Image

അനന്തരാവകാശികള്‍ക്ക് ആറുലക്ഷം; കെഎംസിസി സുരക്ഷാ പദ്ധതി ജനകീയമാകുന്നു

Published on 30 October, 2018
അനന്തരാവകാശികള്‍ക്ക് ആറുലക്ഷം; കെഎംസിസി സുരക്ഷാ പദ്ധതി ജനകീയമാകുന്നു
ദമാം: ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതികിഴക്കന്‍ പ്രവിശ്യയില്‍ ജനകീയ മാകുന്നു. പദ്ധതിയുടെ ജില്ല തല പ്രചരണ കാന്പയിന് കഐംസിസി പാലക്കാട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദമാമില്‍ തുടക്കമായി.

കഴിഞ്ഞ കാലങ്ങളില്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2014 ല്‍ പതിനാറായിരം അംഗങ്ങളുമായി ദേശീയതലത്തില്‍ തുടങ്ങിയ പദ്ധതി 2018ല്‍അഞ്ചു വര്‍ഷം പിന്നിടുന്‌പോള്‍ അരലക്ഷം അംഗങ്ങളുള്ള ബ്രഹത് പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. ഈ പദ്ധതിയില്‍ അംഗമായിരിക്കെ നൂറ്റി അമ്പതോളം പ്രവാസികളാണ് അഞ്ചു വര്‍ഷത്തിനിടെ മരണ മടഞ്ഞത്. കാന്‍സര്‍, കിഡ്‌നി, ഹൃദയ സംബന്ധമായി ഗുരുതരമായ രോഗമുള്ളതായി കണ്ടെത്തുകയോ ജോലി ചെയ്തു ജീവിക്കാന്‍ കഴിയാത്ത രൂപത്തില്‍ അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്ത ആയിരക്കണക്കിന് പ്രവാസികള്‍ക്കും പദ്ധതിയുടെ നിര്‍ല്ലോഭമായ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മരണപ്പെടുന്നവരുടെ അനന്തരാവകാശികള്‍ക്ക് ആറുലക്ഷം രൂപയും രോഗികള്‍ക്ക്, പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ചികിത്സാ ധനവുമാണ് കൈമാറുക. 2019ലേക്കുള്ള പ്രചരണ കാന്പയിന്‍ നടന്നു വരികയാണ്. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന അംഗത്വ കാമ്പയിന്‍ ഡിസംബര്‍ 31നു അവസാനിക്കും. സൗദി പ്രവാസികള്‍ക്കിടയില്‍ കുറഞ്ഞ കാലം കൊണ്ട് ഏറ്റവും വിശ്വസിനീയമായ പരസ്പര സഹായ പദ്ധതിയായി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി മാറിക്കഴിഞ്ഞു. 

ജാതി മത രാഷ്ട്രീയ അതിര്‍വരന്പുകളില്ലാതെ കെഎംസിസിയുടെ സഹായ പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവരെയും പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ക്കുന്നുണ്ടെന്നും കഐംസിസി കേരള എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് പദ്ധതിയുടെ നടത്തിപ്പിനായി വിപുലമായ സജ്ജീകരണങ്ങള്‍ നാഷണല്‍ കമ്മിറ്റി നാട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പാലക്കാട് ജില്ല കമ്മിറ്റി വ്യക്തമാക്കി. ദമാം കഐംസിസി ആസ്ഥാനത്ത് നടന്ന ഉദ്ഘാടന ക്യാന്പില്‍ പ്രസിഡന്റ് ഖാലിദ് തെങ്കര അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ടിഎം ഹംസ ഉദ്ഘാടനം ചെയ്തു. പദ്ധതി യുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി ഇഖ്ബാല്‍ കുമരനെല്ലൂര്‍ (ചെയര്‍മാന്‍), പി.സി. അബ്ദുല്‍ കരീം (ചീഫ് കോ ഓര്‍ഡിനേറ്റര്‍ ), ബഷീര്‍ ബാഖവി, ശരീഫ് പാറപ്പുറത്ത്, സഗീര്‍ അഹമ്മദ്, മുസ്തഫ കോങ്ങാട്, ഹംസ താഹിര്‍, റാഫി പട്ടാന്പി, ശബീര്‍ അന്പാടത്ത് , ശരീഫ് പഴന്പ്രം(സബ് കോ ഓര്‍ഡിനേറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക