Image

നാലാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്ന്‌ പറയാന്‍ കഴിഞ്ഞത്‌ 29 വര്‍ഷങ്ങള്‍ക്ക്‌ ശേഷമെന്ന്‌ നടി പാര്‍വ്വതി

Published on 31 October, 2018
 നാലാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്ന്‌ പറയാന്‍ കഴിഞ്ഞത്‌ 29 വര്‍ഷങ്ങള്‍ക്ക്‌ ശേഷമെന്ന്‌ നടി പാര്‍വ്വതി

മുംബൈ: മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അത്‌ ആക്രമണമായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ തനിക്ക്‌ പതിനേഴ്‌ വര്‍ഷം വേണ്ടി വന്നു എന്നും പാര്‍വ്വതി തിരുവോത്ത്‌. മുംബൈയില്‍ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി.

പാര്‍വ്വതിയെ കൂടാതെ ,റിമ കല്ലിങ്കല്‍,അഞ്‌ജലി മേനോന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മീടു വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കലക്‌റ്റീവുകളുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച.

തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച്‌ തുറന്നു സംസാരിക്കാന്‍ പിന്നെയും പന്ത്രണ്ട്‌ വര്‍ഷം വേണ്ടി വന്നു എന്നും പാര്‍വ്വതി പറയുന്നു. സ്‌ത്രീ എന്ന ടാഗില്‍ നിന്ന്‌ മാറി താനെന്ന വ്യക്തിക്ക്‌ നേരെയുണ്ടായ ആക്രമണമായി ഇതിനെ കുറിച്ച്‌ സംസാരിക്കുക എന്നതാണ്‌ താന്‍ ശ്രമിക്കുന്നത്‌.

എന്നാല്‍ പലപ്പോഴും ഇത്‌ തന്നെയാണ്‌ ഏറ്റവും വലിയ വെല്ലുവിളി എന്നതും പാര്‍വ്വതി പറഞ്ഞു. ഇത്തരത്തിലൊരു അനുഭവമുണ്ടായി എന്നത്‌ തിരിച്ചറിയുന്നതും അതിനെ അതിജീവിക്കുക എന്നതും മാനസികമായി ഏറെ ബുദ്ധിമുട്ടാണെന്നും പാര്‍വ്വതി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക