Image

മലാവി പ്രസിഡന്റ്‌ ബിംഗുവാ മുത്താരിക അന്തരിച്ചു

Published on 06 April, 2012
മലാവി പ്രസിഡന്റ്‌ ബിംഗുവാ മുത്താരിക അന്തരിച്ചു
ലിലോംങ്‌വെ: ആഫ്രിക്കന്‍ രാഷ്‌ട്രമായ മലാവിയുടെ പ്രസിഡന്റ്‌ ബിംഗുവാ മുത്താരിക അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. 78 കാരനായ മുതരിക ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികില്‍സയിലായിരുന്നു. വ്യാഴാഴ്‌ച തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചതായാണ്‌ ഡോക്ടര്‍മാരില്‍ ഒരാള്‍ വ്യക്തമാക്കിയത്‌. രാജ്യത്ത്‌ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുന്നത്‌ കണക്കിലെടുത്താണ്‌ മരണ വിവരം പ്രഖ്യാപിക്കാത്തതെന്ന്‌ നിരീക്ഷകര്‍ പറയുന്നു.

മരണം ആഭ്യന്തര സംഘര്‍ഷങ്ങള്‍ നടക്കുന്നതിനാല്‍ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. സാമ്പത്തിക വിദഗ്‌ദ്ധന്‍ കൂടിയായി അറിയപ്പെടുന്ന മുത്താരിക ലോകബാങ്ക്‌ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക