Image

പാത്രിയര്‍ക്കീസ് ബാവയുടെ യൂ. എ. ഇ- ലെ സന്ദര്‍ശനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു

ബിജു വെണ്ണിക്കുളം Published on 30 October, 2018
പാത്രിയര്‍ക്കീസ് ബാവയുടെ യൂ. എ. ഇ- ലെ സന്ദര്‍ശനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു
ദുബായ്: പ്രഥമ സന്ദര്‍ശനത്തിനായി UAE യുടെ മണ്ണിലേക്ക് കടന്നു വരുന്ന ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവക്കുള്ള സന്ദര്‍ശന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നവംബര്‍ 7-ാം തീയതി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പരിശുദ്ധ പിതാവ് നവംബര്‍ 11 തിരികെ പോകും.

നവംബര്‍ 7 ന് വൈകിട്ട് 5.45 ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിന്‍ എത്തുന്ന പരിശുദ്ധ പിതാവിനെയും സംഘത്തെയും മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസ്സിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാരായ ജോസഫ് മോര്‍ ഗ്രീഗോറിയോസ്, നഥാനിയേല്‍ ജോസഫ് മോര്‍ ബര്‍ത്തലോമീസ്, കുര്യാക്കോസ് മോര്‍ സേവേറിയോസ് ,
ഐസക് മോര്‍ ഒസ്താത്തിയോസ് , മാത്യൂസ് മോര്‍ തിമോത്തിയോസ് എന്നീ തിരുമേനിമാരും എത്തിച്ചേരും

നവംബര്‍ 8 ന് അല്‍ ഐന്‍ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ വൈകുന്നേരം 6 മണിക്ക് സ്വീകരണം. തുടര്‍ന്ന് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന.

നവംബര്‍ 9 തിന് പരിശുദ്ധ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഷാര്‍ജ സെന്റ് മേരിസ് സുനോറോ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. രാവിലെ 7.30 തിന് പ്രഭാത നമസ്‌കാരം, 9.00 മണിക്ക് വി. കുര്‍ബ്ബാന.

1 മണിക്ക് ഷാര്‍ജ സെന്റ് മേരിസ് ക്‌നാനായ യാക്കോബായ പള്ളിയില്‍ സ്വീകരണം.

5 മണിക്ക് ദുബായ് സെന്റ് മേരീസ് സിറിയന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് സിറിയന്‍ സമൂഹത്തെ പരിശുദ്ധ ബാവ അഭിസംബോധന ചെയ്തു സംസാരിക്കും.

നവംബര്‍ 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ദുബായ് മോര്‍ ഇഗ്‌നാത്തിയോസ് കത്തീഡ്രല്‍ പള്ളിയില്‍ സ്വീകരണം. തുടര്‍ന്ന് 7 മണിക്ക് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന.

നവംബര്‍ 11 ഞായര്‍ വൈകുന്നേരം 8.30 തിന് പരിശുദ്ധ പിതാവ് ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോകും.

പാത്രിയര്‍ക്കീസ് ബാവയുടെ യൂ. എ. ഇ- ലെ സന്ദര്‍ശനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക