Image

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

Published on 01 November, 2018
സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

ഒടുവില്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി. ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. മലയാളത്തിലേക്കുള്ള അരങ്ങേറ്റം നടി തന്നെയാണ് സോഷ്യല്‍മീഡിയയിലുടെ അറിയിച്ചിരിക്കുന്നത്.
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോനാണ്. എന്നാല്‍ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. വി.സി. വടിവുടൈയാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുഗിലും നടിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക