Image

കെ.വി.തോമസ് ലത്തീന്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

Published on 06 April, 2012
കെ.വി.തോമസ് ലത്തീന്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
നെയ്യാറ്റിന്‍കര: കേന്ദ്രമന്ത്രി കെ.വി.തോമസ് നെയ്യാറ്റിന്‍കരയില്‍ ലത്തീന്‍ അതിരൂപതാ ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവലുമായി കൂടിക്കാഴ്ച നടത്തി. നെയ്യാറ്റിന്‍കരയിലെ ബിഷപ്പ് ഹൗസിലെത്തിയാണ് മന്ത്രി ചര്‍ച്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച അര മണിക്കൂറിലേറെ നീണ്ടു.

ആര്‍. ശെല്‍വരാജിന്റെ രാജിയെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സമദൂര സിദ്ധാന്തമായിരിക്കും സ്വീകരിക്കുക എന്ന് കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിഷപ്പ് പറഞ്ഞിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ സന്ദര്‍ശനം വന്‍ രാഷ്ട്രീയശ്രദ്ധ നേടിയിരിക്കുകയാണ്. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 38 ശതമാനം പേര്‍ ലത്തീന്‍ വിഭാഗക്കാരാണ്.

എന്നാല്‍, തന്റേത് ഒരു പതിവ് സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് കെ.വി. തോമസ് പിന്നീട് പറഞ്ഞു. എല്ലാവര്‍ഷവും കുരിശുമല തീര്‍ഥാടനത്തിന്റെ ഭാഗമായി ഇവിടെ എത്താറുണ്ട്. അപ്പോഴൊക്കെ ബിഷപ്പിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്താറുമുണ്ട്. ഇത്തവണയും അതുതന്നെയാണ് നടന്നിട്ടുള്ളത്‌കെ.വി.തോമസ് പറഞ്ഞു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക