Image

ഷാര്‍ജ പുസ്തക മേളയില്‍ തമ്പി ആന്റണിയുടെ കഥാസമാഹാരം 'പെണ്‍ബൈക്കര്‍' പ്രകാശനം

അനില്‍ കെ പെണ്ണുക്കര Published on 30 October, 2018
ഷാര്‍ജ പുസ്തക മേളയില്‍ തമ്പി ആന്റണിയുടെ കഥാസമാഹാരം 'പെണ്‍ബൈക്കര്‍'  പ്രകാശനം
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ഞെളിഞ്ഞരുന്നു മഞ്ഞുമൂടിയ ഹിമാലയന്‍ താഴ്വരയില്‍കൂടി പോകുന്ന അനസൂയാ മുട്ടത്തുകുന്നേല്‍. അതൊരു ഫേസ് ബുക്ക് പ്രൊഫൈല്‍ ചിത്രമായിരുന്നു. ഹിമാലയത്തിന്റെ താഴ് വാരങ്ങളില്‍ ഒക്കെ സഞ്ചാരത്തിനു പോകുന്നവളാണെങ്കില്‍ അവള്‍ ഒരിക്കലും ഒരു സാധാരണക്കാരി ആകാന്‍ വഴിയില്ലല്ലോ . അപ്പോള്‍പിന്നെ ഒന്നു പരിചയപ്പെട്ടുകളയാം എന്നുതന്നെ തീരുമാനിച്ചു.അങ്ങനെ എപ്പഴോ ഞങ്ങള്‍ കൂട്ടുകാരായി .ഞാന്‍ ആ ചിത്രത്തിന് ഒരു ലൈക് അടിച്ചപ്പോള്‍ അവാളാണ് ആദ്യം റിക്വെസ്റ്റ് അയച്ചത് എന്നുമാത്രം ഓര്‍ക്കുന്നുണ്ട്. അവളുടെ പടത്തില്‍ ഒരു ലൈക് അടിച്ചതുപോലും മാഷിന്റെ നിദ്ദേശപ്രകാരമാണ്. എന്തായാലും പ്രധീക്ഷിച്ചതുപോലെ ഒക്കെ സംഭവിച്ചു. ഒരുപക്ഷേ എന്റെ പ്രൊഫൈലിലെ പടവും ഒരു ബൈക്കാറുടേതായതുകൊണ്ടായിരിക്കണം .
പിന്നെയെപ്പൊഴോ വിശദമായി സംസാരിച്ചു തുടങ്ങി. ഇസ്രായേലില്‍ ഒരു വല്യമ്മയായ സിമി സൊഹറിന്റെ വീട്ടിലാണ് ജോലി എന്നും സൂചിപ്പിച്ചു. പതുക്കെ പതുക്കെ മെസ്സേജിലൂടെ എന്നോട് സ്വന്തം അനുഭവങ്ങള്‍ ഒക്കെ വിവരിച്ചപ്പോള്‍ എന്റെ മനസ്സിലും ഞെട്ടലുകളുടെ ഒരു തുടര്‍ച്ചതന്നെഉണ്ടായി'
പെണ്‍ബൈക്കര്‍
തമ്പി ആന്റണി

സാഹിത്യ പ്രേമികള്‍ക്ക് വിരുന്നൊരുക്കുന്ന 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമ്പന്നമാക്കാന്‍ അമേരിക്കന്‍ മലയാളികളുടെ എഴുത്തുകാരന് തമ്പി ആന്റണിയും എത്തുന്നു.തന്റെ ഏറ്റവും പുതിയ കഥാ സമാഹാരമായ 'പെണ്‍ബൈക്കര്‍ 'പ്രകാശനം നവംബര്‍ ഒന്‍പതിന് ഡോ:ശശി തരൂര്‍ എം പി നിര്‍വഹിക്കും(ഹാള്‍ നമ്പര്‍ 7) . മാതൃഭൂമിയാണ് പ്രസാധകര്‍ . പുസ്തകോത്സവത്തില്‍ തമ്പി ആന്റണി തന്റെ രചനകളെക്കുറിച്ച സംസാരിക്കുകയും വായനക്കാര്‍ക്കു അദ്ദേഹവുമായി സംവദിക്കുവാനും അവസരം ഉണ്ടാകും .'അക്ഷരങ്ങളുടെ കഥ' എന്ന പ്രമേയത്തില്‍ നടക്കുന്ന 37-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള അല്‍ താവുനിലെ എക്‌സ്‌പോ സെന്ററില്‍ ബുധനാഴ്ചയാണ് ആരംഭിക്കുക .

തന്റെ രചനകള്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നതിലും മേളയിലെത്തുന്ന വായനക്കാരോടൊപ്പം സംവദിക്കുവാനും ലഭിച്ച അവസരം വലിയ അംഗീകാരമാണെന്നും അദ്ദേഹം ഇ -മലയാളിയോട് പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ നിരവധി വായനയ്ക്ക് തന്റെ പുസ്തകങ്ങള്‍ വായിക്കപ്പെട്ടതില്‍ സന്തോഷം .

സമൂഹ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന അഭിപ്രായങ്ങളില്‍ തൃപ്തനാണ് .സന്തോഷിക്കുന്നു.ലോക പ്രശസ്ത എഴുത്തുകാര്‍ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എല്ലാവരോടും സന്തോഷവും ,സ്‌നേഹവുമുണ്ടെന്നും അദ്ദേഹം അറിയിച്ചു .

ഇന്ത്യയില്‍നിന്ന് കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ വന്‍നിര എത്തുന്ന മേള ആണ് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തക മേള.ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ 77 രാജ്യങ്ങളില്‍ നിന്ന് 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകര്‍ സാന്നിധ്യമറിയിക്കും. ഇതില്‍ 80,000 പുസ്തകങ്ങള്‍ പുതിയതാണ്. മലയാളത്തില്‍ നിന്നുള്ള എഴുത്തുകാരടക്കം 472 സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുക്കുന്ന 1800 പരിപാടികള്‍ വിവിധ ദിവസങ്ങളിലായി അരങ്ങേറും.

19 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പുസ്തകങ്ങളില്‍ ഒപ്പുവയ്ക്കുന്ന 200 പരിപാടികളുമുണ്ടായിരിക്കും.എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, കവിയും എംപിയുമായ കനിമൊഴി, നടന്‍ പ്രകാശ് രാജ് തുടങ്ങിയവരാണ് തമിഴില്‍ നിന്നുള്ള പ്രമുഖര്‍. ശശി തരൂര്‍, ചേതന്‍ ഭഗത് എം.പി.അബ്ദുല്‍ സമദ് സമദാനി എന്നീ പ്രമുഖരെ കൂടാതെ, മാപ്പിളപ്പാട്ടുഗായകന്‍ എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടും ആകര്‍ഷണമാണ്.ജപ്പാനാണ് ഇത്തവണത്തെ അതിഥി രാജ്യം.

13 ജപ്പാനീസ് എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന 100 പരിപാടികള്‍ സവിശേഷതയാണ്. അവാര്‍ഡ് ജേതാക്കളായ അള്‍ജീരിയന്‍ എഴുത്തുകാരന്‍ അഹ്ലം മുസ്തഗാനമി, പലസ്തീനിയന്‍ നോവലിസ്റ്റും കവിയുമായ ഇബ്രാഹിം നസ്രല്ല എന്നിവരടക്കം അറബ് ലോകത്തെ പ്രമുഖരും ബ്രിട്ടീഷ് എഴുത്തുകാരി എമ്മാ ഗാനന്‍, അമേരിക്കന്‍ എഴുത്തുകാരി ഡോ.ലിയോണാര്‍ഡ് മില്‍ദിനോവ് തുടങ്ങിയ എഴുത്തുകാര്‍ പങ്കെടുക്കും.കഴിഞ്ഞ വര്‍ഷം തുറന്ന ഏഴാം നമ്പര്‍ ഹാളിലാണ് ഇപ്രാവശ്യവും കേരളത്തില്‍ നിന്നടക്കമുള്ള ഇന്ത്യന്‍ പ്രസാധകര്‍ അണിനിരക്കുക. പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് റൈറ്റേഴ്‌സ് ഫോറം എന്ന പേരില്‍ ഒരു വേദി കൂടി എക്‌സ്‌പോ സെന്ററില്‍ ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്.

170ലേറെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളടക്കം പ്രവാസി മലയാളികളുടേതാണ്. നാലാമത് വാര്‍ഷിക ലൈബ്രറി സമ്മേളനം മേളയോടനുബന്ധിച്ച് നവംബര്‍ ആറു മുതല്‍ എട്ടു വരെ നടക്കും.അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ചാണ് ഈ പരിപാടി. 400 വിദഗ്ധര്‍ പങ്കെടുക്കുന്ന ശില്‍പശാലകള്‍, മറ്റു പരിപാടികള്‍ എന്നിവ അരങ്ങേറും.

യു.കെ.കുമാരന്‍, സന്തോഷ് എച്ചിക്കാനം, എസ്. ഹരീഷ്, മനു എസ്. പിള്ള, കെ.വി.മോഹന്‍കുമാര്‍. ദീപാ നിശാന്ത്, ഫ്രാന്‍സിസ് നൊറോണ, റസൂല്‍ പൂക്കുട്ടി, കരണ്‍ ഥാപര്‍, നന്ദിത ദാസ്, ലില്ലി സിങ് ,സംഗീതജ്ഞന്‍ ഡോ. എല്‍. സുബ്രമണ്യം,കവികളായ അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, നടി സോഹ അലി ഖാന്‍, ചലിച്ചിത്രനടന്‍ മനോജ്‌കെ.ജയന്‍, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി, മോട്ടിവേഷന്‍ ട്രെയിനര്‍മാരായ ഗൗര്‍ ഗോപാല്‍ ദാസ്, മനോജ് വാസുദേവന്‍ എന്നിവരും വിവിധവേദികളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

ആറു വര്‍ഷത്തിനിടയില്‍ 50 ലക്ഷം ആളുകള്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക് . ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വില്‍പന നടത്തിയത്. ലോക സാംസ്‌കാരിക ചരിത്രത്തില്‍ ഷാര്‍ജ പുസ്തകമേള ഇതിനോടകം പ്രത്യേക സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്.1982 ജനുവരി 18നാണ് പുസ്തക മേള തുടങ്ങിയത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലാണ് പുസ്തക മേള.
ഷാര്‍ജ പുസ്തക മേളയില്‍ തമ്പി ആന്റണിയുടെ കഥാസമാഹാരം 'പെണ്‍ബൈക്കര്‍'  പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍ തമ്പി ആന്റണിയുടെ കഥാസമാഹാരം 'പെണ്‍ബൈക്കര്‍'  പ്രകാശനം ഷാര്‍ജ പുസ്തക മേളയില്‍ തമ്പി ആന്റണിയുടെ കഥാസമാഹാരം 'പെണ്‍ബൈക്കര്‍'  പ്രകാശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക