Image

കാര്‍ത്തികേയനെ മാറ്റുന്നത് ശുഭകരമല്ല: മുരളീധരന്‍

Published on 06 April, 2012
കാര്‍ത്തികേയനെ മാറ്റുന്നത് ശുഭകരമല്ല: മുരളീധരന്‍
കോഴിക്കോട്: ജി. കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തു നിന്നു മാറ്റുന്നത് ശുഭകരമായിരിക്കില്ലെന്ന് കെ. മുരളീധരന്‍. ഒരു അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കാര്യമാണ്. എന്നാല്‍ മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനു വേണ്ടി തയ്യാറാക്കിയ ഒരു ഫോര്‍മുലയുടെ ഭാഗമായി ഇതുപോലൊരു വച്ചുമാറ്റം നടത്തുന്നത് ശുഭകരമായ കാര്യമാണെന്നു തോന്നുന്നില്ല. എന്നാല്‍, ഇത്തരത്തിലുള്ള ഒരു ഫോര്‍മുലയും ഇതുവരെ കെ.പി.സി.സി. നിര്‍വാഹക സമിതിയോഗത്തിലോ രാഷ്ട്രീയ കാര്യസമിതിയിലോ ചര്‍ച്ച ചെയ്തിട്ടില്ലമുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക