Image

ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍

ജോയി തുമ്പമണ്‍ Published on 31 October, 2018
ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍
ഹൂസ്റ്റണ്‍: ഐ.പി.സി. സഭകളുടെ ഐക്യവേദിയായ ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിന്റെ വാര്‍ഷീക കണ്‍വന്‍ഷനും, ഐക്യ ആരാധനയും നവംബര്‍ 16 മുതല്‍ 18 വരെ ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ വച്ചു നടക്കും. വിവിധ ശുശ്രൂഷകന്മാര്‍ നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനങ്ങളില്‍ പാസ്റ്റര്‍ ഷിബൂ തോമസ് ഒക്കല ഹോമ, പാസ്റ്റര്‍ ജസ്റ്റന്‍ സാബു എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. 17-ാം തീയതി ശനിയാഴ്ച 4 മണിയ്ക്കു പ്രത്യേക സഹോദരീ സമ്മേളനം  ഉണ്ടായിരിക്കും. ജീവകാരുണ്യ, പ്രേഷിത പ്രവര്‍ത്തനത്തിനു മുന്‍തൂക്കം കൊടുക്കുന്ന ഈ ഫെലോഷിപ്പിന് നേതൃത്വം കൊടുക്കുന്നവര്‍-പാസ്റ്റര്‍ ഷാജീ ഡാനിയേല്‍-പ്രസിഡന്റ്, റവ.റോയിമോന്‍ കോശി- വൈസ് പ്രസിഡന്റ്, ജോസഫ് കുര്യന്‍ സെക്രട്ടറി, ജയ്‌സണ്‍ ജോസഫ് ട്രഷറാര്‍, ജിബീ ജോര്‍ജ് യൂത്ത് കോര്‍ഡിനേറ്റര്‍, മോളി മാത്യു ലേഡീസ് കോര്‍ഡിനേറ്റര്‍, ലീനാ രാജേഷ് ചില്‍റന്‍സ് കോര്‍ഡിനേറ്റര്‍, ജോയി തുമ്പമണ്‍ മീഡിയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. സമ്മേളന സ്ഥലത്തിന്റെ വിലാസം-845 സ്റ്റാഫോര്‍ഡ് ഷെറിന്‍ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ്-77477.

ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക