Image

കേരള പിറവി ആശംസകളുമായി ജോസ് കോലത്ത്

Published on 31 October, 2018
കേരള പിറവി ആശംസകളുമായി ജോസ് കോലത്ത്
നവംബര്‍ 1 : കേരളപ്പിറവി

1947 ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞു 9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടത്, അതായത് 1956 നവംബര്‍ ഒന്നാം തീയതി. അപ്പോള്‍ അതിനു മുന്‍പ് കേരളം അറിയപ്പെട്ടിരുന്നത് എങ്ങിനെയാണ് ?

മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു പ്രധാന പ്രവിശ്യകളായിരുന്നു ഉണ്ടായിരുന്നത്. ഭാഷാ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 62 വര്‍ഷം ആവുന്നു.

കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.

രാജ ഭരണം നിലനിന്നിരുന്ന നാട്ടുരാജ്യങ്ങളില്‍ (മലബാറില്‍ ഉള്‍പ്പെട്ട തലശ്ശേരി, കണ്ണൂര്‍, കാസര്‍ഗോഡ് ) ഏറ്റവും ശക്തമായ നാട്ടുരാജ്യമായിരുന്നു കോലത്തിരികള്‍ ഭരിച്ചിരുന്ന 'കോലത്തുനാട് '. അതിന്റെ തലസ്ഥാനവും പ്രമുഖ വ്യാപാരകേന്ദ്രവും ആയിരുന്നു, കണ്ണൂരിനും പയ്യന്നൂരിനും അടുത്തുള്ള (ഇപ്പോള്‍ നാവിക സേന ആസ്ഥാനം കൂടി ആയ) 'എഴിമല'.

(കോലത്തിരിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോലത്തു നാട്ടില്‍ നിന്നും പാലായനം ചെയ്തു ആദ്യം കൊടുങ്ങല്ലൂരിലേക്കും, അവിടുന്ന് കോഴഞ്ചേരിയിലേക്കും താമസമുറപ്പിച്ച പൂര്‍വ്വികര്‍ പേരിനോടൊപ്പം 'കോലത്ത്' എന്ന പേര് നിലനിര്‍ത്തുകയും ചെയ്തു എന്ന വസ്തുതയും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. (Ref: Kolath family history Version 1982)).

1957 ഫെബ്രുവരി 28 നായിരുന്നു കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില്‍ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.കേരളത്തെ കൂടാതെ, കര്‍ണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടതു നവംബര്‍ 1 നാണ്. നവംബര്‍ 1 കേരളത്തിനെപ്പോലെ ഈ സംസ്ഥാനക്കാര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്.

മലയാളം മിഷനുമായി കൈ കോര്‍ത്ത് മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മ ആയ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഇന്ത്യ ഒട്ടാകെയും, ലോകമെമ്പാടും ഇന്ന് ലോക മലയാള ദിനം കൊണ്ടാടുകയും മലയാള ഭാഷാ പ്രതിജ്ഞ എടുക്കുകയും ആണല്ലോ. വളരെ അഭിമാനം ഉണ്ട്. കേരളപ്പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ട്,

ജോസ് കോലത്ത്
പ്രവാസി കാര്യ വകുപ്പ്
വേള്‍ഡ് മലയാളി കൌണ്‍സില്‍ & മെമ്പര്‍, ലോക കേരള സഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക