Image

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച 349 ഭേദഗതികള്‍ അംഗീകരിച്ചു: വൃന്ദകാരാട്ട്‌

Published on 06 April, 2012
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച 349 ഭേദഗതികള്‍ അംഗീകരിച്ചു: വൃന്ദകാരാട്ട്‌
കോഴിക്കോട്‌: സി.പി.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച 349 ഭേദഗതികള്‍ അംഗീകരിച്ചതായി പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3000 ഭേദഗതികള്‍ അവതരിപ്പിച്ചിരുന്നു. പഅവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്‌ ചര്‍ച്ചകള്‍ക്കും പാര്‍ട്ടി ജനറല്‍ സെക്രട്ടറി നടത്തിയ മറുപടി പ്രസംഗത്തിനും ശേഷമാണ്‌ ഭേദഗതികളോടെ പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ചതായും അവര്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള ചില അംഗങ്ങള്‍ എതിര്‍ത്തതായും പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം പാടില്ലെന്ന നിര്‍ദേശം ഇവര്‍ മുന്നോട്ടുവെച്ചതായും വൃന്ദാകാരാട്ട്‌ വ്യക്തമാക്കി.

ആദിവാസികള്‍, പട്ടിജാതിവര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ ജീവിതസാഹചര്യം കടുത്ത വിവേചനം നിറഞ്ഞതാണെന്ന്‌ പാര്‍ട്ടി തിരിച്ചറിയുന്നതായും ഇതിനായി മാവോയിസ്റ്റുകള്‍ക്കും ജാതിസംഘടനകള്‍ക്കും എതിരായ ബദല്‍ മുന്നേറ്റം പാര്‍ട്ടി നടത്തുമെന്നും വൃന്ദാകാരാട്ട്‌ പറഞ്ഞു. രാജ്യത്തെ ഖനികള്‍ പൊതുമേഖലയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വി.എസിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന കേരളാ ഘടകത്തിന്റെ തീരുമാനം ആദ്യം പുറത്തുവന്നത്‌ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയതായി ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക