Image

ലീഗിന്റെ അഞ്ചാം മന്ത്രി: ഘടക കക്ഷികള്‍ ചക്കളത്തി പോരിലെന്ന്‌ വി.എസ്‌

Published on 06 April, 2012
ലീഗിന്റെ അഞ്ചാം മന്ത്രി: ഘടക കക്ഷികള്‍ ചക്കളത്തി പോരിലെന്ന്‌ വി.എസ്‌
കോഴിക്കോട്‌: മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിയെ ചൊല്ലി യു.ഡി.എഫിലെ ഘടക കക്ഷികള്‍ തമ്മില്‍ ചക്കളത്തി പോരിലാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആക്ഷേപിച്ചു. ഘടക കക്ഷികളെ തൃപ്‌തിപ്പെടുത്താന്‍ സര്‍ക്കാറിന്‌ കഴിയാതെ പോകുന്നു. ഹൈക്കമാന്റും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്‌ വി.എസ്‌ പറഞ്ഞു. നിഷ്‌പക്ഷനായ സ്‌പീക്കറെ കൂടി ഇതിലേക്ക്‌ വലിച്ചിഴച്ചത്‌ ശരിയായില്ലെന്നും വി.എസ്‌ പറഞ്ഞു.

തങ്ങള്‍ പറഞ്ഞാല്‍ നടക്കാത്തതെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും മന്ത്രി വേണോ വേണ്ടേ എന്നെല്ലാം തീരുമാനിക്കേണ്ടത്‌ തങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. അഞ്ചാം മന്ത്രിക്കാര്യമെല്ലാം തീരുമാനിക്കുന്നത്‌ പാണക്കാട്‌ തങ്ങളാളെന്നും വി.എസ്‌ വ്യക്തമാക്കി.

അതിനിടെ ലീഗിന്റെ അഞ്ചാം മന്ത്രി കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന്‌ കേന്ദ്ര മന്ത്രി വയലാര്‍ രവി. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ലീഗിനെ അറിയിക്കും. അതിനുശേഷം തൃപ്‌തികരമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ജി. കാര്‍ത്തികേയന്‍ മന്ത്രിയും ലീഗിന്‌ സ്‌പീക്കര്‍ സ്ഥാനവുമെന്ന ഫോര്‍മുലയെക്കുറിച്ച്‌ തനിക്കറിയില്ല. പത്രത്തില്‍ കണ്ട അറിവേയുള്ളൂവെന്നും രവി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക