Image

പേരന്‍പും പൂമരവും ഇന്ത്യന്‍ പനോരമയിലേക്ക്‌

Published on 31 October, 2018
പേരന്‍പും പൂമരവും ഇന്ത്യന്‍ പനോരമയിലേക്ക്‌
തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ പേരന്‍പും കാളിദാസ്‌ ജയറാം അഭിനയിച്ച പുമരവും ഗോവ ഇന്ത്യന്‍ പനോരമയിലേക്ക്‌. മേളയിലെ ഉദ്‌ഘാടന ചിത്രം ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്‌ത ഓള്‌ എന്ന്‌ സിനിമയാണ്‌.

ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തിലേക്കാണ്‌ പൂമരം തെരഞ്ഞെടുത്തത്‌. ഇതിന്‌ പുറമേ ജയരാജ്‌ സംവിധാനം ചെയ്‌ത `ഭയാനകം', സക്കറിയയുടെ `സുഡാനി ഫ്രം നൈജീരിയ', ലിജോ പെല്ലിശ്ശേരിയുടെ `ഇ.മ.യൗ', റഹിം ഖാദറിന്റെ `മക്കന' എന്നീ മലയാള സിനിമകളും ഫെസ്റ്റിവലില്‍ ഉണ്ട്‌.

ആകെ 22 ഫീച്ചര്‍ സിനിമകളാണ്‌ ഇന്ത്യന്‍ പനോരമയിലുള്ളത്‌. മലയാളത്തിന്‌ പുറമേ ലക്ഷദ്വീപിലെ ഭാഷയായ ജസരിയില്‍ മലയാളിയായ പാമ്പള്ളി സംവിധാനം ചെയ്‌ത `സിംജാര്‍' എന്ന സിനിമയും ഉണ്ട്‌.

നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ റാം സംവിധാനം ചെയ്‌ത `പേരന്‍പ്‌' ചേരിയന്‍ രാ സംവിധാനം ചെയ്‌ത `ടു ലെറ്റ്‌', പ്രിയാ കൃഷ്‌ണസ്വാമിയുടെ `ബാരം', മാരി സെല്‍വരാജ്‌ സംവിധാനം ചെയ്‌ത `പെരിയെരും പെരുമാള്‍-ബി.എ.ബി.എല്‍' എന്നിവയാണ്‌ തമിഴ്‌ ചിത്രങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക