Image

അതിര്‍ത്തി കടന്ന്‌ വീണ്ടും ഇന്ത്യയുടെ മിന്നലാക്രമണം

Published on 30 October, 2018
അതിര്‍ത്തി കടന്ന്‌  വീണ്ടും ഇന്ത്യയുടെ മിന്നലാക്രമണം

അതിര്‍ത്തി കടന്ന്‌ പാക്‌ അധിനിവേശ കശ്‌മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെ ഇന്ത്യയുടെ മിന്നലാക്രമണം. നിയന്ത്രണരേഖ മറികടന്ന്‌ 2016 ലെ മിന്നലാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന വിധം ഇന്നലെയാണ്‌ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്‌. ആക്രമണത്തില്‍ 3 ഭീകര ക്യാമ്പുകളും തകര്‍ത്തതായി ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഖോയ്‌റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. ഒക്ടോബര്‍ 23ന്‌ പൂഞ്‌ഛിലെ ബ്രിഗേഡ്‌ ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക്‌ സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു ശക്തമായ മറുപടിയാണ്‌ ഇതിലൂടെ ഇന്ത്യ നല്‍കിയതെന്ന്‌ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിനുശേഷം ഇതിന്റെ പുക പുറത്തു വരുന്നതായി അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക്‌ കാണാമെന്നും അവര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക