Image

പാമ്പും ചേമ്പും (പോള്‍ ചാക്കോ തീമ്പലങ്ങാട്ട്)

Published on 28 October, 2018
പാമ്പും ചേമ്പും (പോള്‍ ചാക്കോ തീമ്പലങ്ങാട്ട്)
ചെല്ലമ്മ നല്ല മൊഞ്ചുള്ള പെണ്ണാണ്. കാണാന്‍ അഴകുണ്ട്. ശേലുണ്ട്. നിറം കറുപ്പാണെങ്കിലും ഒരു ചന്തമുള്ള കറുപ്പ്. വിനയം ആവശ്യത്തില്‍ കൂടുതലുണ്ട്. നല്ല ഇടപെടീല്‍. അതുകൊണ്ട് തന്നെ നാട്ടിലുള്ള പലര്ക്കും ചെല്ലമ്മയുമായി ഇടപാടുമുണ്ടെന്ന് പറഞ്ഞുകേള്ക്കുണന്നു. ഞാന്‍ കണ്ടിട്ടില്ല. കാണാത്തത് പ്രചരിപ്പിക്കാന്‍ എന്നെ കിട്ടത്തുമില്ല.
ഇതൊക്കെയാണ് വസ്തുത എങ്കിലും സുന്ദരിയായ ചെല്ലമ്മ നാട്ടുകാരുടെ മുഴുവന്‍ പേടിസ്വപ്നമാണ്. കാരണം ചെല്ലമ്മ പഠിച്ച കള്ളിയാണ്. മോഷണം ഒരു കോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തത് കൊണ്ട് ചെല്ലമ്മക്ക് ഗപ്പൊന്നും കിട്ടീട്ടില്ല പക്ഷെ ചെല്ലമ്മ മോഷ്ട്ടിച്ച കളവുമുതല്‍ എല്ലാം ഒരു ബോണ്വി്റ്റാ കുപ്പിയില്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.


മാധവ പണിക്കര്‍/ഭാര്ഗ്ഗ്വി ദമ്പതികളുടെ മകനായി കേശവ പണിക്കനും കേശവ പണിക്കര്‍/ഉണ്ണൂലി പണിക്കത്തി ദമ്പതികളുടെ മകനായി പൊടിയനും പൊടിയന്‍തങ്ക ദമ്പതികളുടെ മകളായി ചെല്ലമ്മയും പിറന്നു. ഉണ്ണൂലി പണിക്കത്തി സ്ഥലത്തെ ചുണ്ണാമ്പിന്റെ മൊത്തവ്യാപാരിയാണ്. ഉണങ്ങിയ വാഴയില പറിച്ചുകൊണ്ട് പോകാനാണ് ഉണ്ണൂലി പണിക്കത്തി സാധാരണ ഞങ്ങളുടെ വീട്ടില്‍ വരാറുള്ളത്. ആരോടും ചോദിക്കാനൊന്നും പണിക്കത്തി മിനക്കെടാറില്ല. കേറിയങ്ങ് പറിക്കും. തന്നെക്കാള്‍ പത്തിരുപത് വയസ്സിന് മൂപ്പുള്ള പണിക്കത്തിയോട് അച്ചാച്ചനാവട്ടെ ഒന്നും പറയാറുമില്ല. അങ്ങനെ സ്വന്തം പറമ്പ് പോലെയാണ് പണിക്കത്തി ഞങ്ങടെരണ്ടേമുക്കാല്‍ ഏക്കറില്‍ കേറി മേയുന്നത്.

ഉണ്ണൂലി പണിക്കത്തിയുടെ മരുമകളാകാന്‍ ഭാഗ്യം കൊണ്ടത് തങ്കയ്ക്കാണ്. ചെല്ലമ്മയുടെ അമ്മയാകാന്‍ ഭാഗ്യം കൊണ്ടതും തങ്കയ്ക്കാണ്. ചെല്ലമ്മയുടെ ചെറുപ്പം മുതല്‍ തങ്ക വേണ്ട പരിശീലനം കൊടുത്താണ് ചെല്ലമ്മയെ വളര്ത്തി യത്.

ചെല്ലമ്മക്ക് പേരിനൊരു മിനിമം കൂലി ജോലി ഉണ്ടായിരുന്നു...മണ്ണൂക്കര കുഞ്ഞച്ചന്‍ ചേട്ടന്റെൂ വീട്ടില്‍. രാവിലെ പണിക്ക് പോകാനെന്ന ഭാവേന ചെല്ലമ്മ വീട്ടീന്ന് ഇറങ്ങും. കൈരേട്ട് കറിയാച്ചന്റെ പറമ്പും മാരൂര്‍ അപ്പിച്ചായന്റെീ പറമ്പും കഴിഞ്ഞ് ഞങ്ങടെ പറമ്പില്‍ കൂടി പള്ളിക്കലോട്ട് ഇറങ്ങും. അവിടുന്ന് അടുത്ത കയറ്റം കയറിയാല്‍ പിന്നെ മണ്ണൂക്കര വീടായി.
പോകുന്ന വഴികളില്‍ മോഷണ സാദ്ധ്യതയുള്ള സര്വ്വിതും ചെല്ലമ്മ കണ്ടുവക്കും. എന്നിട്ട് സന്ധ്യയോടെ തിരിച്ചുവരുമ്പോള്‍ കണ്ടുവച്ച സാധനവുമായി മുങ്ങും. ഇതായിരുന്നു ചെല്ലമ്മയുടെ മോഡസ് ഓപ്പെരാണ്ടി. വഴീല്‍ വച്ച് ആരെ കണ്ടാലും ചെല്ലമ്മ മുഖത്ത് നോക്കില്ല. വിനയം കൊണ്ടല്ല...എവിടൊക്കെ എന്തെല്ലാം സാധനങ്ങള്‍ കിടപ്പുണ്ട്, എങ്ങനെ അതൊക്കെ കൈക്കലാക്കാം എന്നതിലായിരിക്കും ശ്രദ്ധ..

തെളിച്ചമുള്ള ഒരു നല്ല സായാഹ്നം. സമയം നാലര – അഞ്ച് ഒക്കെ ആയിക്കാണും. രാവിലെ ഉറയോഴിച്ചു വച്ച റബ്ബര്‍ ഷീറ്റടിക്കണം. എന്റെവ അപ്പാപ്പനായ ടി. ഓ. കോശിയുടെ റോളര്‍ പുരയിലാണ് അടി നടക്കുന്നത്. ഞാന്‍ പതുക്കെ ഷീറ്റ് ഞെക്കി വെള്ളം കളഞ്ഞ് അടിക്കാനുള്ള പരുവത്തില്‍ ആക്കിയിട്ട് കുനിഞ്ഞു നിവര്ന്നബപ്പോള്‍ വീടിന് അഞ്ചാറ് കയ്യാല മേലെ ചെല്ലമ്മ നിക്കുന്നു.

ഇവള്‌ക്കെ ന്താ ഇവിടെ കാര്യം! ചെല്ലമ്മയെ കണ്ടാ അര്ത്ഥം എന്തോ പന്തികേടുണ്ട് എന്നാണ്. എന്ത് ചെയ്യണം എന്നറിയാത് ഞാന്‍ ഒന്ന് പകച്ചു. ഞാന്‍ കണ്ടെന്നുള്ള വിവരം ചെല്ലമ്മയ്ക്കറിയാം. അവളും വെറുതെ എന്നെ നോക്കി നാണത്തില്‍ പൊതിഞ്ഞ മയക്കുന്ന ഒരു ചിരിയുമായ് അങ്ങനെ നില്കു കെകയാണ്.
ഞങ്ങടെ നോട്ടമത്സരം അവസ്സാനിച്ചപ്പോള്‍ ഒരു നാട്ടുകള്ളിയെ നേരിടാനുള്ള ഊര്ജ്ജംഅ ആവാഹിച്ചുകൊണ്ട് ഞാന്‍ അവള്‍ നില്ക്കു ന്ന ദിശ നോക്കി വേഗത്തില്‍ നടന്നു. നടപ്പല്ല...പാതി ഓട്ടം. നാവില്‍ ആ പ്രായത്തില്‍ വിളയാന്‍ പാടുള്ള എല്ലാ സരസ്വതീം ഉച്ചത്തില്‍ ഞാന്‍ കൂവുന്നുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ അക്ഷരത്തിലും ഓരോ തെറി എനിക്കാ കൊച്ചു പ്രായത്തിലും അറിയാം.
എന്റെു വരവ് കണ്ടോണ്ട് ചെല്ലമ്മ വേഗത്തില്‍ കയ്യാലകള്‍ ഇറങ്ങി എന്റെ് നേരെ നടന്നടുത്തു.
“എന്താ മോനേ തങ്കച്ചാ”. എന്നെ അങ്ങനേം വിളിക്കും ചിലര്.
“നീ എന്തടുക്കയരുന്നെടീ അവിടെ?” ഞാന്‍ നിന്ന് ജ്വലിച്ചു.
“എവിടെ? എന്താ മോനേ ഈ പറയുന്നത്”
“നീയെന്തിനാ ഈ പറമ്പില്‍ കയറിയത്?”
“ഓ അതോ. ഞാന്‍ പഴുക്ക വല്ലതും വീണുകിടപ്പുണ്ടോ എന്ന് നോക്ക്വാരുന്നു. അമ്മക്ക് മുറുക്കാന്‍”അതും പറഞ്ഞ് അവള്‍ വേഗത്തില്‍ നടന്നു നീങ്ങി.
ഞാന്‍ ഒരു നിമിഷം അവളെ വിശ്വസിച്ചു. അവള് പറയുന്നത് ശരിയാരിക്കുമോ? എന്നാലും ഒന്ന് പോയി നോക്കിക്കളയാമെന്നു കരുതി ഞാന്‍ അവള്‍ നേരത്തെ നിന്നിരുന്ന സ്ഥലത്തേക്ക് കയ്യാലകള്‍ ഒന്നൊന്നായി വേഗത്തില്‍ കയറി. ശീമ ചേമ്പുകള്‍ നില്ക്കു ന്ന സ്ഥലം എത്താന്‍ ഇനി ഒരു കയ്യാല കൂടി കയറിയാല്‍ മതി. അപ്പോള്‍ കേള്ക്കാം ഭയചകിതയായ ഒരു സ്ത്രീയുടെ കരച്ചില്‍ താഴേന്ന്.

“തങ്കച്ചാ, ഓടിവായോ...ദേ ഒരു പാമ്പ്. എന്റമ്മേ....അയ്യോ...!!!”
കൂടെ സ്ത്രീകള്ക്ക് മാത്രം പുറപ്പെടുവിക്കാന്‍ പറ്റുന്ന കുറെ ശീല്ക്കാ രങ്ങളും. പാമ്പുകള്ക്ക് പോലും അത്രേം ശീല്ക്കാുരിക്കാന്‍ സാധിക്കില്ല.
പാമ്പ് എന്ന് കേട്ടാല്‍ ഒരു നിമിഷം എങ്കിലും ഭയക്കാത്തവര്‍ ചുരുക്കമാണ്. അത്രമാത്രം പേടിപ്പെടുത്തുന്ന ഒരു വാക്കാണത്. പാമ്പിനെ കാണുമ്പോള്‍ എല്ലാരും ഒന്ന് ഞെട്ടും. പലരും പേടിച്ച് പിന്മാറും. പക്ഷെ പാമ്പിനെ കെണി വച്ച് പിടിക്കുന്നതും അതിനെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും എനിക്കൊരു വിനോദമാണ്. എനിക്കതൊരു ഹരമായിരുന്നു. പാമ്പിനെ കണ്ടാല്‍ യൂണിഫോം ഇട്ട പോലീസ്കാരെപോലെയാണ് ഞാന്‍...തരിച്ചുകയറും. അത് നാട്ടില്‍ എല്ലാര്ക്കും അറിയുകേം ചെയ്യാം..
ചേമ്പും കാച്ചിലും ചേനയും മറന്നു ഞാന്‍ തിരിഞ്ഞു നിന്നു. എന്നിട്ട് കൊഞ്ച് തെറിക്കുന്ന പോലെ കയ്യാലകള്‍ രണ്ടെണ്ണം വച്ച് ചാടി.ചെല്ലമ്മ പാമ്പിനെ കണ്ട സ്ഥലത്തെത്താന്‍ എനിക്ക് സെക്കണ്ടുകള്‍ മാത്രേ വേണ്ടി വന്നുള്ളൂ.
‘എന്തിയേ എവിടെയാ പാമ്പ്”
“ദാ അവിടെ...” അവള്‍ പാറക്കൂട്ടത്തിനുള്ളിലേക്ക് ചൂണ്ടി കാണിച്ചു.
“നീ അങ്ങ് മാറി നിന്നേ...’
അവള്‍ ഞാന്‍ പറഞ്ഞത് അനുസ്സരിച്ചു. ഞാന്‍ ഞൊടിയിടകൊണ്ട് വീട്ടില്‍ എത്തി അച്ചാച്ചന്റെന കാപ്പി പത്തലുമായി വന്നു. ഇതിനിടെ ധൈര്യത്തിന് തലേല്‍ ഒരു കെട്ടും കെട്ടി. എന്നിട്ട് പാമ്പിനെ കണ്ടെന്ന് ചെല്ലമ്മ പറഞ്ഞ സ്ഥലം മുഴുവന്‍ ഇരുന്നും കിടന്നും കുനിഞ്ഞും അരിച്ചു പെറുക്കി നോക്കിയെങ്കിലും ഞാനൊന്നും കണ്ടില്ല.
“ഇവിടെ പാമ്പൊന്നുമില്ല. നിനക്ക് വെറുതെ......”
ഒടുവില്‍ ഞാന്‍ നിവര്ന്നു നിന്ന് ചെല്ലമ്മ നിന്നിരുന്ന ഭാഗത്തേക്ക് നോക്കി പറഞ്ഞു പക്ഷെ അവിടെ ചെല്ലമ്മേ കണ്ടില്ല. ഞാന്‍ പത്തല് നിലത്തിട്ട് തലേല്‌കെപട്ടഴിച്ച് ചുറ്റും നോക്കി. അപ്പോള്‍ അതാ ദൂരെ...കയ്യാലകള്ക്ക പ്പുറത്ത് തലയില്‍ ഒരു കെട്ടുമായി ചെല്ലമ്മ വേഗം നടന്നു നീങ്ങുന്നു. പാമ്പ് പാമ്പ് എന്ന് ചെല്ലമ്മ നിലവിളിച്ചത് ചേമ്പില്‍ നിന്നും എന്റെന ശ്രദ്ധ തിരിക്കാനായിരുന്നു എന്ന് മനസിലാക്കാന്‍ എനിക്ക് വീണ്ടും വേണ്ടിവന്നു മിനിട്ടുകള്‍.

ഞാന്‍ വിട്ടില്ല. അവളുടെ പുറകെ വച്ചുപിടിച്ചു...വെടിച്ചില്ല് പോലെ! പക്ഷെ ഇനിയവിടെ നിന്ന് പരുങ്ങാന്‍ പാടില്ലെന്നും നൂറേല്‍ വിടണമെന്നും പ്രവര്‌ത്തേന പരിചയമുള്ള ചെല്ലമ്മ മനസ്സില്‍ കണ്ടിരുന്നു. എന്റെപ ഇരട്ടി വേഗത്തില്‍ തലയില്‍ മൂന്നാല് മൂട് ചേമ്പുമായി അവള്‍ മുങ്ങി.
എന്റെത സ്വന്തം പറമ്പില്‍ വച്ച് കബളിപ്പിക്കപ്പെട്ട ഞാന്‍ ഇന്ത്യന്‍ മണ്ണില്‍ വച്ച് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെപ പിടിയിലായ ജവാനെ പോലെ നിന്ന് ചമ്മി.
ഗുണപാഠം: ഒരേ സമയം പാമ്പിന്റ്യെും ചേമ്പിന്റെറയും ഒപ്പം ഓടുന്നവന് ഇത് രണ്ടും കിട്ടില്ല.

പോള്‍ ചാക്കോ തീമ്പലങ്ങാട്ട്
paulchacko@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക