Image

ഹ്യൂസ്റ്റണ്‍ സെന്‍റ്. ഗ്രീഗോറിയോസ് ഇടവക പെരുന്നാളും, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും

ജീമോന്‍, റാന്നി Published on 31 October, 2018
ഹ്യൂസ്റ്റണ്‍ സെന്‍റ്. ഗ്രീഗോറിയോസ് ഇടവക പെരുന്നാളും, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും
ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവക പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116) മത് ഓര്‍മ്മ പെരുന്നാളും പൂര്‍വ്വാധികം ഭംഗിയോടെ ഈ വര്‍ഷം ഒക്ടോബര്‍ 28-നു വി. കുര്‍ബ്ബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ചു നവംബര്‍ നാലാം തീയതി വിശുദ്ധ കുര്‍ബ്ബാനാനന്തരം നടത്തപ്പെടുന്ന റാസയ്ക്കും ശ്ലൈഹീക വാഴ്‌വിനും ശേഷം കൊടിയിറക്കത്തോടും സദ്യവട്ടത്തോടും കൂടി പരിസമാപിക്കുന്നു.

ആ പുണ്യ പിതാവിന്‍റെ തിരുഃ ശേഷിപ്പിനാല്‍ അനുഗ്രഹീതമായ ഈ ദേവാലയത്തില്‍ വച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും ഹ്യൂസ്റ്റണിലെ സഹോദരീ ഇടവകകളിലെ വന്ദ്യ വൈദീകരുടെ സഹ കാര്‍മ്മികത്വത്തിലും വിപുലമായ പരി പാടികളോടുകൂടി നവംബര്‍ 2, 3, 4 തീയതികളില്‍ ആചരിക്കുന്നു.

നവംബര്‍ 2 വെള്ളിയാഴ്ച രാവിലെ 8:30 നു നടത്തപ്പെടുന്ന വി. കുര്‍ബ്ബാനയിലും അന്നേ ദിവസം വൈകിട്ടു സന്ധ്യാ പ്രാര്‍ത്ഥനയോടനുബന്ധിച്ചു റെവ. ഫാ. ഐസക് ബി. പ്രകാശ് നടത്തുന്ന വചന ശുശ്രുഷയിലും, നവംബര്‍ 3 ശനിയാഴ്ച സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ചു നടക്കുന്ന വചന ശുശ്രുഷയിലും, റാസയി ലും നവംബര്‍ 4 തീയതി പെരുന്നാള്‍ കുര്‍ബ്ബാനയോടനുബന്ധിച്ചു നടത്തപ്പെടുന്ന എല്ലാ ശുശ്രൂഷകളിലും പ്രാര്‍ത്ഥനാപൂര്‍വ്വവും ഭക്ത്യാദരവുകളോടും നേര്‍ച്ച കാഴ്ചകളോടുകൂടിയും വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരുടെയും സാന്നിധ്യം ക്ഷണിക്കുന്നതായി ഇടവകയ്ക്കു വേണ്ടി വികാരി റവ. ഫാ. രാജേഷ് കെ. ജോണ്‍, അസ്സി. വികാരി റവ. ഫാ. ക്രിസ്റ്റഫര്‍ മാത്യു എന്നിവര്‍ അറിയിച്ചു.

ഹ്യൂസ്റ്റണ്‍ സെന്‍റ്. ഗ്രീഗോറിയോസ് ഇടവക പെരുന്നാളും, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക