Image

ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബ്‌ ട്രാഗണ്‍ ബോട്ട്‌ റെയ്‌സില്‍ മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 03 July, 2011
ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബ്‌ ട്രാഗണ്‍ ബോട്ട്‌ റെയ്‌സില്‍ മത്സരിക്കുന്നു
ന്യൂയോര്‍ക്ക്‌്‌: ക്യൂന്‍സിലെ ഫ്രെഷ്‌മെഡോ ലെയ്‌ക്കില്‍ ആണ്ടുതോറും നടത്തിവരുന്ന ട്രാഗണ്‍ ബോട്ട്‌ റെയ്‌സില്‍ ഈര്‍ഷം ആദ്യമായി ഒരു മലയാളി ടീം മത്സരിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ അമ്പതിലധികം ടീമുകള്‍ മത്സരിക്കുന്നു. ഫൈവ്‌ സ്റ്റാര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ വെച്ച്‌ കാനഡയില്‍ നടക്കുന്ന നെഹ്‌റു ട്രോഫിയിലും താമ്പായില്‍ നടക്കുന്ന വള്ളംകളി മത്സരത്തിലും ടീമിനെ അയയ്‌ക്കുന്നതിന്‌ തീരുമാനിച്ചു.

ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിളിന്റെ ആദ്യ ടിക്കറ്റ്‌ വില്‍പ്പന പ്രസിദ്ധ സാഹിത്യകാരന്‍ ജോണ്‍ ഇളമത, ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ മുന്‍ പ്രസിഡന്റ്‌ ജേക്കബ്‌ ഏബ്രഹാമിന്‌ നല്‍കിക്കൊണ്ട്‌ നിര്‍വ്വഹിച്ചു. ഈവര്‍ഷത്തെ ടീമിന്റെ ക്യാപ്‌റ്റനായി തമ്പി പായിപ്പാടിനേയും മാനേജരായി ഫിലിപ്പ്‌ മഠത്തിലിനേയും വൈസ്‌ ക്യാപ്‌റ്റനായി ബേബിക്കുട്ടി എടത്വയേയും യോഗം തെരഞ്ഞെടുത്തു.

2011-ലെ ഭാരവാഹികളായി കുഞ്ഞ്‌ മാലിയില്‍ (പ്രസിഡന്റ്‌), സജി താമരവേലില്‍ (സെക്രട്ടറി), അനിയന്‍ ചക്കാലപ്പടിക്കല്‍ (ട്രഷറര്‍), ഫിലിപ്പ്‌ മഠത്തില്‍ (ചെയര്‍മാന്‍), വര്‍ക്കി ഏബ്രഹാം (രക്ഷാധികാരി), പ്രൊഫ. ജോസഫ്‌ ചെറുവേലി (അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍), അഡൈ്വസറി ബോര്‍ഡിലേക്ക്‌ വര്‍ഗീസ്‌ രാജന്‍, സഖറിയാ കരുവേലി, രാജു ചക്കുളം തുടങ്ങിയവരേയും തെരഞ്ഞെടുത്തു.

വിവിധ കമ്മിറ്റികളിലായി കെ.ജി. ജനാര്‍ദ്ദനന്‍, വിശ്വനാഥന്‍, സിറില്‍ മഞ്ചേരി, കുര്യന്‍ പോള്‍, ജോയി തലവടി, സാം മാലിയില്‍, ബാബു തേവേരി, സ്റ്റാന്‍ലി കളത്തില്‍ ബാലു, ഫ്രാന്‍സീസ്‌ കൈനകരി എന്നിവരും ഓഡിറ്ററായി ജെയ്‌സണ്‍ ജേക്കബിനേയും തെരഞ്ഞെടുത്തു.
ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബ്‌ ട്രാഗണ്‍ ബോട്ട്‌ റെയ്‌സില്‍ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക