Image

മീ ടൂ ക്യാമ്പെയിന്‍: നടി മായക്കെതിരേ ലൈംഗികാരോപണവുമായി നടി അനന്യ രാമപ്രസാദ്

Published on 31 October, 2018
മീ ടൂ ക്യാമ്പെയിന്‍: നടി മായക്കെതിരേ ലൈംഗികാരോപണവുമായി നടി അനന്യ രാമപ്രസാദ്
മീ ടൂ ക്യാമ്പെയ്‌നില്‍ ഇതു വരെ കേട്ടത് പുരുഷന്‍മാരില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളുടെ തുറന്നു പറച്ചിലുകളായിരുന്നുവെങ്കില്‍ ഇതാ ഒരു നടി മറ്റൊരു നടിക്കെതിരേ ഗുരുതരമായ ലൈംഗികാരോപണമുയര്‍ത്തി മുന്നോട്ട് വന്നിരിക്കുന്നു. ഇതിനു മുമ്പ് തനുശ്രീ ദത്തയ്ക്കതിരേ റാഖി സാവന്ത് ഇത്തരത്തില്‍ ഒരാരോപണം ഉന്നയിച്ചിരുന്നു.

മഗളിര്‍ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മായ. ശങ്കര്‍ ഒരുക്കുന്ന രജനീകാന്ത് ചിത്രം 2.0 വിലും മായ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നും അനന്യ പറയുന്നു. മായ  മാനസികമായും ശാരീരകമായും പീഡിപ്പിച്ചെന്നും അതിന്റെ ആഘാതത്തില്‍ നിന്നും താനിതു വരെ കരകയറിയിട്ടില്ലെന്നും അനന്യ പറഞ്ഞു. ഒരു പുരുഷനായിരുന്നു തന്നെ പീഡിപ്പിച്ചതെങ്കില്‍ അത് മനസിലാക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ ഒരു സ്ത്രീയായതു കൊണ്ടാണ് അത് തനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയത്. ചികിത്സക്ക് ശേഷമാണ് താന്‍ അനുഭവിച്ച ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്.

അനന്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
"" 2016ലാണ് ഞാന്‍ ആദ്യമായി എന്നെ അധിക്ഷേപിച്ച ആളെ കാണുന്നത്. അന്നെനിക്ക് പതിനെട്ടും അവള്‍ക്ക് 25ഉം വയസായിരുന്നു. എന്റെ ആദ്യ പ്രൊഡക്ഷന്‍ റിഹേഴ്‌സലിന്റെ സമയത്തായിരുന്നു അത്. പ്രൊഫഷണല്‍ രംഗത്തും വ്യക്തിപരമായും ഒന്നും അറിയില്ലാത്ത അവസ്ഥയായിരുന്നു എന്റേത്. അവരാകട്ടെ, ഈ രംഗത്ത് വളര്‍ന്നു വരുന്ന ഒരു താരവും. അതു കൊണ്ടു തന്നെ റിഹേഴ്‌സലിന്റെ സമയത്ത് എന്നോട് പ്രത്യേക താല്‍പര്യം കാണിച്ചപ്പോഴും വഴികാട്ടിയായി നിന്നു കൊണ്ട് എനിക്കൊരു മികച്ച ഭാവിയുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ഞാനവരെ പൂര്‍ണ്ണമായും വിശ്വസിച്ചു.

ക്രമേണ ഞങ്ങള്‍ അടുത്തു. മറ്റ#േതൊരു കൂട്ടുകാരേക്കാളും ഞാന്‍ അവരെ വിശ്വസിച്ചു. എന്റെ മാതാപിതാക്കളെക്കാള്‍ ഞാന്‍ അവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചു. എന്റെ ഏക ആശ്രയം അവരാണെന്ന് വരുത്തി തീര്‍ത്തു. എന്റെ കരിയറിലും വ്യക്തിജീവിതത്തിലും തീരുമാനങ്ങളെടുക്കുന്നത് അവരായി. ഞാന്‍ ആരോട് എന്ത് പറയണമെന്നു പോലും തീരുമാനിക്കുന്നത് അവരായിരുന്നു. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അവര്‍ക്കായി. ആരോഗ്യകരമായ ഒരു ബന്ധമെന്ന് ഞാന്‍ കരുതിയത് ക്രമേണ പേടി സ്വപ്നമായി. എന്റെ ജീവിതത്തിന്റെ നിയന്ത്രണം ക്രമേണ ഏറ്റെടുത്ത അവര്‍ മെല്ലെ എന്നെ മറ്റുള്ളവരുമായി അകറ്റുകയും ചെയ്തു. മറ്റുള്ളവരോട് സംസാരിക്കുന്നത് നിര്‍ത്തുക മാത്രമല്ല, അവരോട് എന്നെ കുറിച്ചും എന്നോട് അവരെ കുറിച്ചും തെറ്റായ കാര്യങ്ങള്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ഒടുവില്‍ അവരെ വെറുക്കുന്നതു വരെയെത്തി കാര്യങ്ങള്‍. ഞാനെന്റെ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കളെ അവഗണിക്കുകയും അവരോട് കള്ളം പറയുകയയും ചെയ്തു തുടങ്ങി. അങ്ങനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെല്ലാം അവര്‍ നശിപ്പിച്ചു. അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യുമായിരുന്നു. അല്ലെങ്കില്‍ അവരെന്നോട് ദിവസങ്ങളോളം മിണ്ടാതിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു.

ഈ മാനസിക വ്യഥ അറിയാത്തവര്‍ക്ക് അന്നത്തെ എന്റെ മാനസികാവസ്ഥ മനസിലാക്കാന്‍ കഴിയില്ല. എന്നെ ഒന്നുമല്ലാത്തവളാക്കി മാറ്റിയ ആ ദിനങ്ങളായിരുന്നു എന്റെ മനസ് നിറയെ. സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയാതെയായി. ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ടു. ഒന്നുകില്‍ അവരെന്നെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കും. അല്ലെങ്കില്‍ അവരെന്റെ ബലഹീനതകളും അരക്ഷിതാവസ്ഥയും മുതലെടുത്ത് എന്നെ തകര്‍ത്തു കളയും. ക്രമേണ അവരെന്റെ ജീവിതം ഏറ്റെടുത്തു. ഞാനുമായി ഒരു ലൈംഗിത ബന്ധം ആരംഭിച്ചു. അവരുടെ വീട്ടില്‍ അവരോടൊപ്പം കഴിയുന്നതും അന്തിയുറങ്ങുന്നതും പതിവായി. അവര്‍ തനിച്ചായിരുന്നു താമസം. ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നിരുന്നത്. തുടക്കത്തില്‍ ഞങ്ങള്‍ക്കിടയില്‍ ലൈംഗികതൃഷ്ണ ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രമേണ അവരെന്നെ പതുക്കെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. പിന്നെ കവിളിലും കഴുത്തിലും ചുംബിച്ചു. പിന്നെ പതുക്കെ കഥയാകെ മാറി. ഞാന്‍ വല്ലാതെ ഭയന്നു. ഒരു കെണിയില്‍ പെട്ടതു പോലെയായി. ആകെ ആശങ്കയിലായി. വൈകാരികമായി വല്ലാതെ തളര്‍ന്നു പോയി ഞാന്‍. ഇങ്ങനെയൊക്കെ പെരുമാറുന്നതിന് അവരെന്നെ ശകാരിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ ഇതൊക്കെ സാധാരണമാണെന്നായിരുന്നു അവരെന്നോട് പറഞ്ഞു കൊണ്ടിരുന്നത്. ഉള്ളില്‍ ആശങ്കയും വിഷമവും ഉണ്ടായിരുന്നപ്പോഴും ഇതെല്ലാം സ്വാബാവികമാണെന്നു കരുതി വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

അവര്‍ തുടര്‍ന്നും എന്നെ മാനസികമായും ശാരീരികമായും വൈകാരകമായും ഉപയോഗിച്ചുകൊണ്ടിരുന്നു. പുതിയ ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് അവര്‍ പറയുകയും ചെയ്തിരുന്നു. അന്നെനിക്ക് പതിനെട്ടു വയസാണ് പ്രായം. അന്നുമിന്നും പ്രണയമെന്താണെന്ന് എനിക്കറിയുമോ എന്ന് സംശയമാണ്. അതുകൊണ്ടു തന്നെ ഞാന്‍ അതുമായി ഒത്തുപോയി. സത്യത്തില്‍ എനിക്ക് സ്ത്രീകളോട് അത്തരത്തില്‍ ഒരു സ്‌നേഹവും തോന്നിയിരുന്നില്ല. എല്‍.ജി.ബി.ടിക്കാരോട് സ്‌നേഹമേയുള്ളൂ. അധികാരമുള്ളതു കൊണ്ടു മാത്രം ഒരാളെ എങ്ങനെ ശാരിരികമായി ചൂഷണം ചെയ്യാം എന്നു കാണിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യം എഴുതിയത്. എന്റെ അറിവില്ലായ്മ കൊണ്ടും അവര്‍ ചൂഷണം ചെയ്തതുകൊണ്ടും മാത്രമാണ് ഇതെല്ലാം സംഭവിച്ചത്.

ഇക്കാലത്തു തന്നെ മായക്ക് അശ്വിന്‍ റാം എന്ന പത്തൊമ്പതുകാരനായ നടനുമായി അടുപ്പമുണ്ടായിരുന്നു. ഞാനുമായി ശാരീരിക ബന്ധം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് ഇവര്‍ തമ്മിലുളള ബന്ധം തുടങ്ങിയത്. അവര്‍ രണ്ടും അശ്വിന്റെ വീട്ടില്‍ ഒരുപാട് സമയം ചെലവഴിക്കാറുണ്ടായിരുന്നു. ഏറെ അടുപ്പവും പുലര്‍ത്തിയിരുന്നു. അയാളുടെ വീട്ടില്‍ അന്തിയുറങ്ങാന്‍ പോകുന്നതിനായി ഞാനവര്‍ക്ക് കൂട്ടു പോകറുണ്ടായിരുന്നു. അശ്വിനില്‍ വലിയ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാനാകെ ആശങ്കയിലായി. കാര്‍ കിട്ടാനും ജിമ്മില്‍ പേഴ്‌സണല്‍ ട്രെയിനറെ കിട്ടാന്‍ വേണ്ടി മാത്രമാണ് അശ്വിനെ ഉപയോഗിക്കുന്നത് എന്നുമാണ് അവരെന്നോട് പറഞ്ഞിരുന്നത്.

ഒരു ദിവസം താന്‍ അശ്വിന്റെ വീട്ടില്‍ താമസിക്കുകയാണെന്നു പറഞ്ഞ് അവര്‍ എനിക്ക് മെസ്സേജ് അയച്ചു. എന്നാല്‍ അന്നു രാത്രി അശ്വിന്‍ അവരോട് വളരെ മോശമായി പെരുമാറിയെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ രണ്ടു പേരും അശ്വിന്റെ കാറില്‍ വിമാനത്താവളത്തിലേക്ക് പോവുകയും ചെയ്തു. വളരെ അടുപ്പമുളളവരെ പോലെയാണ് അവര്‍ പെരുമാറിയത്. യാത്ര പറയുമ്പോള്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. എന്നാല്‍ അന്നെന്താണ് സംഭവിച്ചതെന്ന് പിന്നീട് മായ തുറന്നു പറഞ്ഞു. രാത്രിയില്‍ ഒരുമിച്ചു കിടന്നപ്പോള്‍ അശ്വിന്‍ ചുംബിക്കുകയായിരുന്നുവെന്നും. എന്നാല്‍ പിന്നീട് ലിറ്റില്‍ തിയ്യേറ്ററിലെ എല്ലാവരേയും അശ്വിനെതിരാക്കാനാണ് മായ ശ്രമിച്ചത്. മലേഷ്യയിലെ ഞങ്ങളു
ടെ ഒരു ഷോ ഇല്ലാതാക്കുക വരെ ചെയ്തു. എന്നാല്‍ ഇതു പിന്നീട് മായ്ക്ക് തിരിച്ചടിയായി. പിന്നീട് അശ്വിനെയും മായയെ#ു#ം ലിറ്റില്‍ തിയേറ്റരില്‍ നിന്നും പുറത്താക്കി. എന്നാല്‍ ഇതില്‍ മായ കുപിതയായി. അശ്വിനെതിരായി മാത്രമാണ് അവര്‍ നടപടി പ്രതീക്ഷിച്ചത്. രോഷം മുഴുവന്‍ അവര്‍ അശ്വിനോടാണ് തീര്‍ത്തത്. ഇക്കാലത്താണ് അവര്‍ എന്നെയും ലിറ്റില്‍ തിയേറ്റരിനെതിരക്കിയത്. ലിററില്‍ തിയേറ്റരിനെതിരേ അവര്‍ അപഖ്യാതി പറഞ്ഞുണ്ടാക്കി. ചെറിയ പെണ്‍കുട്ടികള്‍ അവിടെ പീഡിപ്പിക്കപ്പെടുക വരെ ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാനിതെല്ലാം നിശബ്ദം കണ്ടു നില്‍ക്കുകയായിരുന്നു. ലിറ്റില്‍ തിയേരറര്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ അവര്‍ക്കെതിരേ എന്തു ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഒടുവില്‍ ലിറ്റില്‍ തിയേറ്ററിനെതിരേ എനിക്കും പക വളര്‍ന്നു. അതിന്റെ ഡയറക്ടര്‍ക്കും മറ്റും മോശമായ കത്തുകളെഴുതാന്‍ ഞാനും മായയെ സഹായിച്ചു. 2017 ആയപ്പോഴേക്കും വിഷലിപ്തമായ ഈ ബന്ധം കാരണം ഞാനാക തകര്‍ന്നിരുന്നു. മാതാപിതാക്കളുമായുള്ള ബന്ധവും വഷളായി. മായയുടെ കുതന്ത്രങ്ങളും നുണപ്രരണങ്ങളും ഞങ്ങളുടെ സുഹൃത്തുക്കളെയും ബാധിച്ചിരുന്നു. 2018 ആയപ്പോള്‍ മാനസികമായും ശാരീരികമായും തളര്‍ന്ന ഞാന്‍ കെ.കെയുമായി അടുത്തു. എന്താണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം തന്നെയാണ് എന്നെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചത്. കുടുംബവുമായും കൂട്ടുകാരുമായുമുളള സൗഹൃദവും സ്‌നേഹവും വീണ്ടെടുക്കാന്‍ എന്നെ സഹായിച്ചതും അദ്ദേഹമാണ്. എന്റെ തകര്‍ന്നടിഞ്ഞ ആത്മവിശ്വാസം വീണ്ടെടുത്തത് അദ്ദേഹമായിരുന്നു. ഞാന്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. അവിടെ വച്ച് എന്നെ തകര്‍ത്ത ആളെ കണ്ടപ്പോള്‍ ഞാനാകെ ഭയന്നു. ഈ പോസ്റ്റ് കണ്ടാല്‍ മായ പീഡിപ്പിച്ച മറ്റുള്ളവരും അതു തുറന്ന് പറയുമെന്നാണ് എന്റെ വിശ്വാസം. അവരോടെല്ലാം എനിക്കൊന്നേ പറയാനുള്ളൂ. മിണ്ടാതെ നിശബ്ദമായിരുന്നാല്‍ അത് പീഡകരെ സഹായിക്കുകയേയുള്ളൂ.
ധൈര്യം സംഭരിച്ച് മുന്നോട്ടു വരൂ. നിങ്ങളെ സഹായിക്കാന്‍ ഞാനുണ്ട്. എന്റെ സുഹഹത്തുക്കളും കുടുംബാംഗങ്ങളും ഇത്തരം ദുരനുഭവങ്ങളിലൂടെ മുന്നോട്ടു പോകരുതെന്ന് എനിക്കാഗ്രഹമുണ്ട്. അവര്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങരുതെന്ന് ആഗ്രഹമുണ്ട്. ഇതു കാരണം പൊതുജനങ്ങള്‍ അവരെ മോശക്കാരായി കാണരുത്. ഇതുകൊണ്ടാണ് ഇക്കാര്യങ്ങള്‍തുറന്നു പറഞ്ഞ് ഇപ്പോള്‍ മുന്നോട്ട് വരുന്നത്. '' അനന്യ രാമചന്ദ്രന്‍ പറയുന്നു.
മീ ടൂ ക്യാമ്പെയിന്‍: നടി മായക്കെതിരേ ലൈംഗികാരോപണവുമായി നടി അനന്യ രാമപ്രസാദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക