Image

സന്നിധാനത്ത്‌ മൂന്നുദിവസം ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ ഹര്‍ജി

Published on 31 October, 2018
സന്നിധാനത്ത്‌ മൂന്നുദിവസം ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ ഹര്‍ജി
കൊച്ചി: ശബരിമല സന്നിധാനത്ത്‌ മൂന്നുദിവസം ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. എസ്‌.പ്രശാന്താണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

മൂന്നുദിവസം സന്നിധാനത്തു ഭജന ഇരിക്കാനുള്ള തന്റെ അവകാശത്തെ സര്‍ക്കാര്‍ തടയുകയാണെന്ന്‌ ഹര്‍ജിക്കാരനായ എസ്‌.പ്രശാന്ത്‌ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയില്‍ ഭക്തര്‍ക്ക്‌ ദര്‍ശനത്തിനു സമയപരിധി നിശ്ചയിക്കുന്നതിനെതിരായ എസ്‌ പ്രശാന്തിന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.

നിധാനത്തു 24 മണിക്കൂറില്‍ അധികം തങ്ങരുത്‌ എന്നു നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരം ഇല്ലെന്നാണ്‌ ഹര്‍ജിക്കാരന്റെ വാദം.

ആചാരപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണ്‌ എന്ന്‌ എസ്‌ പ്രശാന്ത്‌ ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക