Image

വേള്‍ഡ് മലയാളി കൗണ്‍സിലിന്റ് നേതൃത്വത്തില്‍ ലോകമലയാളദിനം

ജെയിംസ് കൂടല്‍ Published on 31 October, 2018
വേള്‍ഡ് മലയാളി കൗണ്‍സിലിന്റ് നേതൃത്വത്തില്‍ ലോകമലയാളദിനം
ഹ്യുസ്റ്റണ്‍:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളെ ഒരേസമയം പങ്കാളികളാക്കിക്കൊണ്ട് എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിനകത്തും പുറത്തും നവംബര്‍ 1 (വ്യാഴം) ലോക മലയാള ദിനമായി ആചരിക്കുകയാണ്.

മലയാള മിഷനുമായി സഹകരിച്ച് ക്യാമ്പയിന്‍റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോളതലത്തില്‍ എല്ലാ റീജ്യണുകളിലും ഉള്ള വിവിധ പ്രോവിന്‍സുകളില്‍ അതിവിപുലമായ പരിപാടികളാണ് വിഭാവന ചെയ്തിരിക്കുന്നത്. ക്യാമ്പയിന്‍റെ ഭാഗമായി ഭാഷാ പ്രതിജ്ഞ ചൊല്ലല്‍, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരപ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍, സെമിനാറുകള്‍, കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
ഇതിന്‍റെ ഭാഗമായി അമേരിക്കന്‍ റീജിയനിലെ വിവിധ പ്രോവിന്‍സുകളുടെ നേത്രുത്വത്തില്‍  നവംബര്‍ 1 ന് ന്യു ജേഴ്‌സി ,ഹ്യുസ്റ്റണ്‍ എന്നിവിടങ്ങളിലും നവംബര്‍ 3 ന് ചിക്കാഗോയിലും നവംബര്‍ 4 ന് ഡാലസിലും ഭാഷാ പ്രതിജ്ഞ ചൊല്ലുകയും മാധ്യമ സാംസ്കാരിക പ്രവര്‍ത്തകരെ അദരിക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ അച്ചടി മാധ്യമങ്ങളുടെ സാരഥികളായ ശ്രീ ജെ മാത്യൂസ് , ശ്രീ ജോര്‍ജ് ജോസഫ് എന്നിവരെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് കേരള പിറവി ദിനത്തില്‍ ആദരിക്കും.

അശ്വമേധം ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ശ്രീ മധു രാജനും റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ ചാനലിന്റെ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടറിന്റെ ബ്രോഡ്ക്യാസ്‌റ് ഡയറക്ടറായ ശ്രീമതി വിനീത നായരും കേരള പിറവി ദിന സന്ദേശം നല്‍കും.

അമേരിക്കയിലെ വിവിധ പ്രോവിന്‍സുകളില്‍ നടക്കുന്ന പരിപാടികള്‍ക്ക് അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടല്‍, ഗ്ലോബ്ബല്‍ വൈസ് പ്രസിഡന്റുമാരായഎസ് കെ ചെറിയാന്‍, തോമസ് മൊട്ടക്കല്‍ ,ഗ്ലോബ്ബല്‍ വൈസ് ചെയര്‍മാന്‍ തങ്കമണി അരവിന്ദ് ,ചാക്കോ കോയിക്കലേത്ത്, റീജിയന്‍ ഭാരവാഹികള്‍ സുധീര്‍ നമ്പ്യാര്‍, എല്‍ദോ പീറ്റര്‍, റോയി മാത്യൂ, ഫിലിപ്പ് മാരേറ്റ്, ബാബു ചാക്കോ,പിന്റോ കണ്ണംപള്ളി (ന്യു ജേഴ്‌സി),ജേക്കബ്ബ് കുടശനനാട്,ജോമോന്‍ ഇടയാടി (ഹ്യൂസ്റ്റണ്‍ ) തോമസ് എബ്രഹാം,വര്‍ഗീസ് കെ വര്‍ഗീസ്( ഡാലസ്), മാത്യു എബ്രഹാം,ലിന്‍സന്‍ കൈതമലയില്‍ (ചിക്കാഗോ ) എന്നിവര്‍ നേത്രുത്വം നല്‍കും.

ലോക മലയാള ദിനത്തിന്റെ ഗ്ലോബ്ബല്‍ തല ഉത്ഘാടനം തിരുവിതാംകൂര്‍ പ്രോവിന്‍സിന്‍റെ നേതൃത്വത്തില്‍ നവംബര്‍ 1 ന് വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം നാട്യവേദ കോളേജ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ വച്ച് നിര്‍വ്വഹിക്കും. ചടങ്ങില്‍ഭാഷാ പ്രതിജ്ഞ ചൊല്ലുകയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ശ്രീമതി അബ്രദിത ബാനര്‍ജിക്ക് ഭമലയാളമിത്രം' എന്ന പുരസ്കാരം നല്‍കി ആദരിക്കുകയും ചെയ്യുന്നു.
ഗ്ലോബല്‍ പ്രസിഡന്‍റ് ശ്രീ. ജോണി കുരുവിള, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ജോര്‍ജ് (ഡയറക്ടര്‍, മലയാളം മിഷന്‍), ഇന്ത്യാ റീജ്യണ്‍ പ്രസിഡന്‍റ് ഷാജി എം മാത്യു, എന്‍.ആര്‍.കെ ചെയര്‍മാന്‍ ജോസ് കോലോത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഭാഷാ പ്രതിജ്ഞ, അവാര്‍ഡ് ദാനം, വിദ്യാര്‍ത്ഥികളുടെ മലയാള ഭാഷ തനിമയുള്ള വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക