Image

വിഷ്ണുവിന്റെയും മീനാക്ഷിയുടെയും സംസ്‌കാരം ഇന്ന് (വ്യാഴം) സാന്‍ ഹോസെയില്‍ നടത്തും

Published on 31 October, 2018
വിഷ്ണുവിന്റെയും മീനാക്ഷിയുടെയും സംസ്‌കാരം ഇന്ന് (വ്യാഴം) സാന്‍ ഹോസെയില്‍ നടത്തും
സാന്‍ ഫ്രാന്‍സിസ്‌കോ: യോസെമിറ്റി പാര്‍ക്കില്‍ ടാഫ്ട് പോയിന്റില്‍ നിന്നു കൊക്കയില്‍ വീണു മരിച്ച വിഷ്ണു വിശ്വനാഥന്റെയും (29), ഭാര്യ മീനാക്ഷി മൂര്‍ത്തിയുടെയും സംസ്‌കാരം സാന്‍ ഹോസെയില്‍ വ്യാഴാഴ്ച നടത്തും.

മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കൂം വരാന്‍ കഴിയാത്തതിനാല്‍ മീനാക്ഷിയുടെ (വാണി) ചിക്കാഗോയിലുള്ള അമ്മാവന്‍ വെങ്കട്ട് ശ്രീറാം ആണു മേല്‍നോട്ടം വഹിക്കുക. പ്രത്യേക പൂജകളൊ പ്രാര്‍ഥനയോ ഇല്ല.

കാലിഫോര്‍ണിയയിലെ മോഡസ്റ്റോയില്‍ കൊറോണറുടെ പക്കല്‍ നിന്നു മ്രുതദേഹങ്ങള്‍ സാന്‍ ഹോസെയിലെ ചാപ്പല്‍ ഓഫ് ഫ്‌ലവേഴ്‌സ് ഫ്യൂണറല്‍ ഹോമിലേക്കു മാറ്റി. (900 സൗത്ത് സെക്കന്‍ഡ് സ്ട്രീറ്റ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ-95112)
വ്യാഴാഴ്ച ഉച്ചക്കു 3 മുതല്‍ 6 വരെ അന്തിമോപചാരം അര്‍പ്പിക്കാം.കാസ്‌കറ്റ് തുറക്കുകയില്ല.
അതിനു ശേഷം ശദാഹം നടക്കും.

ചിക്കാഗോയിലുള്ള ജെയ്ബു കുളങ്ങരയുടെ സഹപാഠിയാണു മീനാക്ഷിയുടെ പിതാവ് എസ്.ആര്‍. മൂര്‍ത്തി.തുടരെയുള്ള വാര്‍ത്തകളും മറ്റും കണ്ട് കുടുംബം അഗാധമായ ദുഖത്തിലാണെന്നുജെയ്ബു പറഞ്ഞു.

കോണ്‍സുലേറ്റില്‍ നിന്നു മരണ വിവരം അറിയിച്ചതു മുതല്‍ ഫോമാ ജോ. സെക്രട്ടറി  സാജു ജോസഫും സഹായവുമായി രംഗത്തുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക