Image

42 മുസ്ലിം യുവാക്കളെ പിടിച്ചുകൊണ്ടുപോയി വെടിവച്ച്‌ കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക്‌ ശിക്ഷ

Published on 31 October, 2018
42 മുസ്ലിം യുവാക്കളെ പിടിച്ചുകൊണ്ടുപോയി വെടിവച്ച്‌ കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക്‌ ശിക്ഷ

യുപിയിലെ ഹാഷിംപുരയില്‍ 1987 മേയ്‌ 22ന്‌ രാത്രി 42 മുസ്ലിങ്ങളെ ട്രക്കില്‍ കയറ്റിക്കൊണ്ടു പോയി ഉത്തര്‍ പ്രദേശിലെ അര്‍ദ്ധ സൈനിക വിഭാഗം വെടിവെച്ചു കൊന്ന കേസില്‍ ഉത്തരവാദികളായ 16 ഉദ്യോഗസ്ഥര്‍ക്ക്‌ സുപ്രീം കോടതി ഇന്ന്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു.

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ 1987ലാണ്‌ നടുക്കുന്ന സംഭവം അരങ്ങേറിയത്‌. ജസ്റ്റിസുമാരായ എസ്‌ മുരളീധര്‍, വിനോദ്‌ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വിധി പ്രഖ്യാപിച്ചത്‌. വിചാരണ കോടതി പ്രതികളെ വെറുതെവിട്ട കേസാണിത്‌. അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ്‌ ദില്ലി ഹൈക്കോടതി വിധി.

വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സംഘര്‍ഷാവസ്ഥ നിലനിന്ന കാലത്തെ പോലീസ്‌ ക്രൂരത രാജ്യത്തെ കറുത്ത ദിനിങ്ങളിലൊന്നാണ്‌. ഉത്തര്‍ പ്രദേശ്‌ പോലീസിലെ പ്രത്യേകവിഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ്‌ കോണ്‍സ്റ്റാബുലറി (പിഎസി) യിലെ പോലീസുകാരാണ്‌ കൂട്ടക്കൊല നടത്തിയത്‌.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന, തെളിവ്‌ നശിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ്‌ ദില്ലി ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്‌.നിരായുധരായ യുവാക്കളെ പോലീസ്‌ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക