് നല്‍കുന്ന സന്ദേശം.. ജമൈക്കയുടെ അദ്ഭുതം ഉസൈന്‍ ബോള്‍ട്ടിന്റെ 100 മീറ്റര്‍ ബെസ്‌റ് ടൈം 9 .58 സെക്കന്‍ഡ് ആണ്. അത് ലോക റിക്കാര്ഡുമാണ്.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലില്‍ നാട്ടിക ഗവ. ഫിഷറിസ് സ്കൂളിലെ ആന്‍സി സോജന്‍ 12 .56 സെക്കന്റിനു സ്വര്‍ണമെഡല്‍ കരസ്ഥ
മാക്കി. ആന്‍സിയെന്നല്ല ഒരു ഇന്ത്യന്‍ പെണ്‍കുട്ടിക്കും അടുക്കാനാവാത്ത
ത്തതാണ് ലോക റിക്കാര്‍ഡ് സമയംഅമേരിക്കയിലെ ഫ്‌ലോറന്‍സ് ഗ്രിഫിത് ജോയ്‌നറുടെ 10 .49 സെക്കന്‍ഡ് ആണ്. അഭിനവിന്റെ ഉയരവും ഓട്ടത്തിന്റെ ശൈലിയും അവസാനത്തെ കുതിപ്പും ചിലരുടെയെങ്കിലും മനസ്സില്‍ ബോള്‍ട്ടിനു അനായാസേന വഴങ്ങുന്ന വിസ്മയങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

രണ്ടായിരത്തി ഇരുനൂറു പേര്‍ മാറ്റുരച്ച പ്രളയാനന്തര മത്സരങ്ങളില്‍ ആര്‍ഭാടങ്ങളും മത്സരങ്ങളുടെയും മത്സരാര്‍ഥികളുടെയും എണ്ണവും കുറച്ചിരുന്നു. തന്മൂലം രണ്ടാം നിരയിലെ പലര്‍ക്കും പരീക്ഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന പരാതിയുണ്ട്. അതുകൊണ്ടാണോ എന്നറിഞ്ഞില്ല മീറ്റ് റിക്കാര്‍ഡുകളും സംസ്ഥാന,ദേശിയ റിക്കാര്ഡുകളും തിരുത്താനുള്ള അവസരങ്ങള്‍ നഷ്ടപെട്ടു. തണുപ്പന്‍ മത്സരങ്ങള്‍, റിക്കാര്‍ഡ് ദാരിദ്ര്യം എന്നൊക്കെ വിദഗ്ധര്‍ വിധിയെഴുതി.

എന്നിരുന്നാലും മേള കരുതുള്ള പല ഭാവി താരങ്ങളെയും അവതരിപ്പിച്ചു എന്ന് സമ്മതിക്കണം. മികച്ച സ്‌പൈക്കുകള്‍ ധരിച്ച് സിന്തറ്റിക് ട്രാക്കില്‍ മത്സരിച്ച ആണ്‍,പെണ്‍,താരങ്ങള്‍ പലരും അന്താരാഷ്ട്ര വേദികളില്‍ മത്സരിച്ച് നേടിയ അനുഭവപരിജ്ഞാനം കൊണ്ട് ശ്രദ്ധേയരായി. സ്കൂളുകളിലെ ചരല്‍ നിറഞ്ഞ ഓട്ടക്കള ങ്ങളില്‍ നിന്ന് കോടികള്‍ മുടക്കുള്ള സിന്തറ്റിക് ട്രാക്കുകളിലേക്കുള്ള മാറ്റം കേരളത്തിന്റെ കായിക മത്സര ചരിത്രത്തിലെ നാഴികക്കല്ലാണ് കുറിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സ്കൂള്‍ മീറ്റ് നടന്ന പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലും സിന്തറ്റിക് ട്രാക്കും അന്താരാഷ്ട്ര നിലവാരമുള്ള 50 മീറ്റര്‍ നീന്തല്‍ കു ളവും ആയി. ഒരുപാടു താരങ്ങളുടെ വിളഭൂമിയാണല്ലോ പാലാ. അറുപത്തെട്ടു വര്ഷം മുമ്പ് ഇന്ത്യയിലെ ആദ്യത്തെ കലാലയ നീന്തല്‍ കുളം സ്ഥാപിച്ചച്ചതു മീനച്ചിലാറിന്റെ അരികു ചേര്‍ന്നുള്ള പാലാ സെന്റ് തോമസ് കോളജില്‍ ആണ്.

പുതിയ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും കഴിഞ്ഞതാണ് പത്താം തവണയും സംസ്ഥാനത്തെ ഏറ്റം മികച്ച കായികപ്രതിഭാകേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിജയ രഹസ്യം. മൂന്നാം സ്ഥാന നേടിയ അവിടത്തെ മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ രഹസ്യവും അത് തന്നെ. ഇവര്‍ തമ്മിലുള്ള ആരോഗ്യകരമായ കിടമത്സരം മത്സരാര്‍ഥികള്‍ക്ക് ഗുണം ചെയ്തു.

''കുറെയേറെ ഭാവി ഒളിംപ്യന്‍മാരെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. മരമൂട്ടില്‍ നിന്ന് മരച്ചീനിയും ഉണക്ക മീനും കഴിച്ച് വന്ന കുട്ടികളെ പാലും മുട്ടയും മീനും ഇറച്ചിയും നല്‍കി ഞങ്ങള്‍ പരിപാലിച്ചു. പ്രാര്‍ത്ഥനയും പരിശീലനവും പഠിപ്പും അവരുടെ ദിനചര്യകളാക്കി,'' 2002 മുതല്‍ സെന്റ് ജോര്‍ജില്‍ കായികാദ്ധ്യാപനായി ഇക്കൊല്ലം വിരമിക്കുന്ന രാജു പോള്‍ അഭിമാന വിജൃംഭിതനായി.

നാട്ടുകാര്‍ 'ഫീല്‍ഡ് മാര്‍ഷല്‍ ' എന്ന് ഓമനപ്പേരിട്ട രാജുവിന്റെ കുട്ടികള്‍ മുപ്പതോളം സംസ്ഥാന, ദേശിയ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എസ്‌റ്റോണിയയിലെ ലോക സ്കൂള്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല നേടിക്കൊടുത്ത ബിനീഷ് കെ.ഷാജി, കൂടെപ്പോയ ലുക് മാന്‍ ഹഖ്, ബെയ്ജിങ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ബിവി ബിനീഷ്, സിനി ജോസ് സൗത്ത് ആഫ്രിക്കയില്‍ പരിശീലനത്തിന് പോയ പി.എസ് ജലാന്‍, ഇന്ദുലേഖ എന്നിവര്‍ ഞങ്ങളുടേതാണ്''

സിഡ്‌നി ഒളിംപിക്‌സില്‍ സെമിയിലെത്തി, ബുസാന്‍ ഏഷ്യാഡില്‍ സ്വര്‍ണമെഡല്‍ നേടിയ കെ.എം ബീനാമോളുടെ പരിശീലകനാണ്. സെന്റ് ജോര്‍ജിന് നിന്ന് നാലുകിമീ. അകലെ ഇഞ്ചൂരില്‍ താമസിക്കുന്ന രാജു മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന, ദേശിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

അഞ്ചു തവണ സ്‌റ്റേറ്റ് ചാംപ്യന്‍ഷിപ് നേടിയെങ്കിലും ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കോത മംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനും അഭിമാനകരമായ ഒട്ടറെ നേട്ടങ്ങള്‍ പറയാനുണ്ട്. ദോഹ ഏഷ്യാഡിലും ഈസ്റ്റാംബൂള്‍ ലോക സ്കൂള്‍ മീറ്റിലും വിജയം കണ്ട അനുമോള്‍ തമ്പി, ബാങ്കോക് ഏഷ്യാഡില്‍ രണ്ടു സ്വര്‍ണം നേടിയ അഭിഷേക് മാത്യു , വീണ്ടും സ്‌റ്റേറ്റ് ചാംമ്പ്യന്‍ ആയ ആദര്‍ശ് ഗോപി, 5000 മീറ്ററില്‍ 25 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്ത് ദേശിയ ചാമ്പ്യന്‍ ആയ ബിപിന്‍ ജോര്‍ജ് ഇവരൊക്കെ ബേസിലിന്റെ അഭിമാനങ്ങളാണ്.

"ഇന്നത്തെ അപേക്ഷിച്ച് വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് ഞങ്ങള്‍ വളര്‍ന്നത്,'' ബേസില്‍ പൂര്‍വ വിദ്യാര്‍ഥിയും ഇപ്പോള്‍ കായികാധ്യാപികയുമായ ഷിബി മാത്യു പറയുന്നു. "സ്കൂളിന്റെ അഭിമാനകരമായ പാതയില്‍ പൂക്കള്‍ വിരിയിച്ച ഹൈസ്കൂള്‍ കായികാധ്യാപകന്‍ ജിമ്മി ജോസഫ് ഇക്കൊല്ലം വിരമിക്കുകയാണ്. അദ്ദേഹത്തെ കൂടാതെ ഈ വിജയങ്ങള്‍ അസാധ്യം," ഷിബി പറഞ്ഞു.

സംസ്ഥാനത്തു രണ്ടാം സ്ഥാനം നേടിയ പാലക്കാട്ടെ കല്ലടി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1900 കുട്ടികളും 70 അധ്യാപകരുമുണ്ട്. 1994 ല്‍ ജോയിന്‍ ചെയ്ത കായികാധ്യാപകന്‍ ജഫാര്‍ ബാബു 2000 ല്‍ അത്‌ലറ്റിക് ടീമിന് രൂപം നല്കാന്‍ ആരംഭിച്ചു. ഒരുപാട് ഒളിംപഒളിമ്പ്യന്മാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ ബാബുവിന് അഭിമാനം. ലോസ് ആഞ്ചല്‍സില്‍ പോയ അബ്ദുല്ല അബുബക്കര്‍, ബെയ്ജിങ്ങില്‍ എത്തിയ നിവ്യ ആന്റണി എന്നിവര്‍ പ്രമുഖര്‍. നിവ്യ പോള്‍ വാള്‍ട്ടില്‍ സംസ്ഥാന, ദേശിയ റോക്കാര്‍ഡ് ഹോള്‍ഡര്‍ ആണ്.

കല്ലടിയിലെ പി.എസ് . നിഖില്‍, നീതു മാത്യു, എന്നിവര്‍ എസ്‌റ്റോണിയയിലെ യൂത്ത് ഒളിമ്പിക്‌സില്‍ പങ്കെടുത്തു. സി. ബബിത, ശ്രീഷ്മ രാജന്‍ എന്നിവര്‍ ഇസ്റ്റാംബൂളിലെ ലോക സ്കൂള്‍ മീറ്റിലും. ലോകനിലവാരത്തിലുള്ള കളിക്കാരെ മെനഞ്ഞെടുക്കാനുള്ള സമഗ്ര പരിശീലനമാണ് സ്കൂളില്‍ ആവിഷ്ക്കരി
ച്ചിട്ടുള്ളതെന്നു ബാബു അറിയിച്ചു. ഇതു വരെ സ്‌റ്റേറ്റിലെ ഒന്നാം നമ്പര്‍ പദവി ലഭിച്ചിട്ടില്ല. ഇനിയും .അത് സാധിക്കുമെന്ന് ശുഭ പ്രതീക്ഷ ഉണ്ട്.

കോഴിക്കോട് ജില്ലയിലെ കുടിയേറ്റ മേഖലയില്‍ നിന്ന് ഒരുപിടി അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിച്ചിട്ടുള്ള പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളിനെ വിസ്മരിക്കാനാവില്ല. നാട്ടിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി രൂപവല്‍ക്കരിച്ച കുടിയേറ്റക്കാരനായ ടോമി ചെറിയാനാണ് പ്രചോദകന്‍.ജോസ് മാത്യു ചെയര്‍മാനും റിട്ട. ഹെഡ് മാസ്റ്റര്‍ ടി.ടി.കുര്യന്‍ കണ്‍വീനറുമായ അക്കാദമി 2003 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. .

ഹഡില്‍സില്‍ റിക്കാര്‍ഡ് ഹോള്‍ഡര്‍ അപര്‍ണ റോയ്, ലിസ്‌ബെത് കരോള്‍ ജോസഫ്, ഷംന മഹമ്മദ്, ബിനീഷ് ജേക്കബ്, തെരേസ് ജോസഫ് എന്നിവര്‍ ഇന്ത്യയെ പ്രനിധീകരിച്ചവര്‍ ആണ്. റാഞ്ചി നാഷണലില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും ലോങ്ങ് ജംപില്‍ വെള്ളിയും നേടി സി ആര്‍.പി.എഫില്‍ ജോലി നേടിയ വിനിജവിജയന്‍ സ്ക്കൂളിന്റെ പുത്രിയാണ്. ഈ മിടുക്കിക്ക് സ്കൂള്‍ വകയായി ഒരു വീട് വച്ച് കൊടുക്കുകയുണ്ടായി.

അക്കാദമി, നൂറോളം ആണ്‍ പെണ്‍ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനവും നല്ല വസ്ത്രങ്ങളും നല്ല ഭക്ഷണവും നല്കിവരുന്നതായി ടോമി പറഞ്ഞു. ജില്ലാ പഞ്ചായത്തു പരിശീലന സാമഗ്രികള്‍ക്കായി പത്തു ലക്ഷം രൂപ നല്‍കി. ലോക്കല്‍ പഞ്ചായത്തിന്റെ സഹായവും ഉണ്ടായി. നാട്ടുകാരനായ ബെന്നി ലൂക്കോസ് (ഈരാട്ടുപേട്ട മൂന്നിലവില്‍ നിന്ന് കുടിയേറിയ കുടുംബം) ആണ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്റെ മകന്‍ അജയ് ബെന്‍ തിരുവനന്തപുരത്ത് റിപ്പോട്ടിങ്ങിനു ഉണ്ടായിരുന്നു. മനോരമയിലെ നാലംഗ ടീമിലെ ഏക പുല്ലൂരാംപാറക്കാരന്‍. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി.
കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)കേരളസ്കൂള്‍ ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മോഹിക്കുന്ന കൗമാര കുതിപ്പുകള്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക