Image

ഇടവപ്പാതിയില്‍ ഉത്തരാ ഉണ്ണി നായിക

Published on 06 April, 2012
ഇടവപ്പാതിയില്‍ ഉത്തരാ ഉണ്ണി നായിക
ലെനിന്‍രാജേന്ദ്രന്‍ ഒരുക്കുന്ന ഇടവപ്പാതിയില്‍ ഊര്‍മിളാഉണ്ണിയുടെ പുത്രി ഉത്തരാഉണ്ണി നായികയാകുന്നു. മനീഷകൊയ്‌രാളയുടെ മകളുടെ വേഷത്തിലാണ് ഉത്തര എത്തുന്നത്. മികച്ച മോഡല്‍ എന്ന നിലയില്‍ ഇതിനകം ശ്രദ്ധനേടിയ ഉത്തര തമിഴിലാണ് ആദ്യം അഭിനയിച്ചത്. വാവല്‍ പശങ്ക എന്ന ഈ ചിത്രം റിലീസിന് തയാറെടുക്കുമ്പോഴാണ് മാതൃഭാഷയിലും ഉത്തരയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

ഉടന്‍ ആരംഭിക്കുന്ന മറ്റു ചിത്രങ്ങള്‍:-

താക്കോല്‍

ഉളളം എന്ന ചിത്രത്തിനുശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ എം.ഡി.സുകുമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് താക്കോല്‍. കുലീന പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം കൊച്ചിയില്‍ ചിത്രീകരണം തുടങ്ങുന്നു.

അനൂപ്‌മേനോന്‍ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ മീരാനന്ദനാണ് നായിക. ദേവന്‍, സിദ്ധിഖ്, സുരാജ്, കോട്ടയംനസീര്‍, ബൈജു, ഇര്‍ഷാദ് തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ബാബുമാത്യൂസ് തിരക്കഥ രചിക്കുന്നു. സാലുജോര്‍ജ് ഛായാഗ്രഹണവും പി.സി.മോഹനന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

രാജേഷ്പിള്ളയുടെ ചിത്രം: ഗോള്‍ഡ്

ട്രാഫിക്ക് എന്ന സൂപ്പര്‍ഹിറ്റിനുശേഷം രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ശങ്കര്‍രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സ്‌പോര്‍ട്‌സിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുങ്ങുന്നത്. രാജ്യത്തിനുവേണ്ടി സ്വര്‍ണമെഡല്‍ നേടാന്‍ അധ്വാനിച്ച ഏതാനും പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്വേതാമേനോന്‍, പാര്‍വതി, കാര്‍ത്തിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അരുണ്‍കുമാര്‍-മുരളിഗോപി വീണ്ടും

ഈ അടുത്തകാലത്ത് എന്ന ചിത്രത്തിനുശേഷം അരുണ്‍കുമാര്‍- മുരളിഗോപി വീണ്ടും ഒന്നിക്കുന്നു. നിരൂപക പ്രശംസ നേടിയ ഈ അടുത്തകാലത്ത് ഈ വര്‍ഷം ഇറങ്ങിയ അപൂര്‍വം നല്ല ചിത്രങ്ങളിലൊന്നായിരുന്നു. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് ആണ് ഈ ടീമിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം റിലീസ് ചെയ്യാനുള്ള രീതിയിലാണ് ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. 

ഇടവപ്പാതിയില്‍ ഉത്തരാ ഉണ്ണി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക