Image

'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിച്ചു

പ്രസാദ് ലോസലാഞ്ചല്‍സ്‌ Published on 01 November, 2018
'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിമൂന്നാം                                              വാര്‍ഷികം ആഘോഷിച്ചു
ലോസ് ആഞ്ചെലെസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തിലെ  നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന 'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' സേവനത്തിന്റെ മുപ്പത്തിമൂന്നാം   വാര്‍ഷികം ആഘോഷിച്ചു. ഒക്ടോബര്‍ ഇരുപത്തിയേഴ് ശനിയാഴ്ച  വൈകിട്ട് ആറുമണിക്ക് ലൊസാഞ്ചെലെസിലെ ലോങ്ങ് ബീച്ചിലുള്ള ഗോള്‍ഡന്‍ സെയില്‍സ് ഹോട്ടലില്‍വെച്ചായിരുന്നു ആഘോഷങ്ങള്‍.  

     ട്രസ്റ്റിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീ മാത്യു  ഡാനിയേല്‍  അതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്നു നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍,     കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷമായി ട്രൂസ്റ്റുനടത്തിയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം പ്രസിഡണ്ട് എബ്രഹാം മാത്യു സദസിനുമുന്നില്‍ അവതരിപ്പിച്ചു.  1985ല്‍  മുതല്‍ ട്രസ്റ്റിനെ സഹായിച്ചുവരുന്ന എല്ലവരെയും അദ്ദേഹം നന്ദിപൂര്‍വം അനുസ്മരിച്ചു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍,  കോഴിക്കോട് മെഡിക്കല്‍ കോളേജ്,    കോട്ടയം കാരിത്താസ്,  തൃശ്ശൂര്‍ അമല മെഡിക്കല്‍ സെന്റര്‍ എന്നീ ആശുപത്രികള്‍ക്കുപുറമെ ലോസ് ആഞ്ചെലെസ് ഹാര്‍ബര്‍ യു സി എല്‍ എ ആശുപത്രിയിലെ കുട്ടികളുടെ കാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്കും ട്രസ്റ്റന്റെ സഹായഹസ്തം നീട്ടാന്‍ കഴിഞ്ഞവര്‍ഷം കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു ഇതിനുപുറമെ  അമലയിലും  കരിത്താസിലും  ഏതാനും കിടക്കകളും ട്രസ്റ്റ് സ്‌പോന്‍സര്‍ ചെയ്യുന്നുണ്ട്. ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട മഹാമാരിയുടെ ദുരന്തമനുഭവിക്കുന്ന പ്രദേശങ്ങളിലെ രോഗികള്‍ക്കുള്ള പ്രത്യേക സഹായമെന്നനിലക്കു ട്രസ്റ്റിന്റെ സഞ്ചിതനിധിയില്‍നിന്നു അന്‍പതിനായിരം ഡോളറിന്റെ അധിക സഹായവും ഈ വര്‍ഷം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

  ധന ശേഖരണവും വാര്‍ഷികവും വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സെക്രട്ടറി ശ്രീ ജയ് ജോണ്‌സന്‍ നന്ദി അറിയിച്ചു. ശ്രീ മാത്യു ഡാനിയേല്‍ ചെയര്‍മാനും ശ്രീ എബ്രഹാം മാത്യു പ്രസിടെന്റും മായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനു പതിനാലംഗങ്ങള്‍ അടങ്ങിയ ഭരണ  സമിതിയുമുണ്ട് ഹോളിവുഡിലും ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ച ലോസ് ആഞ്ചലസിലെ പ്രശസ്ത നര്‍ത്തകി ജോയി കാസിയും സംഘവും അവതരിപ്പിച്ച ഡാന്‍സ് പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു.

'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിമൂന്നാം                                              വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക